ദ സ്റ്റീംറോളർ ആൻഡ് ദ വയലിൻ (ചലച്ചിത്രം)
ആന്ദ്രേ തർകോവ്സ്കിയുടെ ഡിപ്ലോമ ചിത്രമായിരുന്നു 1961-ൽ സംവിധാനം ചെയ്ത ആവിയന്ത്രവും വയലിനും (Каток и скрипка). വയലിൻ പഠിക്കുന്ന സാഷ (ഇഗോർ ഫോംചെങ്കോ) എന്ന കുട്ടിയും ആവിയന്ത്രം ഘടിപ്പിച്ച റോഡ് റോളർ പ്രവർത്തിപ്പിക്കുന്ന സെർഗിയും തമ്മിലുള്ള സൗഹൃദമാണ് പ്രമേയം. തർകോവ്സ്കിയും VGIK ചലചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠി അന്ദ്രേ കൊൺചലോവ്സ്കിയും ചേർന്നെഴുതിയ ഈ ചലചിത്രം മോസ്ഫിലിം സ്റ്റുടിയോയിലാണ് നിർമ്മിക്കപ്പെട്ടത്. ഈ ചിത്രത്തിന് ഏറ്റവും ഉയർന്ന ഗ്രേഡായ 'എക്സലന്റ്' ലഭിച്ചു.[1] [2] [3]
ആവിയന്ത്രവും വയലിനും | |
---|---|
സംവിധാനം | ആന്ദ്രേ തർകോവ്സ്കി |
രചന | അന്ദ്രേ കൊൺചലോവ്സ്കി ആന്ദ്രേ തർകോവ്സ്കി |
അഭിനേതാക്കൾ | ഇഗോർ ഫോംചെങ്കോ വ്ലാദിമിർ സമൻസ്കി |
ഛായാഗ്രഹണം | വാദിം യുസോവ് |
ചിത്രസംയോജനം | ല്യുബോവ് ബുട്ടുസോവ |
റിലീസിങ് തീയതി | ഡിസംബർ 30, 1961 |
രാജ്യം | സോവിയറ്റ് യൂണിയൻ |
ഭാഷ | റഷ്യൻ |
സമയദൈർഘ്യം | 46 മിനിട്ട് |