മിഴാവ് നമ്പ്യാർ എന്ന അമ്പലവാസി സമുദായത്തിലെ സ്ത്രീകൾ ആണ് നങ്ങ്യാർ എന്ന് അറിയപ്പെടുന്നത്. നങ്ങ്യാർക്കൂത്ത് അവതരിപ്പിക്കുന്നത് ഈ വിഭാഗമാണ്. കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ആയി രംഗത്ത് വരുന്നതും ഇവരാണ്. ചാക്യാർ കൂത്തിനു മിഴാവ് വാദനം നടത്തുന്നവരെയാണ് മിഴാവ് നമ്പ്യാർ എന്നറിയപ്പെടുന്നത്. ഇവർക്ക് നായർ സമുദായത്തിലെ ഉപവിഭാഗമായ നമ്പ്യാരുമായി ബന്ധമൊന്നും കണ്ടെത്തിയിട്ടില്ല.[1]

അവലംബംതിരുത്തുക

  1. babumjacob; മാർച്ച്‌, 01; 2020 (2020-03-01). "നങ്ങ്യാർകൂത്ത് സ്ത്രീകളുടെ കല എന്ന നിലയിൽ". ശേഖരിച്ചത് 2021-11-22.CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=നങ്ങ്യാർ&oldid=3691087" എന്ന താളിൽനിന്ന് ശേഖരിച്ചത്