ദ് ചൈൽഡ്ഹുഡ് ഓഫ് ജീസസ്
നോബൽസമ്മാന ജേതാവായ ദക്ഷിണാഫ്രിക്കൻ എഴുത്തുകാരൻ '''ജെ.എം. കൂറ്റ്സേ''' രചിച്ച കൃതിയാണ് ദ് ചൈൽഡ്ഹുഡ് ഓഫ് ജീസസ്. [1] 2013 ലാണ് ഈ കൃതി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. [2]
പ്രമാണം:ChildhoodofJesusCoetzee2013HC.JPG | |
കർത്താവ് | ജെ.എം. കൂറ്റ്സേ |
---|---|
രാജ്യം | Australia |
ഭാഷ | English |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Jonathan Cape; Viking Press (U.S. edition) |
പ്രസിദ്ധീകരിച്ച തിയതി | മാർച്ച് 7, 2013 September 3, 2013 (U.S. edition) | ;
ഏടുകൾ | 288 pages |
ISBN | [[Special:BookSources/ISBN 1846557267; ISBN 9780670014651 (U.S. edition)|ISBN 1846557267; ISBN 9780670014651 (U.S. edition)]] |
OCLC | 2013016960 |
ഇതിവൃത്തം
തിരുത്തുകഭൂതകാലസ്മരണകളെ മറച്ചുകൊണ്ട് വർത്തമാനകാലത്തിലും ഭാവിയിലും പുലരുന്ന കഥാതന്തുക്കളെ കോർത്തിണക്കിയാണ് ഈ നോവൽ പുരോഗമിയ്ക്കുന്നത്. ഇതിൽ സൈമൺ എന്നയാളും , ഡേവിഡ് എന്ന ബാലനും ആണ് പ്രധാന കഥാപാത്രങ്ങൾ. ഡേവിഡിനെ ഒരു ബോട്ട് യാത്രയ്ക്കിടയിൽ സൈമൺ കണ്ടുമുട്ടുന്നതാണ് . രണ്ടുപേരും നൊവില്ല എന്ന ഭൂപ്രദേശത്തേയ്ക്ക് എത്തിച്ചേരുകയാണ് . നോവലിസ്റ്റ് ഈ രണ്ടു കഥാപാത്രങ്ങളുടെ ഭൂതകാലത്തെക്കൂറിച്ച് തീർത്തും നിശ്ശബ്ദത പുലർത്തുന്നു. നൊവില്ല എന്ന സാങ്കല്പികഭൂപ്രദേശത്തെക്കുറിച്ചും വിശദമായ വിവരണങ്ങളൊന്നും തന്നെ നൽകുന്നില്ല. യൂറോപ്പിൽ സ്പാനിഷ് സംസാരിയ്ക്കുന്ന ഒരിടം എന്ന ഒരു സൂചനമാത്രമേ ഇതിലുള്ളൂ. [3].
രക്ഷിതാക്കളെ അറിയാത്ത ഡേവിഡിനെ അവന്റെ അമ്മയെ തിരികെ എൽപ്പിയ്ക്കുവാൻ കഴിയുമെന്ന പ്രത്യാശയാണ് സൈമണുള്ളത്. ഐനസ് എന്ന സ്ത്രീയെ അയാൾ കണ്ടുമുട്ടുകയും, ഡേവിഡിന്റെ അമ്മയാണതെന്നു ഉറപ്പിയ്ക്കുകയും ചെയ്യുന്നു. എന്നാൽ അവൾ ഡേവിഡിന്റെ അമ്മയാണ് എന്നു സമ്മതിക്കുന്നുവെങ്കിലും ഡേവിഡിന്റെ ഭൂതകാലത്തെക്കുറിച്ചൊന്നും കൂടുതലായി അവൾക്കൊന്നും അറിയുകയില്ല എന്നു വെളിവാക്കുന്നുണ്ടെങ്കിലും ഡേവിഡിനെ ഐനസ് സ്വീകരിയ്ക്കുന്നു.
അത്യന്തികമായി മനുഷ്യൻ നന്മയുടെ ഭാഗത്താണ് എന്നും പ്രത്യാശാഭരിതമായ ഭാവി അവനു സ്വായത്തമാണെന്നും കൂറ്റ്സേ ഈ നോവലിൽ ഉദ്ഘോഷിയ്ക്കുന്നു .[4][5]
അവലംബം
തിരുത്തുക- ↑ "Fiction for spring – preview". Guardian. Retrieved 5 February 2013.
- ↑ "Amazon Unveils Book Blurb for JM Coetzee's The Childhood of Jesus". Books Live. Retrieved 5 February 2013.
- ↑ ഭാഷാപോഷിണി-2014 ജനുവരി .പു.55
- ↑ ഭാഷാപോഷിണി-2014 ജനുവരി .പു.56
- ↑ Ulin, David L. (September 5, 2013). "J.M. Coetzee's 'The Childhood of Jesus' is a land without memory". Los Angeles Times. Retrieved 2013-12-15.