ധ്രുവപ്പൂച്ച

വിക്കിപീഡിയ വിവക്ഷ താൾ

കാർണിവോറ ജന്തുഗോത്രത്തിലെ മസ്റ്റെലൈഡ് കുടുംബത്തിൽ‌പ്പെടുന്ന ഒരു വന്യ സസ്തനിയാണ് ധ്രുവപ്പൂച്ച. യൂറോപ്പ്, ഏഷ്യ, ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്.

ഉപവർഗ്ഗങ്ങൾ

തിരുത്തുക

അഞ്ചിനം ധ്രുവപ്പൂച്ചകളുണ്ട്.

പ്രത്യേകതകൾ

തിരുത്തുക

കീരികുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ ധ്രുവപ്പൂച്ചകളും പൃഷ്ഠഭാഗത്തുള്ള ഗ്രന്ഥികളിൽനിന്ന് ദുർഗന്ധമുള്ള ഒരു സ്രവം പുറപ്പെടുവിക്കാറുണ്ട്. ഈ സ്രവം ഒരു പരിധിവരെ ഇവയെ ശത്രുക്കളിൽനിന്ന് രക്ഷനേടാനും കൂട്ടങ്ങളുടെ അതിർത്തി നിർണ്ണയത്തിനും സഹായിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ധ്രുവപ്പൂച്ച&oldid=1949307" എന്ന താളിൽനിന്ന് ശേഖരിച്ചത്