ഇന്ത്യയിലെ ദേശീയവാദചരിത്രരചന

(ദേശീയവാദ ചരിത്ര രചന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊളോണിയൽ ചരിത്രകാരൻമാർ ഇന്ത്യാചരിത്രത്തെ വികലമാക്കുവാനും കരി തേച്ച് കാണിക്കാനും ശ്രമിക്കുന്നുവെന്നാരോപിച്ച് അതിനെതിരെ ഉയർന്നുവന്ന പ്രതിഷേധമായിരുന്നു ദേശീയവാദ ചരിത്രരചന. ഇന്ത്യയിലെ ദേശീയപ്രസ്ഥാനങ്ങളിൽ നിന്നാണ് ഇതിന് പ്രചോദനം ലഭിച്ചത്. ഈ ചരിത്രരചനാരീതിയിൽ അലക്സാണ്ടറേക്കാൾ പ്രാധാന്യം അദ്ദേഹത്തെ നേരിട്ട പോറസ്സിനു നൽകപ്പെടുകയും, ഐതിഹ്യങ്ങളിലെ നായകന്മാർ ചരിത്രപുരുഷന്മാരായി ചിത്രീകരിക്കപ്പെടുകയും, പ്രാചീനഭാരത്തിലെ നാടോടിപ്രമാണിമാരുടെ ഭരണത്തെ ഗ്രീക്ക് നഗരരാഷ്ട്രങ്ങളിലെ റിപ്പബ്ലിക്കൻ ഭരണവുമായി തുലനം ചെയ്യപ്പെടുകയും, എല്ലാ വിദേശ അക്രമികളെയും ഇന്ത്യൻ സമ്പത്ത് കൊള്ളയടിച്ചവരായി ചിത്രീകരിക്കപ്പെടുകയും ചെയ്തു.

ഇന്ത്യൻ സ്വാതന്ത്ര്യസമരനേതാക്കളായ ചരിത്രകാരൻമാരും ഈ ചരിത്രരചനാശൈലി പിന്തുടർന്നിരുന്നു. ഉദാഹരണമായി ആർ.സി. ദത്ത്, ദാദാഭായ് നവറോജി എന്നിവർ ഡ്രയിൻ തിയറിയിലൂടെ ഇന്ത്യയിലെ ദാരിദ്ര്യത്തിന് കാരണം ബ്രിട്ടീഷുകാരുടെ ചൂഷകഭരണമായിരുന്നുവെന്ന് വാദിച്ചു. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ബാലഗംഗാധര തിലകനുപയോഗിച്ചത് ആര്യൻ വംശീയസിദ്ധാന്തമാണ്.

പ്രധാനപ്പെട്ട ദേശീയവാദി ചരിത്രകാരൻമാർ

തിരുത്തുക
  • ഹിസ്റ്ററി ഹയർസെക്കന്ററി കോഴ്സ് ബുക്ക്, (പതിനൊന്നാം തരം)എസ് ഇ ആർ ടി പേജ് 14