ദ മദർ
ജിത്തു കോളയാട് സംവിധാനം ചെയ്ത ഹ്രസ്വചലചിത്രമാണ് ദ മദർ.
കഥാസംഗ്രഹം
തിരുത്തുകതൊണ്ണൂറുകളിൽ വടക്കെ ഇന്ത്യയിൽ ബലാത്സംഗം ചെയ്യപ്പെട്ട് ഗർഭിണിയാക്കപ്പെട്ട ഒരു ക്രിസ്തീയ കന്യാസ്ത്രീ അഭിമുഖീകരിക്കുന്ന മാതൃത്വ പ്രശ്നങ്ങളാണ് ഈ സിനിമയുടെ പ്രമേയം. ഭുവനേശ്വറിലെ അനാഥാലയത്തിൽ നിന്നും പ്രസവത്തിനായി അവർ കേരളത്തിലെ ഒരു കോൺവെന്റിലേക്ക് വരുന്നു.വയറ്റിൽ വളരുന്ന കുഞ്ഞ് ഏതോ പാപിയുടേതാണെങ്കിലും തന്റെ കൂടി കുഞ്ഞാണെന്ന തിരിച്ചറിവ് അവരെ ഞെട്ടിച്ചു കളയുന്നു. താൻ നൊന്തു പ്രസവിച്ച കുഞ്ഞിനെ എന്തു ചെയ്യണം എന്ന പ്രതിസന്ധി ആ കന്യാസ്ത്രീയെ വല്ലാതൊരു മാനസികാവസ്ഥയിലെത്തിക്കുന്നു. അനാഥലത്തിലെ കുഞ്ഞുങ്ങളിൽ നിന്നും വ്യത്യസ്തമാണു തനിക്ക് തന്റെ കുഞ്ഞ് എന്ന അനുഭവം. ബലാത്സംഗം ചെയ്യപ്പെട്ടുണ്ടായതാണെങ്കിലും ആ കുഞ്ഞിനെ ഗർഭാവസ്ഥയിൽ നശിപ്പിച്ചു കളയാനാവാത്ത സഭയുടെ അവസ്ഥയും ഈ സിനിമ ചർച്ച ചെയ്യുന്നു.[1]
പിന്നണിയിൽ
തിരുത്തുക- കഥ-വിൻസെന്റ് പെരേപ്പാടൻ
- തിരക്കഥ- ജിത്തു കോളയാട്
- നിർമ്മാണം- ശ്രീകുമാർ എരുവട്ടി
- എഡിറ്റിങ്- ഷിബീഷ് കെ ചന്ദ്രൻ.[2]
അഭിനേതാക്കൾ
തിരുത്തുകറിമ്ന,ഷുക്കൂർ മാക്സ്,ഏ.വി സരസ്വതി,വിജയകുമാർ ബ്ലാത്തൂർ
പുരസ്കാരങ്ങൾ
തിരുത്തുക- 2008 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ നാലെണ്ണം ഈ സിനിമയ്ക് ലഭിച്ചു. ഏറ്റവും നല്ല ടെലി ഫിലിം, സംവിധാനം, എഡിറ്റിങ്, രണ്ടാമത്തെ നടി എന്നിവയാണവ[3]
- ദ മദർ തിരുവന്തപുരത്ത് വച്ച് നടക്കുന്ന 2006 ലെ പതിനൊന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[4],.[5] കൂടാതെ 2007 ലെ
ഗോവ അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അല ചലചിത്രപുരസ്കാരം ഈ സിനിമക്ക് ലഭിച്ചു.
അവലംബം
തിരുത്തുക- ↑ [1] Archived 2012-10-27 at the Wayback Machine.ഡോക്കുമെന്ററികൾ.
- ↑ [2][പ്രവർത്തിക്കാത്ത കണ്ണി] റിപ്പോർട്ടർ നോക്കുക.
- ↑ http://www.keralatv.in/2010/01/kerala-state-television-awards-announced/കേരള[പ്രവർത്തിക്കാത്ത കണ്ണി] സംസ്ഥാന ടെലിവിഷൻ അവാർഡ് 2008
- ↑ iffk 2006 film list Archived 2011-09-30 at the Wayback Machine. iffk 2006 ചലചിത്രങ്ങളുടെ ലിസ്റ്റ്.
- ↑ iffk 2006 film list[പ്രവർത്തിക്കാത്ത കണ്ണി].