കാർലോ കൊള്ളോഡി
ഇറ്റാലിയൻ എഴുത്തുകാരൻ, ഹ്യൂമറിസ്റ്റ്, പത്രപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു കാർലോ ലൊറെൻസിനി. തന്റെ തൂലികാ നാമമായ കാർലോ കൊള്ളോഡി (Italian pronunciation: [ˈkarlo kolˈlɔːdi]; എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ജീവിതകാലം 24 നവംബർ 1826 മതൽ 26 ഒക്ടോബർ 1890 വരെ). അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് കുട്ടികളുടെ കാൽപ്പനിക നോവലായ "ദ അഡ്വഞ്ചേർസ് ഓഫ് പിനോക്യോ" എന്ന കൃതിയുടെ പേരിലാണ്.
Carlo Collodi | |
---|---|
ജനനം | Carlo Lorenzini 24 നവംബർ 1826 Florence, Grand Duchy of Tuscany |
മരണം | 26 ഒക്ടോബർ 1890 Florence, Kingdom of Italy | (പ്രായം 63)
തൊഴിൽ | Writer, novelist |
ദേശീയത | Italian |
Genre | Children's literature Political satire Journalism |
ജീവിതരേഖ
തിരുത്തുകകൊള്ളോഡി ജനിച്ചത് 1826 നവംബർ 24 ന് ഫ്ലോറൻസിലാണ്. അദ്ദേഹത്തിൻറെ മാതാവിൻറെ ജന്മസ്ഥലമായ കൊള്ളോഡിയിലാണ് ബാല്യകാലം മുഴുവൻ ചിലവഴിച്ചത്. അദ്ദേഹത്തിൻറെ മാതാവ് ഒരു കർഷകൻറെ പുത്രിയായിരുന്നു. പിതാവ് ഒരു പാചകക്കാരനുമായിരുന്നു. 10 സഹോദരങ്ങളുണ്ടായിരുന്നുവെങ്കിലും 7 പേർ ചെറുപ്രായത്തിൽ മരണപ്പെട്ടുപോയിരുന്നു.