ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (ഇന്ത്യ)

ഇന്ത്യയിലെ ഉയർന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന് ശുപാർശ ചെയ്യുന്ന കൊളീജിയം സംവിധാനത്തിന് പകരം 2014 ഡിസംബർ 13[1] ന് നിലവിൽ വന്ന സംവിധാനമാണ് ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (NJAC). എന്നാൽ 2015 ഒക്ടോബർ 16 ന് സുപ്രീം കോടതി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ഭർണഘടനാവിരുദ്ധമാണെന്ന് വിധിച്ചു.[2]

ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ, 2014
Parliament of India
ജഡ്ജിമാരുടെ നിയമനത്തിനുള്ള പുതിയ സംവിധാനം.
സൈറ്റേഷൻ99th Constitutional Amendment Act
ബാധകമായ പ്രദേശംഇന്ത്യ
അംഗീകരിക്കപ്പെട്ട തീയതി15 ആഗസ്ത് 2014
നിലവിൽ വന്നത്13 ഡിസംബർ 2014
റദ്ദാക്കിയ തീയതി16 ഒക്ടോബർ 2015
നിലവിലെ സ്ഥിതി: റദ്ദാക്കി

ഭരണഘടനാ പദവി

തിരുത്തുക

ഭരണഘടനയുടെ 124 ആം ഭേദഗതി വഴി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷന് ഭരണഘടനാ പദവി നൽകിയിട്ടുണ്ട്.

താഴെപ്പറയുന്ന ആറ് വ്യക്തികളാണ് കമ്മീഷനിലെ അംഗങ്ങൾ[1]

  • സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (അധ്യക്ഷൻ)
  • സുപ്രീം കോടതിയിലെ രണ്ട് മുതിർന്ന ജഡ്‌ജിമാർ
  • കേന്ദ്ര നിയമമന്ത്രി
  • രണ്ടു പ്രമുഖ വ്യക്തികൾ

രണ്ട് പ്രമുഖവ്യക്തികളെ നാമനിർദ്ദേശം ചെയ്യുന്നത് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ്[1]. ഇവരുടെ കാലാവധി മൂന്ന് വർഷമാണ്[1]. ഒരിക്കൽ നാമനിർദ്ദേശം ചെയ്തവർ വീണ്ടും നിർദ്ദേശിക്കപ്പെടാൻ യോഗ്യരല്ല[1]. ഇതിൽ ഒരാൾപട്ടിക ജാതിയിലോ പട്ടികവർഗ്ഗത്തിലോ മറ്റ് പിന്നോക്ക വിഭാഗത്തിലോ പെട്ടവരോ സ്ത്രീയോ ആയിരിക്കണം.[1]

താഴെപ്പറയുന്നവ കമ്മീഷന്റെ കടമകളാണ്.[1]

  • സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്‌ജിമാർ, ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ, മറ്റ് ജഡ്‌ജിമാർ എന്നിവരെ നിയമിക്കുന്നതിനായി നാമനിർദ്ദേശം ചെയ്യുക.
  • ഹൈക്കോടതികളെ ചീഫ് ജസ്റ്റിസുമാർ, മറ്റ് ജഡ്‌ജിമാർ എന്നിവരുടെ സ്ഥലംമാറ്റത്തിന് നിർദ്ദേശം നൽകുക
  • നാമനിർദ്ദേശം ചെയ്യപ്പെട്ടവർ പദവിക്ക് യോഗ്യരാണെന്ന് ഉറപ്പുവരുത്തുക.

ഭരണഘടനാ വിരുദ്ധം

തിരുത്തുക

2015 ഒക്ടോബർ 16 ന് സുപ്രീം കോടതി ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. കമ്മിഷൻ രൂപവത്കരിച്ചുകൊണ്ടുള്ള ഭരണഘടനയുടെ 99-ാം ഭേദഗതി വിധിയിലൂടെ റദ്ദാക്കി. പുതിയ സംവിധാനം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതോടെ കൊളീജിയം സംവിധാനം പുനസ്ഥാപിക്കപ്പെട്ടു.

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "ലോക്‌സഭ പാസ്സാക്കിയ 121ആം ഭേദഗതി" (PDF). http://www.prsindia.org/. Archived from the original (PDF) on 2014-08-19. Retrieved 17 ഒക്ടോബർ 2015. {{cite web}}: External link in |website= (help)
  2. "ജുഡീഷ്യൽ നിയമന കമ്മിഷൻ ഭരണഘടനാവിരുദ്ധം". http://www.mathrubhumi.com. മാതൃഭൂമി. Archived from the original on 2015-10-16. Retrieved 17 ഒക്ടോബർ 2015. {{cite web}}: External link in |website= (help)