ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ

ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ (/pɪˈnoʊki.oʊ/ pi-noh-kee-oh; ഇറ്റാലിയൻ : Le avventure di Pinocchio [le avvenˈtuːre di piˈnɔkkjo]) ഇറ്റാലിയൻ ഗ്രന്ഥകാരനായ കാർലോ കൊള്ളോഡി കുട്ടികൾക്കുവേണ്ടി പെസ്‍കിയ പട്ടണത്തിൽവച്ച് എഴുതിയ ഒരു നോവലാണ്. നോവലിൻറെ ആദ്യപകുതി 1881 ലും 1882 ലും പരമ്പരയായി “La storia di un burattino” ("The tale of a puppet") എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നതാണ്. പിന്നീട് 1883 ഫെബ്രുവരിയിൽ കുട്ടികൾക്കുള്ള ഒരു മുഴുവൻ പുസ്തകമായി പൂർത്തിയാക്കുകയായിരുന്നു. പിനോക്യോ എന്ന വികൃതിയായ ഒരു മരപ്പാവയുടെ സാഹസികതകളും അവൻറെ മരപ്പണിക്കാരനായ പിതാവ് ഗെപ്പെറ്റോയുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ.

The Adventures of Pinocchio
illustration from 1883 edition by Enrico Mazzanti
കർത്താവ്Carlo Collodi
ചിത്രരചയിതാവ്Enrico Mazzanti
രാജ്യംItaly
ഭാഷItalian
സാഹിത്യവിഭാഗംFiction, Literature, Fantasy, Children's book, Adventure
പ്രസിദ്ധീകരിച്ച തിയതി
1883