ധൂലെ ജില്ല (മറാഠി ഉച്ചാരണം: [d̪ʰuɭeː]) ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ഒരു ജില്ലയാണ്. ജില്ലയുടെ ഭരണ ആസ്ഥാനമാണ് ധൂലെ നഗരം. ഇത് വടക്കൻ മഹാരാഷ്ട്രയുടെ ഭാഗമാണ്.[1]

ധൂലെ ജില്ലയിൽ മുമ്പ് ആദിവാസികൾ കൂടുതലായി അധിവസിച്ചിരുന്ന ഭൂപ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. 1998 ജൂലൈ 1 ന് ഈ പ്രദേശം ധൂലെ, നന്ദുർബാർ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ജില്ലകളായി വിഭജിക്കപ്പെട്ടു. ഈ ജില്ലയിൽ കൃഷിയാണ് അടിസ്ഥാന തൊഴിൽ.

മുളകിന്റെ ഉൽപാദനത്തിനും വിപണനത്തിനും ധുലെ ജില്ല പ്രശസ്തമാണ്. ധൂലെ ജില്ലയുടെ ഭാഗമായ ദൊണ്ഡായ്ച പട്ടണം ചോളത്തിൽ നിന്ന് ഗ്ലൂക്കോസും പഞ്ചസാരയും മറ്റ് ഉൽപ്പന്നങ്ങളും ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ഏക പട്ടണമാണ്.

ചരിത്രപ്രാധാന്യമുള്ള ഖാണ്ഡേശ് പ്രദേശത്തിന്റെ ഭാഗമാണ് ധൂലെ ജില്ല. ഇത് മഹാരാഷ്ട്രയിലെ നാസിക് ഡിവിഷന്റെ ഭാഗമാണ്.

  1. Sonawane, Santosh. "Harmonized growth of North Maharashtra". The Economic Times. Retrieved 2021-03-25.
"https://ml.wikipedia.org/w/index.php?title=ധുലെ_ജില്ല&oldid=4045272" എന്ന താളിൽനിന്ന് ശേഖരിച്ചത്