ദ ലൈറ്റ് ഓഫ് ദ വേൾഡ് (വർണ്ണചിത്രം)

ഇംഗ്ലീഷ് പ്രീ-റാഫേലൈറ്റ് ആർട്ടിസ്റ്റ് വില്യം ഹോൾമാൻ ഹണ്ട് (1827-1910) ചിത്രീകരിച്ച ദൃഷ്‌ടാന്തരൂപമായ ചിത്രമാണ് ദ ലൈറ്റ് ഓഫ് ദ വേൾഡ് (1851–53) യേശുവിന്റെ രൂപം ചിത്രത്തിൽ പ്രതിനിധീകരിച്ചിരിക്കുന്നു. വെളിപ്പാട് 3:20 ഇങ്ങനെ വ്യക്തമാക്കുന്നു: "ഇതാ, ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും."[1] ബൈബിളിലെ ഈ വാക്യങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രം ചിത്രീകരിച്ച് 50 വർഷങ്ങൾക്കു ശേഷമാണ് ഇതിൻറെ പ്രതീകാത്മകത വിശദീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയത്.[2]

The Light of the World (Manchester version)
  1. Forbes, Christopher (December 2001). "Images of Christ In Nineteenth-Century British Paintings In The Forbes Magazine Collection". Magazine Antiques. 160 (6): 794.
  2. "The Light of the World". Victorian Web. December 2001. Retrieved 2016-09-03.
  • Hunt, W. H. (1905). Pre-Raphaelitism and the Pre-Raphaelite Brotherhood. Vol. 1. London: Macmillan. {{cite book}}: Invalid |ref=harv (help)

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക