ഡോക്യുമെന്ററി ഫിലിം മേക്കർ കാർത്തികി ഗോൺസാൽവസ് ആദ്യമായി സംവിധാനം ചെയ്‌ത 2022-ലെ തമിഴ് ഭാഷാ ഹ്രസ്വ ഡോക്യുമെന്ററി ചിത്രമാണ് ദ എലിഫന്റ് വിസ്‌പറേഴ്‌സ് . ഇൻഡോ-അമേരിക്കൻ കോ-പ്രൊഡക്ഷനായ ഡോക്യുമെന്ററി തമിഴ്നാട്ടിലെ ദമ്പതികളായ ബൊമ്മനും ബെല്ലിയും രഘു എന്ന അനാഥ ആനക്കുട്ടിയെ പരിപാലിക്കുന്നതിനായി അവരുടെ ജീവിതം ഉഴിഞ്ഞുവെക്കുന്നതിനെക്കുറിച്ചാണ്. സിഖ്യ എന്റർടൈൻമെന്റ് നിർമ്മിച്ച ഈ ചിത്രത്തിന്റെ പ്രീമിയർ 2022 നവംബർ 9-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡോക്യുമെന്ററികൾക്കായുള്ള ചലച്ചിത്രമേളയായ ഡോക് എൻ‌വൈ‌സി ഫിലിം ഫെസ്റ്റിവലിൽ നടന്നു.[3]

ദ എലിഫന്റ് വിസ്‌പറേഴ്‌സ്
ഔദ്യോഗിക പോസ്റ്റർ
സംവിധാനം
  • കാർത്തികി ഗോൺസാൽവസ്
നിർമ്മാണം
  • ഡഗ്ലസ് ബ്ലഷ്
  • കാർത്തികി ഗോൺസാൽവസ്
  • ഗുനീത് മോംഗ
  • അച്ചിൻ ജെയിൻ
കഥപ്രിസില്ല ഗോൺസാൽവസ്
സംഗീതം
  • സ്വെൻ ഫോൾക്കണർ
ഛായാഗ്രഹണം
  • കരൺ തപ്ലിയാൽ
  • ക്രിഷ് മഖിജ
  • ആനന്ദ് ബൻസാൽ
  • കാർത്തികി ഗോൺസാൽവസ്
ചിത്രസംയോജനം
  • സഞ്ചാരി ദാസ് മോളിക്ക്
  • ഡഗ്ലസ് ബ്ലഷ്
വിതരണംനെറ്റ്ഫ്ലിക്സ്
റിലീസിങ് തീയതി
  • 8 ഡിസംബർ 2022 (2022-12-08)
രാജ്യംഇന്ത്യ
യുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷതമിഴ്
Jennu Kurumba[a]
സമയദൈർഘ്യം39 മിനിറ്റ്സ്

2022 ഡിസംബർ 8-ന് സ്ട്രീമിംഗിനായി നെറ്റ്ഫ്ലിക്സ് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്തു. 95-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള അക്കാദമി അവാർഡ് നേടി.[4][5] ഡോക്യുമെന്ററി വിഭാഗത്തിൽ അക്കാദമി അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ദ എലിഫന്റ് വിസ്‌പറേഴ്‌സ് മാറി.[6]

  1. Keswani, Pallavi (27 December 2022). "'The Elephant Whisperers' documentary review: A strikingly-lush safari on the co-existence of man and nature". The Hindu. Retrieved 15 March 2022.
  2. "Indigenous People's Plan: Kattunayakans" (PDF). Critical Ecosystem Partnership Fund. Retrieved 15 March 2022.
  3. "The Elephant Whisperers". Doc NYC. 9–27 Nov 2022. Archived from the original on 23 November 2022. Retrieved 22 November 2022.{{cite web}}: CS1 maint: date format (link)
  4. Lewis, Hilary (24 January 2023). "Oscars: Full List of Nominations". Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on 24 January 2023. Retrieved 24 January 2023.
  5. "2023 Oscars Nominations: See the Full List". Academy of Motion Picture Arts and Sciences (in ഇംഗ്ലീഷ്). 24 January 2023. Archived from the original on 8 February 2023. Retrieved 24 January 2023.
  6. "The Elephant Whisperers scripts history with 1st Oscar for an Indian production, Guneet Monga says 'two women did it'". Hindustan Times. 13 March 2023. Retrieved 14 March 2023.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. Bomman and Bellie also speak this language of the Kattunayakan tribe, which is a mixture of Kannada, Malayalam and Tamil.[1][2]