നതതി മോഷെഷ്

ദക്ഷിണാഫ്രിക്കൻ നടി

ദക്ഷിണാഫ്രിക്കൻ നടിയാണ് നതതി മോഷെഷ് (ജനനം: 28 ഓഗസ്റ്റ് 1969). 2016-ൽ ആഫ്രിക്ക മൂവി അക്കാദമി അവാർഡ് ഫോർ ബെസ്റ്റ് ആക്ട്രെസ് ഇൻ എ സപ്പോർട്ടിംഗ് റോൾ അവാർഡിന് അവർ തിരഞ്ഞെടുക്കപ്പെട്ടു.

നതതി മോഷെഷ്
2018 ൽ മോഷെഷ്
ജനനം (1969-08-28) ഓഗസ്റ്റ് 28, 1969  (55 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്ക
വിദ്യാഭ്യാസംസെന്റ് ആൻഡ്രൂസ് സ്കൂൾ ഫോർ ഗേൾസ്
ടെക്നിക്കോൺ നടാൽ
തൊഴിൽനടി
അറിയപ്പെടുന്നത്സ്കാൻഡൽ

തന്റെ ചലച്ചിത്ര-ടെലിവിഷൻ മുൻഗണനകളെക്കുറിച്ച് ENCA യോട് സംസാരിച്ച അവർ, ദൗത്യം കൈമാറുന്നിടത്തോളം കാലം ടെലിവിഷൻ മാധ്യമം ഉപയോഗിക്കുന്നതിനെക്കുറിച്ച് തനിക്ക് വിമർശനമില്ലെന്ന് അവർ വിശദീകരിച്ചു. സോൾജിയർ സോൾജിയർ, ഹോം അഫയേഴ്‌സ് എന്നീ ടിവി പരമ്പരകളിലും ഹ്യൂമൻ കാർഗോ എന്ന ടിവി ലഘുപരമ്പരയിലും അവർ അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഫിലിം സെറ്റുകൾക്ക് കൂടുതൽ സങ്കീർണ്ണത ആവശ്യമാണെന്നും അതിനൊപ്പം വരുന്ന സാങ്കേതികതകളാണ് ഇഷ്ടപ്പെടുന്നതെന്നും അവർ പറയുകയുണ്ടായി.[1]2014-ൽ, എംസാൻസി മാജിക്കിൽ സംപ്രേഷണം ചെയ്യുന്ന സെന്റ് ആന്റ് സിന്നേഴ്സ് സോപ്പിലെ അഭിനേതാക്കളിൽ ഒരാളായി അവർ റിപ്പോർട്ട് ചെയ്യപ്പെട്ടു.[2]2015-ൽ 36-ാമത് ഡർബൻ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കമിട്ട ചലച്ചിത്രം അയണ്ടയിൽ അവർ അഭിനയിച്ചു.[3]ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആഫ്രിക്ക മൂവി അക്കാദമി അവാർഡ്സിന് നാമനിർദ്ദേശവും ലഭിച്ചു.[4] 2016-ൽ മികച്ച നടിക്കുള്ള പുരസ്കാരം ആയ സൗത്ത് ആഫ്രിക്കൻ ഫിലിം ആൻഡ് ടെലിവിഷൻ അവാർഡും അവർക്ക് ലഭിച്ചു.[5]

സ്വകാര്യ ജീവിതം

തിരുത്തുക

സഹനടി മേരി മക്കാത്തോയുടെ മരണത്തെ തുടർന്ന് ചലച്ചിത്രവ്യവസായ രംഗത്ത് ഒരു നടിയുടെ യാഥാർത്ഥ്യം അവർ അംഗീകരിച്ചു.[6] ടെക്‌നിക്കോൺ നതാലിൽ നിന്ന് പെർഫോമിംഗ് ആർട്‌സിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിലെ ബിരുദധാരികളിൽ ഒരാളാണ് അവർ.[2] തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കാൻ മോഷെഷ് ശ്രമിച്ചിരുന്നു. തന്നോട് വളരെ സാമ്യമുള്ള ഒരാളുമായി 2018-ൽ ഇരുപത് വർഷം പഴക്കമുള്ള ബന്ധം പുനഃസ്ഥാപിച്ചതായി അവർ പറയുകയുണ്ടായി.[7]

തിരഞ്ഞെടുത്ത ഫിലിമോഗ്രാഫി

തിരുത്തുക
  1. "It's not about you, but what you represent' - Nthati Moshesh". ENCA. August 16, 2013. Archived from the original on 2014-06-26. Retrieved 2017-11-12.
  2. 2.0 2.1 BULELWA, DAYIMANI (August 7, 2014). "My acting career's been revived". destinyconnect.com. Retrieved 2017-11-12.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Movie starring OC Ukeje to open Durban Film Festival". Pulse. June 8, 2015. Archived from the original on 2018-03-26. Retrieved 2017-11-12.
  4. "AMAA 2016: Adesua Etomi, OC Ukeje set to make history again". Vanguard. Retrieved 2017-11-12.
  5. "Local film and TV stars celebrated at Saftas". Citizen. March 20, 2016. Retrieved 2017-11-12.
  6. "Nthati Moshesh pays tribute to Mary Makgatho". Channel 24. Retrieved 2017-11-12.
  7. "Nthati Moshesh on not speaking about her private life". ZAlebs. 23 October 2018. Archived from the original on 2019-07-29. Retrieved 6 March 2019.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നതതി_മോഷെഷ്&oldid=4141359" എന്ന താളിൽനിന്ന് ശേഖരിച്ചത്