ദർശീൽ സഫാരി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഒരു ബോളിവുഡ് ബാലനടനാണ് ദർശീല് സഫാരി (ജനനം: 1996, മാർച്ച് 9). പ്രശസ്ത ബോളിവുഡ് നടൻ അമീർ ഖാൻ‍ ആദ്യമായി സം‌വിധാനം ചെയ്ത താരെ സമീൻ പർ എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെയാണ് ദർശീൽ അഭിനയരംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രത്തിൽ ഡിസ്ലെക്സിയ എന്ന് പേരുള്ള ഒരു രോഗം ബാധിച്ച കുട്ടിയുടെ വേഷമാണ് ദർശീൽ കൈകാര്യം ചെയ്തത്.

ദർശീൽ സഫാരി
DarsheelSafary.jpg
ജനനം (1996-03-09) മാർച്ച് 9, 1996  (26 വയസ്സ്)
തൊഴിൽചലച്ചിത്ര അഭിനേതാവ്

താരെ സമീൻ പർതിരുത്തുക

ഡിസ്ലെക്സിയ എന്ന രോഗം ബാധിച്ച ഒരു കുട്ടിയുടെ കഥയാണ് താരെ സമീൻ പർ എന്ന ചിത്രത്തിൽ പ്രതിപാധിക്കുന്നത്. ദർശീൽ സഫാരിയാണ് ഈ കഥാപാത്രം കൈകാര്യം ചെയ്തത്. ഇഷാൻ നന്ദികിഷോർ അവാസ്തി എന്നാണ് ഈ ചിത്രത്തിൽ ദർശീൽ അവതരിപ്പിച്ച കഥാപാത്രത്തിൻറെ പേര്. 2007-ൽ പുറത്തിറങ്ങിയ ഈ ഒരൊറ്റ ചിത്രത്തിലെ അഭിനയം ദർശീലിന് ധാരാളം ജനശ്രദ്ധ നേടിക്കൊടുത്തു[1]. നടനും ഈ ചിത്രത്തിൻറെ സം‌വിധായകനുമായ അമീർ ‍ഖാനും ഈ ചിത്രത്തില് അഭിനയിച്ചു. ഈ ചിത്രത്തിലേക്ക് ദർശീലിനെ തിരഞ്ഞെടുത്തത് അമോൽ ഗുപത എന്ന സം‌വിധായകനായിരുന്നു. ഷിയമക് ദവാർ നൃ്ത്തവിദ്യാലയത്തിൽ വച്ചാണ് അമോൽ ഗുപ്ത ദർശീലിനെ പരിചയപ്പെടുന്നതും, തിരഞ്ഞെടുക്കുന്നതും. ഈ ചിത്രത്തിലെ അഭിനയത്തിന് ധാരാളം പുരസ്കാരങ്ങളും ദർശീലിന് ലഭിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾതിരുത്തുക

ഫിലിംഫെയർ അവാർഡുകൾതിരുത്തുക

വിജയി

  • 2008 - മികച്ച അഭിനയത്തിനുള്ള പ്രത്യേക പുരസ്കാരം (താരെ സമീൻ പർ)

നാമനിർദ്ദേശം

  • 2008 – മികച്ച നടനുള്ള പുരസ്കാരത്തിന് (താരെ സമീൻ പർ)

സ്റ്റാർ സ്ക്രീൻ(Star Screen) അവാർഡുകൾതിരുത്തുക

വിജയി

  • 2008 – മികച്ച ബാലനടൻ (താരെ സമീൻ പർ)
  • 2008 – പ്രത്യേക ജൂറി പുരസ്കാരം (താരെ സമീൻ പർ)

സീ സിനി (Zee Cine) അവാർഡുകൾതിരുത്തുക

വിജയി

  • 2008 – മികച്ച നടൻ (താരെ സമീൻ പർ)
  • 2008 – മികച്ച പുതുമുഖ ബാലനടൻ (താരെ സമീൻ പർ)

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-07-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-31.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദർശീൽ_സഫാരി&oldid=3634852" എന്ന താളിൽനിന്ന് ശേഖരിച്ചത്