നന്ദുർബാർ ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്രയിലെ ജില്ല

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൻ്റെ വടക്കുപടിഞ്ഞാറൻ മൂലയിലുള്ള ഒരു ജില്ലയാണ് നന്ദുർബാർ ജില്ല (മറാഠി ഉച്ചാരണം: [nən̪d̪uɾbaːɾ]). 1998 ജൂലൈ 1 ന് ധൂലെയെ രണ്ട് വ്യത്യസ്ത ജില്ലകളായി വിഭജിച്ചാണ് ഇപ്പോൾ ധൂലെ എന്നും നന്ദുർബാർ എന്നും അറിയപ്പെടുന്ന രണ്ട് ജില്ലകൾ ഉണ്ടായത്. നന്ദുർബാർ ഒരു ആദിവാസി ഭൂരിപക്ഷമുള്ള ജില്ലയാണ്. ജില്ലാ ആസ്ഥാനം നന്ദുർബാർ നഗരത്തിലാണ്. 5955 ച.കി.മീ. വിസ്തൃതിയുള്ള ഈ ജില്ലയിലെ ജനസംഖ്യ 2011 ലെ കണക്കനുസരിച്ച് 1,648,295 ആയിരുന്നു. ജനസംഖ്യയുടെ 16.71% നഗരവാസികളായിരുന്നു.[1]

നന്ദുർബാർ ജില്ലയുടെ അതിരുകൾ തെക്കും തെക്ക് കിഴക്കുമായി ധൂലെ ജില്ലയും, പടിഞ്ഞാറും വടക്കും ഗുജറാത്തും, വടക്കും വടക്ക് കിഴക്കും മധ്യപ്രദേശ് സംസ്ഥാനവുമാണ്. ജില്ലയുടെ വടക്കൻ അതിർത്തി നിർവചിച്ചിരിക്കുന്നത് നർമ്മദ നദിയാണ്.

  1. "District Census Hand Book – Nandurbar" (PDF). Census of India. Registrar General and Census Commissioner of India.
"https://ml.wikipedia.org/w/index.php?title=നന്ദുർബാർ_ജില്ല&oldid=4045273" എന്ന താളിൽനിന്ന് ശേഖരിച്ചത്