ദേശീയ സെപ്റ്റംബർ 11 സ്മാരകവും സംഗ്രഹാലയവും
സെപ്റ്റംബർ 11, 2001 ഭീകരാക്രമണത്തിന്റെയും 1993 വേൾഡ് ട്രേഡ് സെന്റർ ബോംബാക്രമണത്തിന്റെയും ഓർമ്മയ്ക്കയി ന്യൂയോർക്കിൽ പണിതിട്ടുള്ള പ്രധാന സ്മാരകവും മ്യൂസിയവുമാണ് ദേശീയ സെപ്റ്റംബർ 11 സ്മാരകവും സംഗ്രഹാലയവും (ഇംഗ്ലീഷ്: National September 11 Memorial & Museum). 9/11 സ്മാരകം (9/11 Memorial) 9/11 സ്മാരക മ്യൂസിയം (9/11 Memorial Museum) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഗ്രൗണ്ട് സീറോ എന്നപേരിലും ഇത് പ്രസിദ്ധമായിരുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ 2,977 ആളുകളും, 1993ലെ ബോംബാക്രമണത്തിൽ ആറുപേരുമാണ് മരിച്ചത്.[4] മുമ്പ് ഇരട്ട ഗോപുരങ്ങൾ സ്ഥിതിചെയ്തിരുന്ന വേൾഡ് ട്രേഡ് സെന്റർ സ്ഥലത്ത് തന്നെയാണ് സ്മാരകവും നിർമിച്ചിരിക്കുന്നത്.
ദേശീയ സെപ്റ്റംബർ 11 സ്മാരകവും സംഗ്രഹാലയവും | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | തുറന്നിരിക്കുന്നു |
തരം | സ്മാരകവും സംഗ്രഹാലയവും |
സ്ഥാനം | 180 ഗ്രീന്വിച്ച് സ്റ്റ്രീറ്റ്,ന്യൂ യോർക്ക് 10007 അമേരിക്ക |
നിർദ്ദേശാങ്കം | 40°42′42.1″N 74°0′49.0″W / 40.711694°N 74.013611°W |
നിർമ്മാണം ആരംഭിച്ച ദിവസം | മാർച്ച് 2006 |
Opening | Memorial: September 11, 2011 (Victims' families) September 12, 2011 (Public)[1] Museum: May 15, 2014 (Dedication and victims' families)[2] May 21, 2014 (Public)[3] |
Height | |
മേൽക്കൂര | Memorial: The footprints of the Twin Towers are underground. Museum: Pavilion is from 20-തൊട്ട് 23 മീറ്റർ (66- തൊട്ട് 75 അടി) high. |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | മൈക്കിൾ അരഡ്, ഹാൻഡേൽ ആർക്കിടെക്റ്റ്സ് പീറ്റർ വാക്കർ ആൻഡ് പാർട്നേഴ്സ് ഡേവിസ് ബോണ്ട് സ്നൊഹെറ്റ |
Structural engineer | WSP ഗ്ലോബൽ ബ്യൂറൊ ഹാപ്പോൾഡ് (മ്യൂസിയം) |
വെബ്സൈറ്റ് | |
www |
ഭീകരാക്രമണത്തിൽ മരിച്ചവരുടേയും, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടയിൽ മരിച്ചവരുടേയും സ്മരണയ്ക്കയി ഒരു സ്മാരകം നിർമ്മിക്കാനുള്ള ആലോചന ഭീകരാക്രമണത്തിനു ശേഷം തുടങ്ങിയിരുന്നു.[5] തുടർന്ന് ആഗോളമായി സംഘടിപ്പിച്ച വേൾഡ് ട്രേഡ് സെന്റർ സ്മാരക രൂപകല്പന മത്സരത്തിൽ ഇസ്രായേലി വാസ്തുശില്പിയായ് മൈക്കിൾ അരഡിന്റെ രൂപകല്പനയാണ് അന്തിമമായി തിരഞ്ഞെടുത്തത്. ലാൻഡ്സ്കേപ് ആർക്കിടെക്റ്റ് കമ്പനിയായ പീറ്റർ വോക്കർ ആൻഡ് പാർട്നെഴ്സുമായി സംയോജിച്ചാണ് സ്മാരകത്തിന്റെ ഭൂദൃശ്യം രൂപകല്പനചെയ്തത്. മുമ്പ് ഇരട്ട ഗോപുരങ്ങൾ നിന്നിരുന്ന സ്ഥലത്ത് രണ്ട് കൃത്രിമ ജലാശയങ്ങളും അതിനു ചുറ്റുമായി വെച്ചുപിടിപ്പിച്ചിരിക്കുന്ന മരങ്ങളുടെ ഉദ്യാനവും ചേരുന്നതാണ് പ്രധാന സ്മാരകം.[6] 2006 ആഗസ്റ്റിൽ, വേൾഡ് ട്രേഡ് സെന്റർ മെമ്മോറിയൽ ഫൗണ്ടേഷനും, ന്യൂയോർക്ക് ന്യൂജേഴ്സി തുറമുഖ അതോറിറ്റിയും സംയുക്തമായാണ് സ്മാരകത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.[7][8]
ചിത്രശാല
തിരുത്തുക-
നിർമ്മാണ പുരോഗതി,
2008 ജനുവരിയിൽ -
നിർമ്മാണ പുരോഗതി,
2010 സെപ്റ്റംബറിൽ -
നിർമ്മാണ പുരോഗതി,
2011 ആഗസ്തിൽ -
വടക്കുഭാഗത്തെ ജലാശയം, സെപ്റ്റംബർ 2011
-
ജലധാരയും, നിർമ്മാണത്തിലിരിക്കുന്ന മ്യൂസിയവും, 2011 ഒക്ടോബറിൽ
-
മെമ്മോറിയൽ പാർക്ക്, നവംബർ 2011
-
Remnant of the original Slurry Wall in the Bathtub at the museum
-
Remnant of the Survivor's Stairs, or Vesey Street Stairs
-
സ്മാരകത്തിൽ സമർപ്പിച്ച ഒരു വെളുത്ത റോസ്
-
"നെവർ ഫോർഗെറ്റ്" (ഒരിക്കലും മറക്കരുത്) ചിത്രം
-
North Pool at night; panel N-76, showing the name of
Berry Berenson -
South Pool at night; panel S-66, showing the name of Bill Biggart
-
South Pool panel S-29, paying tribute to the Jersey City Fire Department
-
South Pool at night; panel S-17, showing the name of Peter J. Ganci, Jr.
-
South Pool panel S-68, showing the name of Todd Beamer
-
South Pool panel S-67, showing the name of Mark Bingham
-
North Pool panel N-73, with the names of the six victims of the 1993 bombing
അവലംബം
തിരുത്തുക- ↑ NY1 News (September 12, 2011). "Public Gets First Glimpse Of 9/11 Memorial". Archived from the original on 2012-09-05. Retrieved September 12, 2011.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;MuseumDedication
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;seven
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "A Place of Remembrance". National Geographic. 2011. Retrieved November 5, 2014.
- ↑ Dunlap, David W. (June 28, 2013). "In 9/11 Museum to Open Next Spring, Vastness and Serenity, and Awe and Grief". The New York Times.
- ↑ Handwerker, Haim (November 20, 2007). "The politics of remembering Ground Zero – Haaretz – Israel News". Haaretz. Archived from the original on 2009-02-20. Retrieved 2017-07-05.
- ↑ Schuerman, Matthew. "Trade Center Memorial Name Changes, Gets Longer | The New York Observer". Observer.com. Archived from the original on February 26, 2012.
- ↑ Westfeldt, Amy (August 15, 2007). "9/11 memorial tour to stop in Charleston". The Charleston Gazette. Charleston, West Virginia: McClatchy-Tribune Information Services via HighBeam Research (subscription required). Archived from the original on 2013-05-18. Retrieved May 3, 2012.
Previously known as the World Trade Center Memorial, the memorial's official name is now the National September 11 Memorial & Museum at the World Trade Center. The memorial debuted a new logo and Internet address Tuesday.