ധന്യ അനന്യ
മലയാള ചലച്ചിത്ര-നാടക മേഖലയിലെ ഒരു അഭിനേത്രിയാണ് ധന്യ അനന്യ.ലാൽ ജോസ് സംവിധാനം ചെയ്ത നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിലെ സുമ എന്ന കഥാപാത്രം അവതരിപ്പിച്ച് കൊണ്ടാണ് ധന്യ മലയാള സിനിമയിലേക്ക് കടന്നു വന്നത്. പീന്നീട് അയ്യപ്പനും കോശിയും, സൗദി വെള്ളക്ക, എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. [1]
ധന്യ അനന്യ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
കലാലയം | ശ്രീ ശങ്കരാചാര്യ കോളേജ്,കാലടി മാർ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം |
തൊഴിൽ | ചലച്ചിത്ര-നാടക അഭിനേത്രി |
സജീവ കാലം | 2019-ഇത് വരെ |
അറിയപ്പെടുന്നത് | നാൽപ്പത്തിയൊന്ന്,അയ്യപ്പനും കോശിയും |
മാതാപിതാക്ക(ൾ) | രാധാകൃഷ്ണൻ (അച്ഛൻ) ഷൈലജ (അമ്മ) |
സിനിമ ജീവിതം
തിരുത്തുകതിരുവനന്തപുരം മാർ ഇവാനിയോസിൽ ജേണലിസം പഠിക്കുന്പോൾ ഒരു സുഹൃത്തിൻറെ ഷോർട്ട് ഫിലിമിൽ അഭിനയിച്ചിരുന്നു ധന്യ.തുടർന്ന് മ്യൂസിക് വീഡിയോസിലും ഷോർട്ട് മൂവീസിലും പെർഫോം ചെയ്തു. നാടകത്തോടുള്ള ഇഷ്ടം കാരണം തിയറ്റർ പെർഫോമൻസ് കാണാനും നാടകങ്ങളുടെ ഓഡിഷനും പോകുമായിരുന്നു. തുടർന്ന് കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിൽ എംഎ തിയറ്റർ ആൻഡ് ഡ്രാമയ്ക്കു ചേർന്നു.
അക്കാലത്ത് ചില സ്വതന്ത്ര സിനിമകളിലൊക്കെ വർക്ക് ചെയ്തു. കോളജിൽ തിയറ്റർ പെർഫോമൻസ് ചെയ്തിരുന്നു. അവസാനവർഷം നാടകം ഡയറക്ട് ചെയ്യാനും പ്രൊഡ്യൂസ് ചെയ്യാനുമുള്ള അവസരമുണ്ടായി. കൊച്ചി ബിനാലെയിൽ ചിൽഡ്രൻസ് തിയറ്ററിൽ വർക്ക് ചെയ്തു. ഇറാനിയൻ - ഒറിയൻ സംയുക്തസംരംഭമായ ‘ചെക്ക്പോസ്റ്റ്’എന്ന ഹിന്ദി മൂവിയിൽ വേഷമിട്ടു.നാൽപ്പത്തിയൊന്ന് എന്ന ചിത്രത്തിലേയും, അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേയും കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകചലച്ചിത്രം | കഥാപാത്രം |
---|---|
നാൽപ്പത്തിയൊന്ന് (2019) | സുമ |
അയ്യപ്പനും കോശിയും (2020) | ജെസ്സി |
ഓപ്പറേഷൻ ജാവ (2020) | |
ഭീഷ്മ പർവ്വം (2022) | എൽസ |
സൗദി വെള്ളക്ക (2023) | നസീമ |