ദ്വിമാന വാതകം
വാതകാവസ്ഥയായി പരിഗണിയ്ക്കാവുന്ന, എന്നാൽ രണ്ടു മാനങ്ങളുള്ള ഒരു പ്രതലത്തിൽ മാത്രം ചലിയ്ക്കാൻ സ്വാതന്ത്ര്യമുള്ള വസ്തുക്കളുടെ ഒരു കൂട്ടത്തെയാണ് ദ്വിമാനവാതകം എന്ന് വിശേഷിപ്പിയ്ക്കുന്നത്. ഈ 'വസ്തുക്കൾ' എന്നത് താഴെപ്പറയുന്നതിൽ ഏതെങ്കിലും ആവാം.
- ആദർശവാതകത്തിലെ തന്മാത്രകൾ. സമ്പൂർണ ഇലാസ്റ്റിക് ഗോളങ്ങൾ എന്ന അവയുടെ സാധാരണ മാതൃകയെ ദ്വിമാനവാതകത്തിന്റെ സാഹചര്യത്തിൽ സമ്പൂർണ ഇലാസ്റ്റിക് ഡിസ്‌ക്കുകൾ എന്ന് മാറ്റിയെടുക്കാം.
- അടിസ്ഥാന കണികകൾ
- ചലനനിയമങ്ങൾ അനുസരിയ്ക്കുന്ന ഏത് വസ്തുക്കളും
സാധാരണ ഉപയോഗിയ്ക്കുന്ന വാതകങ്ങളുടെ ത്രിമാനമാതൃക ഉപേക്ഷിച്ച് ദ്വിമാനവാതകങ്ങളുടെ മാതൃക ഉപയോഗിയ്ക്കാനുള്ള കാരണങ്ങൾ താഴെപ്പറയുന്നവയാണ്:
- ഈ മാതൃക ഏതു ഭൗതികപ്രവൃത്തിയെപ്പറ്റി പഠിയ്ക്കാനാണോ അത് നടക്കുന്നത് രണ്ടു മാനങ്ങളിൽ മാത്രമാണ്.
- ത്രിമാനമാതൃകകൾ വളരെ സങ്കീർണമാകുന്ന അവസരങ്ങളിൽ കുറച്ചുകൂടി സങ്കീർണത കുറഞ്ഞ ദ്വിമാനമാതൃകകൾ ഉപയോഗിയ്ക്കുന്നതിലൂടെ ഭൗതികപ്രശ്നത്തെ എളുപ്പത്തിൽ വിശകലനം ചെയ്യാൻ സാധിയ്ക്കുന്നു.
ഭൗതികശാസ്ത്രകാരന്മാർ നൂറ്റാണ്ടുകളായി ഒരു പ്രതലത്തിൽ നടക്കുന്ന രണ്ടു വസ്തുക്കളുടെ പരസ്പരവ്യവഹാരം പഠിയ്ക്കാറുണ്ടെങ്കിലും ഒരു വാതകത്തിന്റെ വിശകലനത്തിൽ ഈ മാതൃക ഉപയോഗിയ്ക്കാൻ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ്. 'ഉയർന്ന' ഊഷ്മാവിലുള്ള അതിചാലകത[1], വാതകങ്ങളുടെ താപഗതികം, ചില സോളിഡ് സ്റ്റേറ്റ് പ്രശ്നങ്ങളുടെ പഠനം, ക്വാണ്ടം ബലതന്ത്രത്തിലെ ചില പ്രശ്നങ്ങളുടെ പഠനം തുടങ്ങിയ മേഖലകളിലെല്ലാം ഇത് ഉപയോഗിയ്ക്കാറുണ്ട്.
ഇവയും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Feld; et al. "Observation of a pairing pseudogap in a two-dimensional gas". Nature. 480 (7375): 75–78. arXiv:1110.2418. doi:10.1038/nature10627.
{{cite journal}}
: Explicit use of et al. in:|last2=
(help)