ദ ബാറ്റിൽ ഓഫ് അൾജിയേഴ്സ്

ഗിലോ പോണ്ടെകൊർവോ സംവിധാനം ചെയ്ത അൾജീരിയൻ ചലച്ചിത്രം ആണ് ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്.എമ്പയർ മാഗസിൻ തിടഞ്ഞെടുത്ത ലോകത്തിലെ എക്കാലത്തെയും മികച്ച 500 സിനിമകളിൽ ഈ ചിത്രത്തിന് 120 ആം സ്ഥാനം ഉണ്ട് [1]. എഫ് എൽ എൻ കമാൻഡറായിരുന്ന സാദിയാസേഫിന്റെ ഓർമക്കുറിപ്പുകൾ ആധാരമാക്കിയാണ് സംവിധായകനും ഫ്രാങ്കോ സൊളാനസും ചേർന്ന് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. പി എൽ ഒ അടക്കമുള്ള വിമോചന പ്രസ്ഥാനങ്ങളും സിഐഎ അടക്കമുള്ള ചാരസംഘടനകളും അധിനിവേശ ശക്തികളും ഒരുപോലെ സൂക്ഷ്മപഠനത്തിനു വിധേയമാക്കുകയും പാഠങ്ങൾ പരതുകയും ചെയ്തുപോന്ന ചലച്ചിത്ര ക്ലാസിക്കാണിത്. ഈ സിനിമ ഫ്രാൻസിൽ നിരോധിക്കപ്പെടുകയുണ്ടായി .

ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്
സംവിധാനംഗിലോ പോണ്ടെകൊർവോ
നിർമ്മാണംAntonio Musu
Saadi Yacef
രചനഗിലോ പോണ്ടെകൊർവോ
Franco Solinas
അഭിനേതാക്കൾBrahim Haggiag
Jean Martin
Saadi Yacef
സംഗീതംEnnio Morricone
Gillo Pontecorvo
ഛായാഗ്രഹണംMarcello Gatti
ചിത്രസംയോജനംMario Morra
Mario Serandrei
വിതരണംRizzoli
റിലീസിങ് തീയതി
  • സെപ്റ്റംബർ 8, 1966 (1966-09-08) (Italy)
രാജ്യം അൾജീരിയ ;  ഇറ്റലി
ഭാഷArabic
French
സമയദൈർഘ്യം121 minutes

പ്രമേയംതിരുത്തുക

ഫ്രഞ്ച് അധിനിവിഷ്ട അൾജീരിയയുടെ സ്വാതന്ത്ര്യസമര (1954 നവംബർ 1960 ഡിസംബർ) ത്തിനിടക്ക് തലസ്ഥാനമായ അൾജിയേഴ്സിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് "ദി ബാറ്റിൽ ഓഫ് അൾജിയേഴ്സ്" പുനരാവിഷ്കരിക്കുന്നത്. നഗരത്തിലെ കസബ എന്ന പ്രദേശത്ത് തദ്ദേശീയരും ഫ്രഞ്ച് കുടിയേറ്റക്കാരും തമ്മിൽ വൈരം മുറുകുന്നതോടെ അധിനിവേശ സേനയുടെ പാരാട്രൂപ്പുകാർ നാഷണൽ ലിബറേഷൻ ഫ്രണ്ടി (എഫ് എൽ എൻ) നെ വേട്ട ചെയ്യാനായി നിയോഗിക്കപ്പെടുന്നു. എഫ് എൽ എൻ നേതൃനിരയെ കൊന്നൊടുക്കിയോ തടവിലാക്കിയോ സൈന്യം നാമാവശേഷമാക്കുന്നു. പക്ഷേ വിമോചനസമരം അടിച്ചമർത്തിയെന്ന് ആശ്വസിക്കാൻ അനുവദിക്കാത്തവിധം ഒരു കോറസായി അൾജീരിയൻ ജനതയുടെ ശബ്ദം മുഴങ്ങുന്നു.അൾജിയേഴ്സ് അധീനത്തിലായെങ്കിലും അൾജീരിയ അധൃഷ്യമായിത്തന്നെ അവശേഷിക്കുന്നുവെന്ന് അധിനിവേശ ശക്തിക്ക് അംഗീകരിക്കേണ്ടിവരുന്നു. [2]

അഭിനേതാക്കൾതിരുത്തുക

എഫ് എൽ എന്നിന്റെ മുഖ്യ കമാൻഡർ എൽഹാദി ജാഫറിന്റെ വേഷത്തിൽ സാദേ യാസേഫ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അവലംബംതിരുത്തുക

  1. Empire Magazine website
  2. "പി എ ബക്കറിന്റെ ഓർമക്ക്". ദേശാഭിമാനി വാരിക. 17 ഡിസംബർ 2011. Unknown parameter |month= ignored (help); Check date values in: |accessdate= (help); |access-date= requires |url= (help)CS1 maint: date and year (link)

പുറം കണ്ണികൾതിരുത്തുക