നജീബ് കാന്തപുരം
(നജീബ് കാന്തപ്പുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ ഒരു മുസ്ലീം ലീഗ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ പെരിന്തൽമണ്ണ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് നജീബ് കാന്തപുരം. 2021-ലെ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിലെ കെ.പി. മുഹമ്മദ് മുസ്തഫയെ കേവലം 38 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നജീബ് കാന്തപുരം കേരള നിയമസഭയിലേക്ക് എത്തിയത്. പൊതുപ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം മാധ്യമപ്രവർത്തകൻ ആയിരുന്നു. 20 വർഷമായി ചന്ദ്രിക ദിനപത്രത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.
നജീബ് കാന്തപുരം | |
---|---|
നിയമസഭാ അംഗം | |
പദവിയിൽ | |
ഓഫീസിൽ 2021 | |
മണ്ഡലം | പെരിന്തൽമണ്ണ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1975 ഏപ്രിൽ 20 കോഴിക്കോട് |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് |
വസതി | പെരിന്തൽമണ്ണ |
അവലംബം
തിരുത്തുക- ↑ "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.