ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്

(ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്നൈ ആസ്ഥാനമായി പ്രസിദ്ധീകരിക്കുന്ന ഒരു ഇംഗ്ലീഷ് ദിനപത്രമാണ്‌ ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്. ചെന്നൈയിലെ വരദരാജുലു നായിഡുവിന്റെ ഉടമസ്ഥതയിൽ 1932 ലാണ്‌ ഈ പത്രം ആരംഭിച്ചത്. 1991 ൽ, അന്നത്തെ ഉടമസ്ഥനായിരുന്ന രാംനാഥ് ഗോയങ്കയുടെ മരണത്തെ തുടർന്ന് ഇൻഡ്യൻ എക്സ്പ്രസ്സ് ഗ്രൂപ്പ് രണ്ട് വ്യത്യസ്‌ത കമ്പനികളായി പിരിയുകയായിരുന്നു. മുംബൈ ആസ്ഥാനമായുള്ള ഉത്തരേന്ത്യൻ പതിപ്പുകൾ ,ഇൻഡ്യൻ എക്സ്പ്രസ്സ് എന്ന നാമം മാറ്റി ദ ഇൻഡ്യൻ എക്സ്പ്രസ്സ് എന്ന പേർ സ്വീകരിച്ച് നിലനിർത്തി. എന്നാൽ ദക്ഷിമേഖലയിലെ പതിപ്പുകൾ 'ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് ' എന്ന പേർ സ്വീകരിച്ചു. 2008 വരെ ഈ രണ്ട് പത്രങ്ങളും ലേഖനങ്ങളും മറ്റും പങ്കുവെക്കുകയായിരുന്നു പതിവ്. പക്ഷേ ഇപ്പോൾ ഇവ തികച്ചും വ്യത്യസ്തമായ രണ്ട് സ്ഥാപനങ്ങളായി നിലകൊള്ളുന്നു.

ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്
തരംദിനപത്രം
FormatBerliner (format)
ഉടമസ്ഥ(ർ)എക്സ്പ്രസ്സ് പബ്ലിക്കേഷൻസ് (മധുരൈ) ലിമിറ്റഡ്
സ്ഥാപിതം1934 ൽ ചെന്നൈ,ഇൻഡ്യൻ എക്സ്പ്രസ്സിൽ നിന്ന് വേർപിരിഞ് രൂപം കൊണ്ടത്. 1999 ൽ പുനർ നാമകരണം ചെയ്തു
ആസ്ഥാനം29, 2nd അവന്യൂ, അമ്പട്ടൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
ചെന്നൈ, തമിഴ്‌നാട് 600058
ഇന്ത്യ
Circulation309,252 പ്രതികൾ (ഉറവിടം: എ ബി സി, ജനുവരി-ജൂൺ 2009).
ഔദ്യോഗിക വെബ്സൈറ്റ്എക്സ്പ്രസ്സ്ബസ്സ്.കോം

ചരിത്രം

തിരുത്തുക

ഒരു ആയൂർ‌വ്വേദ ഭിഷഗ്വരനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അംഗവുമായിരുന്ന വരദരാജുലു നായിഡു 1932 ൽ തന്റെ 'തമിഴ്‌നാട് പ്രസ്സ്' എന്ന അച്ചടിശാലയിലാണ്‌ ഇൻഡ്യൻ എക്സ്പ്രസ്സ് തുടങ്ങിയത്. പിന്നീട് സാമ്പത്തിക ഞെരുക്കം കാരണം വരദരാജുലു നായിഡു ,ഫ്രീ പ്രസ്സ് ജേർണലിന്റെ സ്ഥാപകനായിരുന്ന എസ്. സദാനന്ദന്‌ അതു വിറ്റു. 1933 ഇൻഡ്യൻ എക്സ്പ്രസ്സ് അതിന്റെ രണ്ടാമത്തെ ആപീസ് മധുരയിൽ ആരംഭിക്കുകയും അവിടെ നിന്ന് തമിഴ് പതിപ്പായ "ദിനമണി" പ്രസിദ്ധീകരണം തുടങ്ങുകയും ചെയ്തു. സദാനന്ദൻ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരികയും പത്രത്തിന്റെ വില കുറക്കുകയും ചെയ്തു. പക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സദാനന്ദൻ പത്രം വിൽക്കാൻ നിർബന്ധിതനായി. 1935 ൽ നീണ്ട നിയമയുദ്ധത്തിനൊടുവിൽ സദാനന്ദനിൽ നിന്ന് രാംനാഥ് ഗോയങ്ക, ഇൻഡ്യൻ എക്സ്പ്രസ്സ് നേടിയെടുത്തു.

1939 ൽ "ആൻഡ്ര പ്രഭ" എന്ന തെലുഗ് പത്രവും ഇൻഡ്യൻ എക്സ്പ്രസ്സ് സ്വന്തമാക്കി. 1961 ൽ "ഫിനാൻഷ്യൽ എക്സ്പ്രസ്സ് മുംബൈയിൽ നിന്ന് ആരംഭിച്ചു. കൂടാതെ മധുരൈ(1957),ബാംഗ്ലൂർ(1965),അഹമ്മദാബാദ്(1968) എന്നിവിങ്ങളിൽ നിന്ന് പതിപ്പുകളും ആരംഭിച്ചു. കന്നട പത്രമായ "കന്നട പ്രഭ" ,ഗുജറാത്തി പത്രമായ ലോക് സത്ത,ജനസത്ത,എന്നിവ അഹമദാബാദിൽ നിന്നും ബറോഡയിൽ നിന്നും ആരംഭിച്ചു.

1991 ൽ ഗോയങ്കയുടെ മരണത്തെ തുടർന്ന് കുടുംബത്തിലെ അംഗങ്ങൾ രണ്ടായി പിരിഞ് ഇൻഡ്യൻ എക്സ്പ്രസ്സ് മുംബൈ എന്ന പേരിൽ ഉത്തരമേഖലയിലും എക്സ്പ്രസ്സ് മധുരൈ ലിമിറ്റഡ് എന്ന പേരിൽ ചെന്നൈ ആസ്ഥാനമാക്കി ദക്ഷിണമേഖലയിലും ഈ പത്രം രണ്ട് കമ്പനികളായി നിലവിൽ വന്നു.

പതിപ്പുകൾ

തിരുത്തുക

ആന്ധ്രാപ്രദേശ്‌,കർണാടകം,തമിഴ്‌നാട്,കേരളം, ഒറീസ്സ തുടങ്ങിയ സംസ്ഥാനങ്ങളിലെ എല്ലാപ്രധാന നഗരങ്ങളിൽ നിന്നും ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ് ഇപ്പോൾ അതിന്റെ പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ചെന്നൈ,കൊയമ്പത്തൂർ,ഹൈദരാബാദ്,തിരുവനന്തപുരം,ബാംഗ്ലൂർ,കൊച്ചി,ഭുവനേശ്വർ എന്നിവയാണവ. ദക്ഷിണ മേഖലയിൽ ആകെ 22 കേന്ദ്രങ്ങളിൽ നിന്നായി പ്രസിദ്ധീകരിക്കുന്നു.

'ദ ന്യൂ ഇന്ത്യാ എക്സ്പ്രസ്സിന്റെ മുദ്യാവാക്യം 'സർവ്വത്ര വിജയം' എന്നതാണ്.

എക്സ്പ്രസ്സ് മധുരൈ എന്ന ഈ പത്രഗ്രൂപ്പ് താഴെ കൊടുത്ത വെബ്‌സൈറ്റുകളും പ്രസിദ്ധീകരിക്കുന്നു.:

പുറം കണ്ണികൾ

തിരുത്തുക