നഖാദെ
നഖാദെ ( പേർഷ്യൻ: نقده; Azerbaijani: سۇلدۇز;[1] കുർദിഷ്: نهغهده), മുമ്പ് സുൽദൂസ് എന്നറിയപ്പെട്ടിരുന്ന,[2] ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ നഖാദെ കൗണ്ടിയിലെ ഒരു പ്രധാന പട്ടണമാണ്. 2006 ലെ സെൻസസ് പ്രകാരം 18,320 കുടുംബങ്ങളിലായി 72,975 ആയിരുന്നു ഇവിടുത്തെ ജനസംഖ്യ.[3]
നഖാദെ نقده | |
---|---|
Town | |
Coordinates: 36°57′19″N 45°23′17″E / 36.95528°N 45.38806°E | |
Country | Iran |
Province | West Azerbaijan |
County | Naqadeh |
Bakhsh Mohammadyar | Central |
(2006) | |
• ആകെ | 72,975 |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
പേര്
തിരുത്തുകപട്ടണത്തിൻറേയും (കൗണ്ടിയുടേയും) നിലവിലെ പേരാണ് നഖാദെ. മംഗോളിയൻ[4] സുൽദൂസ് ഗോത്രത്തെ പരാമർശിച്ച് സോൾഡൂസ് (സുൽദുസ് എന്നും കുർദിഷ് ഭാഷയിൽ സുന്ദൂസ് എന്നും അറിയപ്പെടുന്നു) എന്നറിയപ്പെട്ടിരുന്ന മുൻ പേര്, 1303-ൽ ഇൽഖാനിദ് ഭരണാധികാരി ഗസാന്റെ ഭരണകാലത്ത് മറ്റൊരു പഴയ പേരിനായി (ഇപ്പോൾ നഷ്ടപ്പെട്ടു) മാറ്റിയിരിക്കാം.[5]
ഭൂമിശാസ്ത്രം
തിരുത്തുകബൈസാവ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഖാദെ പട്ടണം ഒരു പ്രാചീന കൃത്രിമ കുന്നിനെ ഉൾക്കൊള്ളുന്നു. ഗദർ നദിയുടെ താഴത്തെ ഭാഗത്ത് ഉർമിയ തടാകത്തിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്താണ് നഖാദെ പട്ടണം സ്ഥിതി ചെയ്യുന്ന കൗണ്ടി.[5]
ജനസംഖ്യാശാസ്ത്രം
തിരുത്തുകഷിയാ അസർബൈജാനി (കരപാപാഖ്) ഭൂരിപക്ഷമുള്ള ഈ പട്ടണത്തിൽ ഒരു സുന്നി കുർദിഷ് ന്യൂനപക്ഷവും അധിവസിക്കുന്നു. ഇവിടുത്തെ പ്രധാന കുർദിഷ് ഗോത്രങ്ങൾ മാമാഷും സെർസയുമാണ്, അതേസമയം മംഗൂർ, മാമാച്ചി ഗോത്രങ്ങൾക്ക് നഗരത്തിൽ ചരിത്രപരമായ സാന്നിധ്യമുണ്ട്. അസീറിയക്കാരും യഹൂദന്മാരും മുമ്പ് പട്ടണത്തിൽ താമസിച്ചിരുന്നു.[6] 1840-കളിൽ അഗസ്റ്റിൻ-പിയറി ക്ലൂസലിന്റെ നേതൃത്വത്തിലുള്ള ലസാറിസ്റ്റ് മിഷനറി പ്രസ്ഥാനം നഗരത്തിൽ കൂടുതൽ സജീവമായിരുന്നു.[7] പത്തൊൻപതാം നൂറ്റാണ്ടിനുമുമ്പ്, കരപാപാഖുകൾ പട്ടണത്തിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പുള്ള കാലത്ത് പട്ടണത്തിൽ കൂടുതലും കുർദിഷ് വംശജരായിരുന്നു അധിവസിച്ചിരുന്നത്. 1930-കളിൽ ഹഷ്ട്രൂഡിൽ നിന്നുള്ള ഷാസെവൻസ് വംശീയ വിഭാഗവും ഈ പട്ടണത്തിലും എത്തി.[6]
1979-ൽ, ജനസംഖ്യയുടെ 65% അസർബൈജാനികളും ബാക്കിയുള്ള ഭാഗം കുർദിഷ് ജനതയും ആയിരുന്നുവെന്ന് കണക്കാക്കപ്പെട്ടു. 1985-ൽ, ഗവേഷകനായ റിച്ചാർഡ് ടാപ്പർ പ്രസ്താവിച്ചത് അസർബൈജാനികൾ സാംസ്കാരികമായും ഭാഷാപരമായും ഏതാണ്ട് കുർദ് വംശജർക്ക് സമാനമായി മാറിയിരുന്നുവെന്നാണ്.[8]
അവലംബം
തിരുത്തുക- ↑ "تاریخچه و نقشه جامع شهر نقده در ویکی آنا". Archived from the original on 2021-11-30. Retrieved 2022-11-18.
- ↑ നഖാദെ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3076454" in the "Unique Feature Id" form, and clicking on "Search Database".
- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
- ↑ Minorsky, V. (1997). "Sulduz". In Bosworth, C. E.; van Donzel, E.; Heinrichs, W. P.; Lecomte, G. (eds.). The Encyclopaedia of Islam, New Edition, Volume IX: San–Sze. Leiden: E. J. Brill. ISBN 90-04-10422-4.
{{cite encyclopedia}}
: Invalid|ref=harv
(help) - ↑ 5.0 5.1 Minorsky.
- ↑ 6.0 6.1 Mohséni (2018), പുറം. 219.
- ↑ Flynn, Thomas S. R. O. (2017). The Western Christian Presence in the Russias and Qājār Persia, C. 1760-C. 1870. Brill Publishers. p. 740. ISBN 9789004163997.
- ↑ Tappeh, R. (1985). "AZERBAIJAN vi. Population and its Occupations and Culture". Encyclopedia Iranica. III.