ദ മിൽക്ക് ഓഫ് സോറോ
സ്പാനിഷ് ചലച്ചിത്രം
2009 ൽ പുറത്തിറങ്ങിയ പെറുവിയൻചലച്ചിത്രം ആണ് ദ മിൽക്ക് ഓഫ് സോറോ(Spanish: La Teta Asustada ) . സ്പാനിഷ് ഭാഷയിൽ ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് .ക്ലോഡിയ ലോസ ആണീ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.പ്രസിദ്ധ പെറുവിയൻ എഴുത്തുകാരനായ മറിയോ വർഗോസ് ലോസയുടെ മരുമകൾ കൂടിയായ ക്ലോഡിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് ദ മിൽക്ക് ഓഫ് സോറോ.
The Milk of Sorrow | |
---|---|
സംവിധാനം | Claudia Llosa |
നിർമ്മാണം | Antonio Chavarrías Claudia Llosa José Maria Morales |
രചന | Claudia Llosa |
അഭിനേതാക്കൾ | Magaly Solier Susy Sánchez Efrain Solís |
സംഗീതം | Selma Mutal |
ഛായാഗ്രഹണം | Natasha Braier |
ചിത്രസംയോജനം | Frank Gutiérrez |
റിലീസിങ് തീയതി |
|
രാജ്യം | പെറു സ്പെയിൻ |
ഭാഷ | Spanish Quechua |
സമയദൈർഘ്യം | 95 minutes |
മൂലക്യതി
തിരുത്തുകഹാർവാർഡ് സർവകലാശാലയിലെ നരവംശശാസ്‌ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറും ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ജസ്‌റ്റീസിന്റെ പ്രാക്‌സിസ് ഡയരക്‌റ്ററുമായ കിംബെർലി തിയോഡോൺ രചിച്ച എൻത്രെ പ്രൊജിമോസ് എന്ന പുസ്‌തകമാണ് സിനിമക്ക് ആധാരമായത് .