ദ മിറർ (ഇറാനിയൻ ചലച്ചിത്രം)
1997 ൽ ജാഫർ പനാഹി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഇറാനിയൻ സിനിമയാണ് ദ മിറർ. സ്കൂളിൽ നിന്നും തന്റെ വീട്ടിലേക്ക് പോകാനായി വഴിയറിയാതെ അലയുന്ന ഒന്നാം ക്ലാസ്സുകാരിയായ ഒരു പെൺകുട്ടിയെക്കുറിച്ചാണ് ഈ സിനിമ.[1]
ദ മിറർ | |
---|---|
സംവിധാനം | ജാഫർ പനാഹി |
നിർമ്മാണം | ജാഫർ പനാഹി Vahid Nikkhah-Azzadi |
തിരക്കഥ | ജാഫർ പനാഹി |
അഭിനേതാക്കൾ | മിന മെഹമ്മദ് ഖാനി Aida Mohammadkhani Kazem Mojdehi |
ഛായാഗ്രഹണം | Farzad Jadat |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇറാൻ |
ഭാഷ | പേർഷ്യൻ |
സമയദൈർഘ്യം | 95 മിനിറ്റ് |
കഥാസംഗ്രഹം
തിരുത്തുകസ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുവാനായി റോഡരികിൽ കാത്തുനിന്നു മുഷിയുകയാണ് അഞ്ചു വയസ്സുകാരി മിന എന്ന പെൺകുട്ടി. അവളുടെ അമ്മ ഇതുവരെയും അവളെ കൂട്ടാൻ വന്നില്ല. പൊട്ടി പ്ലാസ്റ്റർ ഇട്ടിരിക്കുകയാണു മിനയുടെ ഒരു കൈ.അവൾക്ക് വീടിനടുത്തേക്ക് പോകുന്ന ബസ്സ് കണ്ടാൽ മനസ്സിലാകും എന്നു പറഞ്ഞപ്പോൾ ഒരു പരിചയക്കാരനൊപ്പം ടീച്ചർ അവളെ അയക്കുന്നു. പക്ഷേ ബസ്സ് സ്റ്റോപ്പ് എത്തും മുമ്പേ അവളുടെ ബസ്സ് കണ്ട് അവളതിലേക്ക് ഓടികയറുന്നു. പക്ഷേ തിരിച്ച് പോകുന്ന ബസ്സിലാണവൾ കയറിയത്. ബസ്സിൽ സീറ്റു കിട്ടിയെങ്കിലും അവൾക്കത് നഷ്ടമായി. ബസ്സിലെ സംസാരങ്ങൾ ശ്രദ്ധിച്ച് യാത്ര അവസാന സ്റ്റോപ്പിലെത്തി. മിനക്ക് മനസ്സിലായി തനിക്കിറങ്ങേണ്ട ഇടമല്ല അതെന്ന്. അവൾ സങ്കടത്തിലായി. ഡ്രൈവർ അവളെ വേറോരു ബസ്സിൽ കയറ്റി തിരിച്ചയക്കുന്നു. ബസ്സിൽ വെച്ച് പെട്ടെന്നാണ് മിന പ്രേക്ഷകർക്ക് നേരെ നോക്കുന്നത്. ക്യാമറക്ക് നേരെ നോക്കരുത് എന്ന് സംവിധായകൻ പറയുന്നു. താൻ ഈ സിനിമയിൽ അഭിനയിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് മിന തന്റെ കൈയിലെ പ്ലാസ്റ്റർ വലിച്ചുമാറ്റി സ്കാർഫ് അഴിച്ച് കളഞ്ഞ് ബസ്സിൽ നിന്നും ഇറങ്ങി പോകുന്നു. തുടർന്ന് അവൾ സിനിമാ സംഘത്തോട് പിണങ്ങി തന്റെ വീട്ടിലേക്ക് നടക്കുന്നു. പക്ഷേ യഥാർത്ഥത്തിൽ അവൾക്ക് അവളുടെ വീട് അറിയില്ല. ടെഹ്രാനിലെ തിരക്കുള്ള തെരുവുകളിലൂടെ അവൾ നടക്കുമ്പോൾ സിനിമയും യാഥാർത്യവും പരസ്പര പ്രതിബിംബങ്ങളാകുന്നു.
പുരസ്കാരങ്ങൾ
തിരുത്തുകAward | Category | Winner/Nominee | Result |
---|---|---|---|
ലൊക്കാർണോ ഫിലിം ഫെസ്റ്റിവൽ | ഗോൾഡൻ ലെപ്പാർഡ് | ജാഫർ പനാഹി | Won |
ഇസ്താംബൂൾ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | Golden Tulip | ജാഫർ പനാഹി | Won |
സിംഗപ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | Silver Screen Award (Best Asian Director) | ജാഫർ പനാഹി | Won |
വല്ലഡോലിഡ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | Golden Spike | ജാഫർ പനാഹി | Nominated |