ഏത് പുരാതന അധിവാസകേന്ദ്രമാണ് യഥാർത്ഥത്തിൽ നഗരങ്ങളായതെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പട്ടണങ്ങൾക്കും നഗരങ്ങൾക്കും ഒരു നീണ്ട ചരിത്രമുണ്ട്. സാന്ദ്രത കൂടിയ അധിവാസകേന്ദ്രങ്ങളുടെ നേട്ടങ്ങളിൽ, ഗതാഗതച്ചെലവ് കുറയുക, ആശയ വിനിമയം, പ്രകൃതിവിഭവങ്ങൾ പങ്കിടൽ, വലിയ പ്രാദേശിക വിപണികൾ, ചില സാഹചര്യങ്ങളിൽ ജലവിതരണ സംവിധാനം, മലിനജല നിർഗ്ഗമന സംവിധാനം എന്നിവ ഉൾപ്പെടുന്നു. നഗരങ്ങളിലെ കോട്ടങ്ങളിൽ, ഉയർന്ന കുറ്റകൃത്യങ്ങളുടെ നിരക്ക്, ഉയർന്ന മരണനിരക്ക്, ഉയർന്ന ജീവിതച്ചെലവ്, ഉയർന്ന മലിനീകരണം, ഗതാഗതത്തിരക്ക്, ഉയർന്ന യാത്രാ സമയം എന്നിവ ഉൾപ്പെടും. ആളുകളും സ്ഥാപനങ്ങളും തമ്മിലുള്ള സാമീപ്യത്തിന്റെ നേട്ടങ്ങൾ കോട്ടത്തേക്കാൾ കൂടുതലാകുമ്പോൾ നഗരങ്ങൾ വളരുന്നു.

പതിനഞ്ചാം നൂറ്റാണ്ടിൽ അഭിവൃദ്ധി പ്രാപിച്ചതും സ്വതന്ത്രവുമായ ഒരു നഗരത്തിന്റെ മൂലരൂപമായി ന്യൂറെംബർഗിനെ ഈ മരച്ചിത്രക്കൊത്തുപണി കാണിക്കുന്നു.
ഉത്ഖനനം ചെയ്തെടുത്ത ബി.സി. 7000 വരെ പഴക്കം ഉള്ള കാറ്റൽ ഹുയുക്എന്ന ഒരു അനറ്റോലിയൻ പട്ടണം.

ആദ്യകാല നഗരങ്ങളുടെ ഉയർച്ചയ്ക് എന്ത് ഉപാധികളാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുന്നതിന് മതിയായ തെളിവുകളില്ല. അനുയോജ്യമായ മുന്നുപാധികളും അടിസ്ഥാന സംവിധാനങ്ങളും പ്രധാനപ്പെട്ട ചാലകശക്തികളായിരിക്കാമെന്ന് ചില സൈദ്ധാന്തികർ ഈഹിക്കുന്നു.

"https://ml.wikipedia.org/w/index.php?title=നഗരത്തിന്റെ_ചരിത്രം&oldid=3244695" എന്ന താളിൽനിന്ന് ശേഖരിച്ചത്