ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി (ചലച്ചിത്രം)

1995 ലെ ഹോളിവുഡ് റൊമാന്റിക് ഡ്രാമ ചലച്ചിത്രം

റോബർട്ട് ജെയിംസ് വോളറുടെ അതേ പേരിൽ പ്രസിദ്ധീകരിച്ച നോവലിനെ ആസ്പദമാക്കി[3] 1995-ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക് ചലച്ചിത്രമാണ് ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി. ആംബ്ലിൻ എന്റർടൈൻമെന്റും മാൽപാസോ പ്രൊഡക്ഷനും നിർമിച്ച ഈ ചിത്രം വാർണർ ബ്രദേഴ്സ് എന്റർടൈൻമെന്റ് വിതരണം ചെയ്തു. ക്ലിന്റ് ഈസ്റ്റ്വുഡ് നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ കാതലീൻ കെന്നഡി സഹ നിർമാതാവും റിച്ചാർഡ് ലാ ഗ്രേവെനീസ് തിരക്കഥയും എഴുതി.

ദ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി
Theatrical release poster by Bill Gold
സംവിധാനംClint Eastwood
നിർമ്മാണം
തിരക്കഥRichard LaGravenese
ആസ്പദമാക്കിയത്The Bridges of Madison County
by Robert James Waller
അഭിനേതാക്കൾ
സംഗീതംLennie Niehaus
ഛായാഗ്രഹണംJack N. Green
ചിത്രസംയോജനംJoel Cox
വിതരണംWarner Bros.
റിലീസിങ് തീയതി
  • ജൂൺ 2, 1995 (1995-06-02)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$22 million[1]
സമയദൈർഘ്യം134 minutes[2]
ആകെ$182 million

അയോവയിലെ ഒരു കൃഷിയിടത്തിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്ത് താമസിക്കുന്ന ഫ്രാൻസെസ്ക (മെറിൽ സ്ടീപ്) എന്ന കഥാപാത്രത്തെ കുറിച്ചാണ് ഈ ചിത്രം. 1965 ൽ അവർ റോബർട്ട് (ഈസ്റ്റ്വുഡ്) എന്ന നാഷണൽ ജ്യോഗ്രാഫിക് ഫോട്ടോഗ്രാഫറെ കണ്ടുമുട്ടി. അവർ തുടർന്ന് നാലുദിവസം അവിഹിത ബന്ധത്തിൽ ഏർപ്പെടുന്നു. ഇത് അവർ ഇരുവരുടെയും ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കുന്നു. ഈ ചലച്ചിത്രം ലോകമെമ്പാടു നിന്നും 182 മില്യൺ ഡോളർ സമ്പാദിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. ഈ ചിത്രത്തിലെ പ്രകടനത്തിന് സ്ട്രീപ്പിന് 1996 ൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചു.  

അഭിനേതാക്കൾ

തിരുത്തുക
  • ക്ലിന്റ് ഈസ്റ്റ്‌വുഡ് - റോബർട്ട് കിൻകൈഡ്
  • മെറിൽ സ്ട്രീപ് - ഫ്രാൻസെസ്ക ജോൺസൺ
  • ആനി കോർലി - കരോളി ജോൺസൺ
  • സാറ കാതറിൻ സ്മിറ്റ് - കരോലിൻ (ചെറുപ്പകാലം‍)
  • വിക്ടർ സ്ലേക്ക് - മൈക്കിൾ ജോൺസൺ
  • ക്രിസ്റ്റഫർ ക്രോൺ - മൈക്കൽ (ചെറുപ്പകാലം‍)
  • ജിം ഹെയ്ന്നി - റിച്ചാർഡ് ജോൺസൺ
  • ഫില്ലിസ് ലിയോൺസ് - ബെറ്റി
  • ഡെബ്ര മങ്ക് - മാഡ്ജ്
  • റിച്ചാഡ് ലെജ് - അഭിഭാഷകൻ പീറ്റേഴ്സൺ
  • മൈക്കൽ ബെനസ് - ലൂസി റെഡ്ഫീൽഡ്
  1. Hughes, p.110
  2. "THE BRIDGES OF MADISON COUNTY (12)". British Board of Film Classification. August 3, 1995. Retrieved November 9, 2015.
  3. Variety film review; May 22, 1995.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക