BC247 മുതൽ 207 BC വരെ പുരാതന തലസ്ഥാനമായ അനുരാധപുര ആസ്ഥാനമാക്കി ഭരിച്ചശ്രീലങ്കയിലെ ആദ്യകാല രാജാക്കന്മാരിൽ ഒരാളായിരുന്നു തിസ്സ, പിന്നീട് ദേവനാംപിയ തിസ്സ. മൗര്യ ചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെആഭിമുഖ്യത്തിൽ ശ്രീലങ്കയിൽ ബുദ്ധമതം വന്നതിന് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിന്റെ പ്രാഥമിക ഉറവിടം ആയി കണക്കാക്കുന്നത് മഹാവംശം എന്ന ശ്രീലങ്കയിലെ രാജവംശത്തെ അധികരിച്ച് എഴുതപ്പെട്ട ഒരു ഇതിഹാസ കാവ്യം, ആണ്. അത് കൂടുതൽ പ്രാചീനമായ ദീപവംശത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

അനുരാധപുരത്തെ ദേവനാംപിയ തിസ്സ
അനുരാധപുരത്തെ രാജാവ്

ദേവനാംപിയ തിസ്സയുടെ കല്ലിൽ കൊത്തിയ പ്രതിമ
ഭരണകാലം 247 BC – 207 BC
മുൻഗാമി അനുരാധപുരത്തെ മുതസിവ
പിൻഗാമി അനുരാധപുരത്തെ ഉത്തിയ
രാജപത്‌നി അനുല
പിതാവ് അനുരാധപുരത്തെ മുതസിവ
മതം തേരവാദ ബുദ്ധമതം

രാജ ഭരണം

തിരുത്തുക
 
ദേവനാംപിയ തിസ്സ രാജാവിന്റെയും ഉത്തിയ രാജകുമാരന്റെയും കുടുംബത്തിൻ്റെ ചിത്രം

അനുരാധപുരയിലെ മുതശിവയുടെ രണ്ടാമത്തെ മകനായിരുന്നു തിസ്സ. മഹാവംശം അദ്ദേഹത്തെ "സദ്ഗുണത്തിലും ബുദ്ധിയിലും തന്റെ എല്ലാ സഹോദരന്മാരിലും അഗ്രഗണ്യൻ" എന്ന് വിശേഷിപ്പിക്കുന്നു. [1]

അശോകനുമായുള്ള അദ്ദേഹത്തിൻ്റെ ആദ്യകാല സൗഹൃദത്തെക്കുറിച്ച് മഹാവംശം പരാമർശിക്കുന്നു. പുരാവൃത്തത്തിന്റെ IX അദ്ധ്യായത്തിൽ "ദേവനാംപിയ തിസ്സയും ധർമ്മാശോകനും - ഈ രണ്ടു രാജാക്കന്മാരും വളരെക്കാലമായി സുഹൃത്തുക്കളായിരുന്നു, അവർ പരസ്പരം കണ്ടിട്ടില്ലെങ്കിലും", അശോകന്റെ മറ്റൊരു പേരായ ധർമ്മശോകൻ എന്നാണ്. തിസ്സ മൗര്യ ചക്രവർത്തിക്ക് സമ്മാനങ്ങൾ അയച്ചതായും പുരാവൃത്തം പരാമർശിക്കുന്നു; മറുപടിയായി അശോകൻ സമ്മാനങ്ങൾ മാത്രമല്ല, താൻ ബുദ്ധമതം സ്വീകരിച്ചുവെന്ന വാർത്തയും ടിസ്സയോട് ആ വിശ്വാസം സ്വീകരിക്കാൻ ഒരു അഭ്യർത്ഥനയും അയച്ചു. ആ സമയത്ത് രാജാവ് ഇത് ചെയ്തതായി കാണുന്നില്ല, പകരം ദേവനാംപിയ അധവാ "ദൈവങ്ങളുടെ പ്രിയപ്പെട്ടവൻ" [2] എന്ന പേര് സ്വീകരിച്ച് ലങ്കയിലെ രാജാവായി ആഢംബരമായ ഒരു ആഘോഷത്തിൽ സ്വയം അഭിഷേകം ചെയ്തു .

ദേവനാംപിയതിസ്സയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ ഇളയ സഹോദരന്മാരായ ഉട്ടിയയും മഹാശിവനും പാരമ്പര്യമായി അഭിഷിക്തരായി എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്റെ മറ്റൊരു സഹോദരൻ മഹാനാഗ, റുഹൂണ രാജകുമാരനായിരുന്നു റുഹുണ എന്ന ഉപരാജ്യത്തെ സ്ഥാപകൻ.

ബുദ്ധമതത്തിലേക്കുള്ള പരിവർത്തനം

തിരുത്തുക
 
മിഹിന്തലെ, ദേവനാമ്പിയ തിസ്സയുടെ പരിവർത്തനം നടന്ന സ്ഥലം

തനിക്ക് അറിയപ്പെടുന്ന ലോകമെമ്പാടും ബുദ്ധമതം പ്രചരിപ്പിക്കുന്നതിൽ അശോക ചക്രവർത്തി അതീവ താൽപര്യം പ്രകടിപ്പിച്ചു, അദ്ദേഹത്തിന്റെ മകൻ മഹിന്ദ ശ്രീലങ്കയിലേക്ക് പോകാനും അവിടെയുള്ള ജനങ്ങളെ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കാനും തീരുമാനിച്ചു. മഹിന്ദയുടെ വരവും രാജാവുമായുള്ള കൂടിക്കാഴ്ചയും സംബന്ധിച്ച സംഭവങ്ങൾ ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇതിഹാസങ്ങളിലൊന്നാണ്.

മഹാവംശ പ്രകാരം, രാജാവായ ദേവനംപിയ തിസ്സ തന്റെ 40,000 സൈനികരോടൊപ്പം മിഹിന്തലെ എന്ന പർവതത്തിന് സമീപം വേട്ടയാടുകയായിരുന്നു. ഇതിനുള്ള തീയതി പരമ്പരാഗതമായി പോസോൺ മാസത്തിലെ പൗർണ്ണമി ദിനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മിസ്സക്കയുടെ ചുവട്ടിൽ എത്തിയ ദേവനാം പിയ തിസ്സ ഒരു കാട്ടുമൃഗത്തെ തുരത്തുകയും (തേര എന്ന ബഹുമതിയോടെ പരാമർശിക്കപ്പെടുന്ന) മഹിന്ദയെ കണ്ടുമുട്ടുകയും ചെയ്തു ; മഹാവംശം പ്രകാരം മഹാനായ രാജാവ് 'ഭയപ്പെടുകയും' തേര യഥാർത്ഥത്തിൽ ഒരു 'യക്ഷനോ' അല്ലെങ്കിൽ ഒരു അസുരനോ ആണെന്ന് രാജാവിന് തോന്നുകയും ചെയ്തു. എന്നിരുന്നാലും രാജാവിനോട്, മഹാരാജാവേ, ഞങ്ങൾ ധമ്മ രാജാവിന്റെ ( ബുദ്ധന്റെ ) ശിഷ്യന്മാരാണ്, നിങ്ങളോടുള്ള അനുകമ്പ കൊണ്ടാണ് ഞങ്ങൾ ജംബൂദീപിൽ നിന്ന് ഇവിടെ വന്നതെന്ന് മഹീന്ദ തേര പ്രഖ്യാപിച്ചു. തന്റെ സുഹൃത്ത് അശോകനിൽ നിന്നുള്ള വാർത്തകൾ ദേവനംപിയ തിസ്സ അനുസ്മരിക്കുകയും ഇവർ ഇന്ത്യയിൽ നിന്ന് അയക്കപ്പെട്ട ധർമ്മഭടന്മാരാണെന്ന് മനസ്സിലാക്കുകയും ചെയ്തു. മഹിന്ദ തേര രാജാവിനും രാജാവിന്റെ സംഘത്തിനും ധർമ്മോപദേശം നൽകുകയും രാജാവ് ബുദ്ധമതം സ്വീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു.

പ്രധാനപ്പെട്ട മതപരമായ സംഭവങ്ങൾ

തിരുത്തുക
  1. തേര മഹിന്ദയുടെയും സംഘത്തിന്റെയും വരവ് മൂലം ശ്രീലങ്കയിൽ ബുദ്ധമതം സ്ഥാപിക്കപ്പെട്ടു.
  2. തേരി സംഘമിത്തയുടെയും സംഘത്തിന്റെയും വരവ് മൂലം നടന്ന വിശുദ്ധ മഹാബോധിയുടെ തൈ നടീൽ (മഹാബോധിയുടെ താഴെ ഇരുന്നാണ് ബുദ്ധൻ ജ്ഞാനോദയം നേടിയത്) ഭിക്കുനി ശാസന (ബുദ്ധ സന്യാസിനികളുടെ ക്രമം) സ്ഥാപിക്കൽ.
  3. തേരവാദ ബുദ്ധമതത്തിന്റെ കേന്ദ്രമായി മാറിയ മഹാവിഹാര ആശ്രമം പണിത ബുദ്ധഭിക്ഷുക്കൾക്ക് മഹാമേഗവാനയുടെ അർപ്പണം. [3]
  4. ബുദ്ധന്റെ വലത് തോളെല്ല്‌ പ്രതിഷ്ഠിച്ച ആദ്യത്തെ ചരിത്ര ദഗബയായ (സ്ഥൂപം - അല്ലെങ്കിൽ ബുദ്ധൻ്റെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ക്ഷേത്രം) ആയ തുപ്പാരാമയുടെ നിർമ്മാണം. [4]

ശ്രദ്ധേയമായ സ്ഥലങ്ങൾ

തിരുത്തുക
 
ദേവനംപിയ തിസ്സയുടെ ഭരണകാലത്ത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന അനുരാധപുരയിലെ തുപാരാമ

ദേവനംപിയ തിസ്സയുടെ ഭരണത്തിന്റെ കാലപ്പഴക്കം, സ്രോതസ്സുകളുടെ ദൗർലഭ്യം, ഈ മതപരിവർത്തനം പ്രായോഗികമായി, ദേവനമ്പിയതിസ്സയുടെ ഭരണത്തിൽ എന്ത് സ്വാധീനം ചെലുത്തിയെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ഉദാഹരണത്തിന്, രാജാവ് നിർമ്മിച്ച ഒരു തിസ്സമഹാവിഹാരത്തെക്കുറിച്ചും മറ്റ് വിവിധ ക്ഷേത്രങ്ങളെക്കുറിച്ചും പരാമർശങ്ങളുണ്ടെങ്കിലും അവയൊന്നും വിശ്വസനീയമായി കണ്ടെത്താൻ കഴിയില്ല.

എന്നിരുന്നാലും, മഹീന്ദ തേരയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്ചയുടെ സ്ഥലം ഇന്ന് ശ്രീലങ്കയിലെ ഏറ്റവും പുണ്യസ്ഥലങ്ങളിൽ ഒന്നാണ്, അത് മിഹിന്തലെ എന്ന പേരിൽ അറിയപ്പെടുന്നു. ആ പവിത്രമായ പരിസരത്താണ് അംബസ്ഥല സ്തൂപം. അവിടെ മഹീന്ദ തേര രാജാവിനോട് തന്റെ പഠന ശേഷി പരിശോധിക്കാൻ കടങ്കഥകളുടെ ഒരു പരമ്പര ചോദിച്ചു. [5] അവിടെ നാൽപ്പത് വർഷത്തിലേറെയായി മഹീന്ദ തേരാ താമസിച്ചിരുന്ന ഗുഹയും , ബുദ്ധന്റെ തിരുശേഷിപ്പ് ഉൾക്കൊള്ളുന്ന മഹാ സേയ എന്ന മഹാ സ്തൂപവും ആ പരിസരത്ത് ഉണ്ട്.

ദേവനംപിയ തിസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന കാര്യം അനുരാധപുരയിൽ ശ്രീ മഹാബോധി വൃക്ഷ തൈ നടുന്നതാണ്. അശോക ചക്രവർത്തി ദ്വീപിന് നൽകിയ സമ്മാനങ്ങളിൽ ഒന്നായിരുന്നു ഈ മരം, അനുരാധപുരയുടെ പരിധിയിൽ നട്ടുപിടിപ്പിച്ചതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മനുഷ്യൻ നട്ടുപിടിപ്പിച്ച വൃക്ഷമായി ഇത് കണക്കാക്കപ്പെടുന്നു.

550 ഏക്കർ വിസ്തൃതിയുള്ള തിസ്സ വേവ ജലസേചന ടാങ്ക് ദേവനമ്പിയതിസ്സ നിർമ്മിച്ചു. അണക്കെട്ടിന് മാത്രം 2 മൈൽ നീളവും 25 അടി ഉയരവുമുണ്ട്. ഇത് ഇന്നും ഒരു പ്രധാന ജലസേചന ടാങ്കാണ്, കൂടാതെ അനുരാധപുരയിലെ കർഷകർക്ക് അത്യന്താപേക്ഷിതമായ ഒരു ആശ്രയവും ആണ്.

പ്രാധാന്യം

തിരുത്തുക

ബുദ്ധമതത്തിലേക്കുള്ള ദേവനംപിയ തിസ്സയുടെ പരിവർത്തനം ശ്രീലങ്കയിലെ രാജ്യങ്ങളെ മതപരവും സാംസ്കാരികവുമായ ഒരു പാതയിൽ ഉപഭൂഖണ്ഡത്തിൽ നിന്ന് തികച്ചും വ്യത്യസ്‌തമാക്കി എന്നതിനാൽ, ആദ്യകാല ശ്രീലങ്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാജാക്കന്മാരിൽ ഒരാളായി ദേവനംപിയ തിസ്സ തുടരുന്നു. പിൽക്കാലത്ത് ഭരണത്തിൽ ഏറിയ രാജാക്കന്മാർ അനുരാധപുരത്തെ രാഷ്ട്രീയത്തിന്റെ ആധാരശിലകളിൽ ഒന്നായി ദേവനംപിയ തിസ്സയുടെ മതപരിവർത്തം പരാമർശ വിധേയമാക്കി. മധ്യകാലഘട്ടത്തിന്റെ ആരംഭം വരെ ഈ നഗരം തന്നെ ശക്തമായ ഒരു രാജ്യത്തിന്റെ തലസ്ഥാനമായി തുടർന്നു, ഒടുവിൽ ചോള അധിനിവേശത്തിൻ കീഴിൽ അത് കീഴടക്കപ്പെടുകയും പിന്നീട് പൊളന്നറുവ അതിനെ കീഴടക്കുകയും ചെയ്തു.

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. "The Mahavamsa - Chapter XI - the Consecrating of Devanampiyatissa". Archived from the original on 2006-03-16. Retrieved 2006-06-19.
  2. See, e.g., Keown, Hodge & Tinti (2003), p. 72, entry for 'Devānampiya Tissa,' where it is translated as 'dear to the gods'.
  3. "Further Details". Archived from the original on 2015-04-14. Retrieved 2015-04-14.
  4. "Thuparama".
  5. "King Devanampiya Tissa (306 BC – 266 BC)". The Mahavamsa. Retrieved 25 July 2020.

റഫറൻസുകൾ

തിരുത്തുക
  • കീവൻ, ഡാമിയൻ, സ്റ്റീഫൻ ഹോഡ്ജ് & പാവോള ടിന്റി (2003). ബുദ്ധമതത്തിന്റെ ഒരു നിഘണ്ടു . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്.ISBN 0-19-860560-9ഐ.എസ്.ബി.എൻ 0-19-860560-9 .

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദേവനാംപിയ_തിസ്സ&oldid=3822200" എന്ന താളിൽനിന്ന് ശേഖരിച്ചത്