ധ്യാൻ ചന്ദ് പുരസ്കാരം
ഇന്ത്യയിലെ കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പരമോന്നത പുരസ്കാരമാണ് ധ്യാൻ ചന്ദ് പുരസ്കാരം. ഭാരതം കണ്ട മികച്ച ഹോക്കി കളിക്കാരനായ ധ്യാൻ ചന്ദിന്റെ പേരിൽ നൽകുന്ന ഈ ആജീവനാന്ത പുരസ്കാരത്തിൽ മെഡലും പ്രശസ്തിപത്രവും 5,00,000 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു. 2002ലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്[1].
ധ്യാൻ ചന്ദ് പുരസ്കാരം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | സൈനികേതരം | |
വിഭാഗം | ആജീവനാന്ത പുരസ്കാരം | |
നിലവിൽ വന്നത് | 2002 | |
ആദ്യം നൽകിയത് | 2002 | |
അവസാനം നൽകിയത് | 2012 | |
നൽകിയത് | ഭാരത സർക്കാർ | |
കാഷ് പുരസ്കാരം | ₹. 5,00,000 |
സാധാരണ ഒരു വർഷത്തിൽ മൂന്നു പേർക്കാണ് ധ്യാൻ ചന്ദ് പുരസ്കാരം നൽകാറുള്ളത്. എന്നാൽ ഒളിമ്പിക്സ് പ്രമാണിച്ച് 2012ൽ നാലുപേർക്ക് ഈ പുരസ്കാരം നൽകി.