ഈജിപ്ഷ്യൻ നടിയാണ് നബില എബീദ്.(അറബിക്: نبيلة عبيد) (ജനനം: 21 ജനുവരി 1945, ഈജിപ്തിലെ കെയ്‌റോയിൽ) [1]

നബില എബീദ്
ജനനം (1945-01-21) 21 ജനുവരി 1945  (79 വയസ്സ്)
ദേശീയതഈജിപ്ഷ്യൻ
തൊഴിൽനടി
സജീവ കാലം1961–present
ജീവിതപങ്കാളി(കൾ)
(m. 1963; div. 1967)
കുട്ടികൾ1

ആദ്യകാലജീവിതം തിരുത്തുക

കെയ്‌റോയിലെ ഏറ്റവും വലിയ ജില്ലകളിൽ ഒന്നായ ഷൗബ്രയിൽ ജനിച്ച നബില ക്ലാസിക്കൽ ഈജിപ്ഷ്യൻ സിനിമകളുടെ വലിയ ആരാധകയായിരുന്നു. കൂടാതെ കുട്ടിയായിരുന്നപ്പോൾ തന്നെ ഷൗബ്ര സിനിമാ പാലസിൽ പോകാൻ പണം സ്വരൂപിക്കാറുണ്ടായിരുന്നു.

കരിയർ തിരുത്തുക

നബിലയെ മാജിഷ് ഫൈദ എന്ന സിനിമയിലാണ് ഈജിപ്ഷ്യൻ ചലച്ചിത്ര സംവിധായകൻ ആതീഫ് സേലം ഈജിപ്ഷ്യൻ സിനിമയിൽ ആദ്യമായി പരിചയപ്പെടുത്തിയത്. 1965-ൽ, ഒമർ ഷെരീഫിനൊപ്പം ദി മംലൂക്സിൽ അഭിനയിച്ചു. ഈ കഥാപാത്രത്തെ "പ്രശസ്തിയുടെ ആദ്യ പടികൾ" എന്ന് വിശേഷിപ്പിച്ചു.[2]ടെലിവിഷൻ നാടകങ്ങളായ എൽ-അമ്മ നൂർ (ആൻറ്റ് നൂർ), എൽ-ബവാബ എൽ-താനിയ (ദി സെക്കന്റ് ഗേറ്റ്) എന്നിവയിലും അവർ അഭിനയിച്ചിട്ടുണ്ട്.[3]

സ്വകാര്യ ജീവിതം തിരുത്തുക

1963 മുതൽ 1967 വരെ ചലച്ചിത്ര സംവിധായകനായ ആതീഫ് സേലത്തെ നബില വിവാഹം കഴിച്ചു. പിന്നീട് ഒൻപത് വർഷം നീണ്ടുനിന്ന ഒസാമ എൽ-ബാസ് ആയിട്ടുള്ള വിവാഹബന്ധം ഉൾപ്പെടെ നിരവധി രഹസ്യ വിവാഹങ്ങൾ അവർ നടത്തി. [4]

ഫിലിമോഗ്രാഫി (ഭാഗികം) തിരുത്തുക

  • എൽ രാകേസ വി എൽ തബാൽ
  • അൽ രാകേസ വാ അൽ സ്യാസി (നർത്തകിയും രാഷ്ട്രീയക്കാരിയും)
  • അബ്നാ വാ കറ്റാല (പുത്രന്മാരും കൊലയാളികളും)
  • എഗ്റ്റിയൽ മൊഡാരെസ (ഒരു അധ്യാപകന്റെ വധം)
  • കഹ്‌വത് എൽ മവാർദി (എൽ-മവർദി കഫെ)
  • സമര എൽ-അമീർ
  • ടൗട്ട് ടൗട്ട്
  • എൽ സർക്ക് (ദി സർക്കസ്)
  • റാബിയ എൽ അഡവയ
  • കാഷെഫ് എൽ മാസ്റ്റൂർ (Revealing the Hidden)
  • എൽ അസ്ര 'വി എൽ ഷാർ എൽ അബിയാദ് (ദി വിർജിൻ ആന്റ് ദി ഓൾഡ് ഗൈ)
  • എൽ അഖർ (ദി അദർ)
  • ഹൊദ ആൻഡ് ഹിസ് ഓക്സി ദി മിനിസ്റ്റർ (original 1995, reprinted 2005)

അവലംബം തിരുത്തുക

  1. "Bushra and Sherif release new debut album". Al Bawaba. 5 September 2006. Archived from the original on 2012-03-05. Retrieved 22 January 2010.
  2. Boraie, Sherif (2008). The golden years of Egyptian film: Cinema Cairo, 1936-1967. American University in Cairo Press. p. 224. ISBN 977-416-173-4.
  3. Sultan, Kamal (20–26 August 2009). "Sudsy summer". Al-Ahram Weekly. Archived from the original on 23 September 2009. Retrieved 22 January 2010.
  4. "نبيلة عبيد وأسامة الباز..الفنانة والسياسي". teleghraph.net (in Arabic). 10 June 2019.{{cite web}}: CS1 maint: unrecognized language (link)

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=നബില_എബീദ്&oldid=3805440" എന്ന താളിൽനിന്ന് ശേഖരിച്ചത്