നന്നു വിഡചി
ത്യാഗരാജസ്വാമികൾ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് നന്നു വിഡചി[1]
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | നന്നു വിഡചി കദലകുരാ രാമയ്യ വദലകുരാ |
രാമാ! എന്റെയടുത്തുനിന്നു പോകല്ലേ, എന്നെ ഉപേക്ഷിക്കല്ലേ! |
അനുപല്ലവി | നിന്നു ബാസിയര നിമിഷമോർവനുരാ |
അരനിമിഷം പോലും അങ്ങയുടെയടുത്തുനിന്നു പിരിഞ്ഞുനിൽക്കാൻ എനിക്കാവില്ല |
ചരണം 1 | തരമു കാനിയെണ്ഡ വേളകൽപ തരു നീഡ ദൊരിഗിനട്‌ലയെനീ വേള |
അസഹനീയമായ ചൂടുള്ളപ്പോൾ കൽപവൃക്ഷത്തിന്റെ നിഴൽ കണ്ടുപിടിക്കുന്നതുപോലെയാണത് |
ചരണം 2 | അബ്‌ധിലോ മുനിഗി ശ്വാസമുനു പട്ടി ആണി മുത്യമു കന്നട്‌ലയെ ശ്രീ രമണ |
പൂർണ്ണമായ ഒരു മുത്തുതേടി ശ്വാസം പിടിച്ച് കടലിലേക്കുചാടുന്നതുപോലെയാണത് |
ചരണം 3 | വസുധനു ഖനനമു ചേസി ധന ഭാണ്ഡമബ്ബിന രീതി കനുകൊണ്ടി ഡാസി |
ഭൂമികുഴിച്ച് ഒരു രത്നശേഖരം കണ്ടെത്തുന്നതു- പോലെയാണത്, ഞാൻ അങ്ങയെ കണ്ടെത്തി. |
ചരണം 4 | വഡലു തഗിലിയുന്ന വേള ഗൊപ്പ വഡഗണ്ഡ്‌ലു കുരിസിനട്‌ലയെനീ വേള |
ആലിപ്പഴം പൊഴിയുമ്പോൾ ചൂടിൽ ഉണങ്ങിവരളുന്നതുപോലെയാണത് |
ചരണം 5 | ബാഗുഗ നന്നേലുകൊമ്മുയില ത്യാഗരാജ നുത തനുവു നീ സൊമ്മു |
ഓ! ത്യാഗരാജനാൽ ആരാധിക്കപ്പെടുന്ന രാമാ, എന്നെ അങ്ങു ഭരിച്ചോളൂ, ഈ ശരീരം അവിടത്തേക്കു സ്വന്തമല്ലേ |
അവലംബം
തിരുത്തുക- ↑ ., . "Nannu Vidachi - Ritigoula". https://karnatik.com. karnatik.com. Retrieved 17 ജനുവരി 2021.
{{cite web}}
:|last1=
has numeric name (help); External link in
(help)|website=