ദർശന ജർദോഷ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
രണ്ടാം മോദി മന്ത്രിസഭയിലെ റെയിൽവേ, ടെക്സ്റ്റൈൽസ് എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് ദർശന ജർദോഷ് (Darshana Jardosh दर्शना जरदोश).[1] പതിനേഴാം ലോകസഭയിൽ ഗുജറാത്തിലെ സൂറത്തിൽ നിന്നുമുള്ള ലോകസഭാംഗവും ഭാരതീയ ജനതാ പാർട്ടി അംഗവുമാണ് അവർ. നേരത്തേ 2009-ൽ പതിനഞ്ചാം ലോക്‌സഭയിലേക്കും,[2] തുടർന്ന് 2014-ൽ പതിനാറാം ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Darshana Jardosh | |
---|---|
Minister of State for Railways | |
പദവിയിൽ | |
ഓഫീസിൽ 7 July 2021 Serving with Raosaheb Danve | |
രാഷ്ട്രപതി | Ram Nath Kovind |
പ്രധാനമന്ത്രി | Narendra Modi |
Minister | Ashwini Vaishnaw |
മുൻഗാമി | Suresh Angadi |
Minister of State for Textiles | |
പദവിയിൽ | |
ഓഫീസിൽ 7 July 2021 | |
രാഷ്ട്രപതി | Ram Nath Kovind |
പ്രധാനമന്ത്രി | Narendra Modi |
Minister | Piyush Goyal |
Member of Parliament, Lok Sabha | |
പദവിയിൽ | |
ഓഫീസിൽ 16 May 2009 | |
മുൻഗാമി | Kashiram Rana |
മണ്ഡലം | Surat |
General Secretary of National BJP Mahila Morcha | |
പദവിയിൽ | |
ഓഫീസിൽ 2012 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സൂരത്, ഗുജറാത്ത്, India | 21 ജനുവരി 1961
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
പങ്കാളി | Vikram Chandrakant Jardosh |
കുട്ടികൾ | 2 |
വസതി | സൂരത് |
അൽമ മേറ്റർ | K.P. College of Commerce, Surat |
ആദ്യകാല ജീവിതം
തിരുത്തുകഗുജറാത്തിലെ സൂരത്തിൽ 1961 ജനുവരി ഇരുപത്തിയൊന്നിനു കാന്തി നായ്ക്, അമിത നായ്ക് എന്നിവരുടെ പുത്രിയായി ജനിച്ചു, സൂരത്തിലെ കെ.പി. കോളേജ് ഒഫ് കൊമേർസിൽ നിന്നും ബിരുദമെടുത്തു. 1981-ൽ വിക്രം ചന്ദ്രകാന്ത് ജർദോഷിനെ വിവാഹം കഴിച്ചു, ഈ ദമ്പതികൾക്ക് രണ്ട് പുത്രന്മാരുണ്ട്[1].
അവലംബം
തിരുത്തുക- ↑ 1.0 1.1 "Members Profile". Parliament of India.
{{cite web}}
: CS1 maint: url-status (link) - ↑ "Jardosh, Patil lash out at Centre". Surat. Daily News and Analysis. 13 August 2009. Retrieved 12 April 2014.