ദേവിയാർ കോളനി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ അടിമാലി ഗ്രാമപഞ്ചായത്തിൽപ്പെട്ട ഒരു മലയോര കുടിയേറ്റ ഗ്രാമം. സംസ്ഥാന രൂപീകരണത്തിന് തൊട്ടുമുമ്പ് പട്ടം താണുപിള്ള ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽ  അനുവദിച്ച കോളനികളിലൊന്നാണ്. എഴുപത്തിയേഴു കുടുംബങ്ങൾക്ക് മൂന്നേക്കർ വീതമായിരുന്നു നൽകിയത്.[1]

കൊച്ചി-മധുര ദേശീയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. വികസിച്ചു വരുന്ന വിനോദ സഞ്ചാരകേന്ദ്രമാണ്. കുതുരകുത്തിമല പ്രത്യേക ആകർഷണമാണ്.  പെരിയാറിന്റെ പോഷക നദിയായ ദേവിയാർ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു.  ജലവൈദ്യുത പദ്ധതിയായ തൊട്ടിയാർ പദ്ധതിയുടെ വൃഷ്ടിപ്രദേശമാണ് ഇവിടം.

സമീപപ്രദേശങ്ങൾ

അടിമാലി

കൂമ്പൻപാറ

ചീയപ്പാറ വെള്ളച്ചാട്ടം

ഇരുമ്പുപാലം

  1. ഉമൈബാൻ, മൈന (2012). ആത്മദംശനം. കോഴിക്കോട്: മാതൃഭൂമി ബുക്‌സ്. pp. 25–28. ISBN 978-81- 8265-270-5.
"https://ml.wikipedia.org/w/index.php?title=ദേവിയാർ_കോളനി&oldid=3330699" എന്ന താളിൽനിന്ന് ശേഖരിച്ചത്