ദ് പ്രോഫസി
ഇൻഡോ-കനേഡിയൻ ഗായകനും ഗാനരചയിതാവും റെക്കോഡ് പ്രൊഡ്യൂസറുമാണ് നീൽ ചഡ്ഢ (ജനനം സെപ്റ്റംബർ 8, 1991). സ്‌റ്റേജ് നാമമായ ദ് പ്രോഫസി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. 2011-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ആൽബമായ ഫോറെവറിൽ അദ്ദേഹത്തിന്റെ ആദ്യ ഹിറ്റ് സിംഗിൾ ആയ "സോഹ്‌ണി" ഉൾപ്പെട്ടിരുന്നു. അതിനുശേഷം, അദ്ദേഹം നാല് സ്‌റ്റ്യൂഡിയോ ആൽബങ്ങൾ കൂടി പുറത്തിറക്കി: ഫ്യൂച്ചർപ്രൂഫ് (2014), ദ് ലൈഫ്സ്റ്റൈൽ (2016), ദ് സീസൺ (2019), സോളെസ് (2021); ഇവ കൂടാതെ ദ് ഡ്രീം റൂം ( 2013) എന്ന പേരിൽ ഒരു മിക്‌സ്‌റ്റേയ്‌പ്പും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. സ്വന്തം റെക്കോഡ് ലേബലായ പ്രോഫസി പ്രൊഡക്‌ഷൻസിൻ്റെ സ്ഥാപകൻ കൂടിയാണ് ചഡ്ഢ.
ദ് പ്രോഫസി | |
---|---|
ജന്മനാമം | Neal Chatha |
ജനനം | September 8, 1991 |
ഉത്ഭവം | Calgary, Alberta, Canada |
വിഭാഗങ്ങൾ | |
വർഷങ്ങളായി സജീവം | 2010–present |
ലേബലുകൾ | |
വെബ്സൈറ്റ് | theprophec |
ആദ്യകാല ജീവിതം
തിരുത്തുകഅഞ്ചാം വയസ്സുമുതൽക്കേ പാടാൻ തുടങ്ങിയ പ്രോഫസി താമസിയാതെ തന്നെ ക്ലാസിക്കൽ പരിശീലനം നേടി. 16 വയസ്സോടുകൂടി, അദ്ദേഹം സ്വന്തമായി ബീറ്റുകളും ഗാനങ്ങളും നിർമ്മിക്കാൻ ആരംഭിച്ചു. തന്റെ ആദ്യ ഔദ്യോഗിക ഗാനമായ “സോഹ്‌ണി” നിർമ്മിച്ച ശേഷം സംഗീതത്തോടുള്ള തൻ്റെ അഭിനിവേശം ഒരു കരിയറാക്കി മാറ്റാമെന്ന് അദ്ദേഹം തീരുമാനിച്ചു. സംഗീതത്തിൽ തന്റെ അഭിലാഷങ്ങൾ പിന്തുടരുന്നതിനിടയിൽ ബിസ്‌നസ് മാക്കറ്റിങ്ങിൽ റോയൽ യൂനിവേസിറ്റിയിൽ നിന്ന് ബിരുദം നേടിക്കൊണ്ട് അദ്ദേഹം തൻ്റെ വിദ്യാഭ്യാസവും പൂർത്തിയാക്കി.
കരിയർ
തിരുത്തുകഎല്ലാ തരത്തിലുള്ള സംഗീതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതായി പ്രോഫസി കടപ്പാട് പ്രകടിപ്പിക്കുന്നു; പ്രത്യേകിച്ച് ദക്ഷിണേഷ്യൻ സംഗീത വ്യവസായത്തിൽ നിന്നുള്ള എആർ റഹ്മാൻ, നുസ്രത്ത് ഫത്തേ അലി ഖാൻ; പാശ്ചാത്യ സംഗീതം, പ്രത്യേകിച്ച് ഡ്രേക്ക്. തന്റെ കരിയറിന്റെ തുടക്കം മുതൽക്കേ, എസു, മിക്കി സിംഗ്, റാക്‌സ്‌റ്റാർ, ഫത്തേ, ജൂ റെയിൻ, അമൃത് മാൻ, സിദ്ധു മൂസേ വാല തുടങ്ങിയ കലാകാരന്മാരുമായി അദ്ദേഹം കൊളാബൊറേറ്റ് ചെയ്തിട്ടുണ്ട്. യൂറോപ്പിലും വടക്കേ അമേരിക്കയിലും പ്രോഫസി പര്യടനം നടത്തിയിട്ടുണ്ട്. ഇന്ത്യയിലും അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സെൽഫീ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഡിസ്ക്കോഗ്രഫി
തിരുത്തുകസ്റ്റുഡിയോ ആൽബങ്ങൾ
തിരുത്തുക- ഫോറെവർ (2011)
- ഫ്യൂചർപ്രൂഫ് (2014)
- ദ് ലൈഫ്സ്റ്റൈൽ (2016)
- ദ് സീസൺ (2019)
- സോളെസ് (2021)
- മിഡ്‌നൈറ്റ് പാരഡൈസ് (2023)
ഫിലിം സൗണ്ട് ട്രാക്ക്
തിരുത്തുക- സെൽഫീ (2023)
മിക്സ്‌ടേപ്പുകൾ
തിരുത്തുക- ദ് ഡ്രീം റൂം (2013)
ഗാനം | വർഷം | കലാകാരൻ(മാർ) | ആൽബം |
---|---|---|---|
സോഹ്‌ണി | 2010 | ദ് പ്രോഫസി, ഡീപ് സി | ഫോറെവർ |
ഷൈൻ | 2013 | ദ് പ്രോഫസി | ദ് ഡ്രീം റൂം |
ദുഖ് | ദ് പ്രോഫസി, മിക്കി സിംഗ് | ||
സജ്ന | 2014 | ദ് പ്രോഫസി, റാഷി സൂദ് | ഫ്യൂചർപ്രൂഫ് |
ചൽ മേരേ നാൾ | ദ് പ്രോഫസി, ഫത്തേ | ||
ടോർ | 2015 | ദ് പ്രോഫസി | |
ലോസ്റ്റ് | 2016 | ||
ഹോവെ മേരേ നാൾ | ദ് പ്രോഫസി, ഇക്ക | ദ് ലൈഫ്സ്റ്റൈൽ | |
റൂമെസ് | ദ് പ്രോഫസി, ഫത്തേ, ജു റെയ്ൻ | ||
കിനാ ചിർ | ദ് പ്രോഫസി | ||
ലെറ്റ് മീ ലിവ് | |||
ഡ്രാമ (ബീ റിയൽ) | |||
ഫീലിൻ | 2017 | ||
ചക്കർ | ദ് പ്രോഫസി, ബാംബി ബെയിൻസ്, ഡിജെ ഹാർപ്സ് | ||
വൈബ് | 2018 | ദ് പ്രോഫസി | |
ഹിറ്റ് മീ അപ്പ് | |||
ഹാനി | 2019 | ദ് സീസൺ | |
വേർ യു ബീൻ | |||
തു ഹി ആഹ് | |||
വാരി | |||
യാരാ തു (എസുവിനോടൊപ്പം) |
ദ് പ്രോഫസി, എസു | അറൈവൽ | |
കിത്തോ | 2020 | ദ് പ്രോഫസി | |
ക്വസ്‌റ്റ്യൻസ് | |||
ക്ലോസ് | 2021 | സോളെസ് | |
കച്ച് | |||
മൗല (സർദൂൽ സിക്കന്ദറിനൊപ്പം) |
ദ് പ്രോഫസി, സർദൂൽ സിക്കന്ദർ | ||
സാംഭ് | ദ് പ്രോഫസി | ||
സോളെസ് | |||
റ്റു ദ് സ്‌റ്റാഴ്‌സ് | |||
നയി ചായ്ദി | |||
വജ | 2022 | ||
സീക്രറ്റ്‌സ് | |||
മെഹർമ (ഡിജെ ലിയാനൊപ്പം) |
ദ് പ്രോഫസി, ഡിജെ ലയാൻ | മിഡ്നൈറ്റ് പാരഡൈസ് | |
ദിലാവാര (എസുവിനോടൊപ്പം) |
2023 | ദ് പ്രോഫസി, എസു | |
ദിലാവാര - അക്യൂസ്‌റ്റിക് (എസുവിനോടൊപ്പം) |
ദ് പ്രോഫസി, എസു | ||
മനാവെ (മിത്രാസിനൊപ്പം) |
ദ് പ്രോഫസി, മിത്രാസ് | മിഡ്നൈറ്റ് പാരഡൈസ് | |
ഗബ്രു | ദ് പ്രോഫസി | ||
മാങ്ങ് | |||
ബേസുബാൻ | |||
ഹഖ് | |||
ജാൻ (Prod. By MXRCI) | |||
ലോക്കറ്റ് | |||
സ്‌റ്റേയ് | |||
എൻഡ്‌ലെസ് (നൂർ ചാഹലിനൊപ്പം) |
ദ് പ്രോഫസി, നൂർ ചാഹൽ | ||
ടിയേഴ്സ് (Prod. By MXRCI) |
ദ് പ്രോഫസി | ||
മിഡ്നൈറ്റ് പാരഡൈസ് |
ഗാനരചയിതാവ്/നിർമ്മാതാവ് എന്ന നിലയിൽ
തിരുത്തുകഗാനം | വർഷം | കലാകാരൻ(മാർ) | ആൽബം/മിക്‌സ്‌ടേപ്പ് |
---|---|---|---|
ഢോൽന | 2013 | റാഷി സൂദ്, ദ് പ്രോഫസി | |
ഉഡീക് | 2015 | റാഷി സൂദ് | |
ബേപർവാ | 2016 | റാഷി സൂദ് | |
തേരേ ബിനാ | ഗഗൻ ശർമ്മ | ||
റുസിയ നാ കർ | ബിക്രം സിംഗ്, ദ് പ്രോഫസി | ||
കി കർഗേയി | 2018 | റാക്‌സ്റ്റാർ, ദ് പ്രോഫസി | ഗ്ലാസ് സീലിംഗ് |
ഫങ്ക് | പാവ് ധാരിയ, ഫത്തേ, ജെ-സ്റ്റാറ്റിക്, ദ് പ്രോഫസി, അമർ സന്ധു | ||
ബോഡി ലാങ്‌ഗ്വെജ് | 2019 | ഇക്ക, THEMXXNLIGHT | |
നീന്ദ്ര | 2020 | ഇക്ക |
അവലംബം
തിരുത്തുക- ↑ "The PropheC Profile". Artist originals. Archived from the original on 2023-04-06.
- ↑ "PropheC Productions". YouTube (in ഇംഗ്ലീഷ്). Retrieved 7 April 2017.