ദൊഡ്ഡ ആലദ മര

(ദൊഡ്ഡ അലദാ മാരാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണ്ണാടകത്തിലെ ബാംഗ്ലൂർ അർബൻ ജില്ലയിലുള്ള കേതോഹള്ളി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന 400 വർഷം പഴക്കമുള്ള ഒരു വലിയ ആൽമരം (Ficus benghalensis) ആണ് ദൊഡ്ഡ ആലദ മര(ದೊಡ್ಡ ಆಲದ ಮರ).[1] ദൊഡ്ഡ ആലദ മര എന്ന വാക്കിനർഥം ഏറ്റവും വലിയ ആൽമരമെന്നാണ്. ഈ ഒരൊറ്റ മരം 3 ഏക്കർ (12,000 ചതുരശ്ര മൈൽ) വിസ്തൃതിയിൽ ഉൾക്കൊള്ളുന്നു. 2000 ത്തിൽ, വൃക്ഷത്തിൻറെ പ്രധാന വേര് പ്രകൃതിദത്ത രോഗം ബാധിച്ചു നശിച്ചതിനാൽ വൃക്ഷം ഇപ്പോൾ പല മരങ്ങൾ പോലെ കാണപ്പെടുന്നു.

Dodda Aalada Mara
Roots of the tree
ದೊಡ್ಡ ಆಲದ ಮರ
SpeciesBanyan (Ficus benghalensis)
LocationKettohalli, Bangalore Urban, Karnataka, India
Coordinates12°54′34″N 77°23′44″E / 12.90944°N 77.39556°E / 12.90944; 77.39556
Date seeded17th century

ബാംഗ്ലൂർ - മൈസൂർ റോഡിൽ ബാംഗ്ലൂരിൽ നിന്ന് 28 കിലോമീറ്റർ (17 മൈൽ) അകലെയാണ് ഈ മരം. [2] ബസുകൾ മജസ്റ്റിക്കിൽ നിന്ന് കെംഗേരിയിലേക്കും തുടർന്ന് കെംഗേരിയിൽ നിന്ന് ദോഡ അലാഡ മാരയിലേക്കും പോകാം. കെ.ആർ. മാർക്കറ്റിൽ നിന്ന് ദൊദ്ദ അലദ മാരയിലേക്ക് നേരിട്ടുള്ള ബസ്സുകൾ ഉണ്ട്. അത് മരത്തിനരികിൽ നിർത്തുന്നു. ധാരാളം വാനരന്മാരുടെ സ്വാഭാവിക ഭവനമാണ് ഈ മരം. വിനോദസഞ്ചാരികൾ ഭക്ഷണം, വെള്ളം, ക്യാമറ ബാഗുകൾ, തട്ടിയെടുക്കാൻ കഴിയുന്ന മറ്റെന്തെങ്കിലും എന്നിവയിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു.

Panorama of Big banyan tree

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. "10 trees may get heritage status in Karnataka". Business Line. 2010-08-05. Retrieved 2013-08-22. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. Raggi Mudde (2013-04-24). "The Big Banyan Tree –What A Great Picnic Spot in Bangalore". Karnataka.com. Retrieved 2013-08-23.
"https://ml.wikipedia.org/w/index.php?title=ദൊഡ്ഡ_ആലദ_മര&oldid=3613640" എന്ന താളിൽനിന്ന് ശേഖരിച്ചത്