നച്ചറ
ഭക്ഷ്യയോഗ്യമായ ഒരിനം മത്സ്യമാണ് നച്ചറ (ശാസ്ത്രീയനാമം: Scatophagus argus). അലങ്കാരമത്സ്യമായും ഇവ ഉപയോഗിക്കപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് കച്ചായി എന്നും അറിയപ്പെടുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ കയ്യെരുമ, കയ്യേരി എന്നീ പേരുകളിൽ അറിയപ്പെടുന്നു. ചെമ്മീൻ കെട്ടുകളിലും ഓരുജല പ്രദേശങ്ങളിലും കാണപ്പെടുന്നു.[1] ഈ മത്സ്യം സാധാരണയായി ഇന്തോ-പസഫിക് മുതൽ ജപ്പാൻ, ന്യൂ ഗിനിയ, ദക്ഷിണ ആസ്ട്രേലിയ വരെ കാണപ്പെടുന്നു.
നച്ചറ Spotted Scat | |
---|---|
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. argus
|
Binomial name | |
Scatophagus argus (Linnaeus, 1766)
| |
Synonyms | |
Cacodoxus argus |
നച്ചറ മത്സ്യങ്ങൾ കൂട്ടത്തോടെയാണ് ജീവിക്കുന്നത്. പ്രകൃത്യാലുള്ള സാഹചര്യങ്ങളിൽ 40 സെ.മീ. വരെ ഇവ വളരുന്നു. ഇവയുടെ തല ചെറുതാണ്. വശങ്ങളിലേയ്ക്ക് പതിഞ്ഞ ശരീരഘടനയാണ് നച്ചറയ്ക്ക്. ശരീരം നിറയെ ചിതറിക്കിടക്കുന്ന പച്ചകലർന്ന കറുത്തപൊട്ടുകൾ കാണപ്പെടുന്നു. ശരീരത്തിന് പച്ചയോ പച്ചകലർന്ന ചാരനിറമോ പച്ച കലർന്ന തവിട്ടുനിറമോ ആണുള്ളത്. സർവ്വാഹാരിയാണ് നച്ചറകൾ. അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ, തുറമുഖങ്ങൾ, നദികളുടെയും മറ്റും അടിത്തട്ടിലും തീരദേശ ജലാശയത്തിലും ഇവ ജീവിക്കുന്നു.[2]
അവലംബംതിരുത്തുക
- ↑ പി. സഹദേവൻ, പോസ്റ്റഡ് ഓൺ: 2014 ഡിസംബർ 15. "താരപരിവേഷവുമായി നച്ചറ". മാതൃഭൂമി. ശേഖരിച്ചത് 4 മാർച്ച് 2015.
- ↑ "scat (Scatophagus argus) - FactSheet". Nas.er.usgs.gov. ശേഖരിച്ചത് 2014-07-13.