സിറിയയിലെ ബഷാർ അൽ അസദ് ഭരണകൂടത്തിന്റെ വൈസ് പ്രസിഡന്റാണ് നജാഹ് അൽ അത്താർ (English: Najah Al-Attar (അറബി: نجاح العطار; ജനനം -10 January 1933). 2006 മുതൽ ഈ സ്ഥാനം വഹിക്കുന്നു. ഈ സ്ഥാനം വഹിച്ച ആദ്യ അറബ് വനിതയാണ് നജാഹ് അൽ അത്താർ[1]. 1976 മുതൽ 2000 വരെ സിറിയയിലെ സാംസ്‌കാരിക മന്ത്രിയായിരുന്നു നജാഹ് അൽ അത്താർ.

Najah al-Attar
نجاح العطار

നിലവിൽ
അധികാരമേറ്റത്
23 March 2006
പ്രസിഡന്റ് Bashar al-Assad
മുൻഗാമി Zuhair Masharqa

പദവിയിൽ
1 December 1976 – 19 January 2000
പ്രസിഡന്റ് Hafez Assad
മുൻഗാമി Office established
പിൻഗാമി Maha Qanout

ജനനം (1933-01-10) 10 ജനുവരി 1933  (91 വയസ്സ്)
Damascus, Syria
രാഷ്ട്രീയകക്ഷി Syrian Regional Branch of the Arab Socialist Ba'ath Party
തൊഴിൽ Linguist, writer
മതം Islam

ആദ്യകാല ജീവിതം, വിദ്യാഭ്യാസം

തിരുത്തുക

1933 ജനുവരി 10ന് സിറിയയിലെ ഡമസ്‌കസിൽ ജനിച്ചു..[2][3][4] സിറിയയിലെ ഫ്രഞ്ച് അധിനിവേഷത്തിനെതിരെ പോരാടിയ പ്രമുഖ ദേശീയ നേതാക്കളിൽ ഒരാളായിരുന്നു നജാഹ് അൽ അത്താറിന്റെ പിതാവ്. 1945ൽ ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. 1958ൽ യുണൈറ്റ്ഡ് കിങ്ഡത്തിലെ യൂനിവേഴ്‌സിറ്റി ഓഫ് എഡിൻബർഗിൽ നിന്ന് അറബിക് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി.[5]

ഔദ്യോഗിക ജീവിതം

തിരുത്തുക

വിവർത്തനത്തിൽ വൈദഗ്ദ്ധ്യമുള്ള അത്താർ, ഹൈസ്‌കൂൾ അദ്ധ്യാപികയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട്, സിറിയൻ സാംസ്‌കാരി മന്ത്രാലയത്തിൽ വിവർത്തകയായി ജോലി ചെയ്തു. 1976ൽ സിറിയൻ സാംസ്‌കാരിക മന്ത്രിയായി നിയമിതയായി[5]. 2000വരെ മന്ത്രിയായി തുടർന്നു. 2006 മാർച്ച് 23ന് സിറിയൻ വൈസ് പ്രസിഡന്റായി നിയമിതയായി.[2]

  1. "Syria's First Female Vice President Hailed as Progress for Women". Arab News. 24 March 2006. Archived from the original on 2012-01-17. Retrieved 18 February 2011.
  2. 2.0 2.1 Moubayed, Sami (30 March – 5 April 2006). "Vice-President Najah al-Attar". Al Ahram Weekly. Retrieved 1 March 2013.
  3. "Assad inner circle takes hard line in Syria conflict", The Daily Star, 26 December 2012.
  4. Syria Country Studies
  5. 5.0 5.1 "The First Woman Minister in the Syrian Government" (PDF). Al Raida (2). September 1997. Retrieved 25 September 2013.
"https://ml.wikipedia.org/w/index.php?title=നജാഹ്_അൽ_അത്താർ&oldid=3634939" എന്ന താളിൽനിന്ന് ശേഖരിച്ചത്