ദ്വിമണ്ഡല സഭ
സർക്കാർ സംവിധാനങ്ങളിൽ, നിയമനിർമ്മാണസഭയിൽ രണ്ട് സഭകൾ ഉള്ള രീതിയാണ് ദ്വിമണ്ഡല സഭ. ഇതിനെ ബൈകാമെറൽ ലെജിസ്ലേച്ചർ (Bicameral Legislature) എന്നും വിളിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യൻ പാർലമെന്റിന് രണ്ട് സഭകളുണ്ട്: ലോക്സഭയും രാജ്യസഭയും. നേരെമറിച്ച്, ഫിലിപ്പീൻസ് പോലുള്ള ചില രാജ്യങ്ങളിൽ ഏകസഭ പാർലമെന്റുകളുണ്ട്.
ഉപരിസഭ (Upper house), അധോസഭ (Lower house) എന്നീ രണ്ട് തലങ്ങളിൽ ഉള്ള സഭകൾ ഉൾപ്പെടുന്ന നിയമനിർമാണ സംവിധാനമാണ് ദ്വിമണ്ഡല സഭ.
- ഇന്ത്യൻ പാർലമെന്റ് രണ്ട് സഭകളുള്ള ദ്വിമണ്ഡല സഭയാണ്:
- ഇന്ത്യയിലെ കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, തെലുങ്കാന എന്നീ 6 സംസ്ഥാനങ്ങളിൽ ദ്വിമണ്ഡല നിയമ നിർമാണ സംവിധാനം ആണുള്ളത്:
- ലെജിസ്ലേറ്റീവ് കൗൺസിൽ - ദ്വിമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിലെ ഉപരിസഭയാണിത് (Upper house).
- ലേജിസ്ലേറ്റീവ് അസംബ്ലി (നിയമസഭ)- ദ്വിമണ്ഡല സഭയുള്ള സംസ്ഥാനങ്ങളിലെ അധോസഭയാണിത് (Lower house).
ഈ 6 സംസ്ഥാനങ്ങൾ ഒഴിച്ച് മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും ഏകമണ്ഡലസഭയാണുള്ളത്. അതായത് നിയമസഭ മാത്രമാണുള്ളത്. അധോസഭകളിലെ (ലോകസഭ, നിയമസഭ) അംഗങ്ങളെ ജനങ്ങൾ ആണ് തിരഞ്ഞെടുക്കുന്നത്.