ദുഡു മിയാൻ
ബംഗാളിലെ തീവ്രവാദ ഫീറെെസി പ്രസ്ഥാനത്തിന്റെ നേതാവാണ് ദുഡു മിയാൻ (1819 - 1862). 1857 ലെ ഇന്ത്യൻ കലാപത്തിൽ അദ്ദേഹം നേതൃത്വം വഹിച്ചു.
Dudu Miyan | |
---|---|
ജനനം | Muhsinuddin Ahmad alias Dudu Miyan 1819 |
മരണം | 1862 |
ദേശീയത | Bengali |
അറിയപ്പെടുന്നത് | Faraizi Movement, Indian Rebellion of 1857 |
ആദ്യകാലം
തിരുത്തുകദുഡു മിയാന്റെ യഥാർത്ഥനാമം മുഹസിനുദ്ദീൻ അഹ്മദ് എന്നായിരുന്നു. പിതാവ് ഹാജി ശരിയത്തുല്ലയും ഫീറെെസി പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവ് കൂടിയായിരുന്നു. 1819 ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ഫരീദ്പൂർ ജില്ലയിലാണ് മിയാൻ ജനിച്ചത്. പിതാവ് അദ്ദേഹത്തെ പഠിപ്പിച്ചു. പന്ത്രണ്ടാം വയസ്സിൽ കൂടുതൽ പഠനങ്ങൾക്കായി മെക്കയിലേക്ക് അദ്ദേഹം അയച്ചു. അച്ഛൻ കൈവരിച്ച പാണ്ഡിത്യത്തിന്റെ നിലവാരത്തിൽ അദ്ദേഹം പാണ്ഡിത്യം കൈവരിച്ചില്ലങ്കിലും, ഇൻഡിഗോ പ്ലാന്റുകളുടേയും ഭൂവുടമകൾക്കെതിരെ കർഷകപ്രസ്ഥാനത്തിന്റെ നേതാവായി നേതൃപാടവം തെളിയിച്ചു.[1]
പ്രസ്ഥാനം
തിരുത്തുകശരിയതുള്ളയുടെ മരണശേഷം മിയാൻ ഈ പ്രസ്ഥാനത്തിന് കൂടുതൽ റാഡിക്കൽ കാർഷിക സ്വഭാവം നൽകി, ഫലപ്രദമായ സംഘടനാ ഘടന ഉണ്ടാക്കിയെടുത്തു[2] . അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഭൂമി ചൂഷണം ചെയ്തവർക്കാണ് ഭൂമി. അദ്ദേഹം സ്വന്തമായി പഞ്ചായത്ത്, ഭരണനിർവ്വഹണ സംവിധാനം തുടങ്ങിയവ സ്ഥാപിച്ചു. ഗ്രാമങ്ങളിലേക്കായി ഖലീഫയുടെ ആളുകളെ നിയമിച്ചു. ബ്രിട്ടീഷ് ഭരണകൂടം അനുസരിക്കാത്ത ഭരണകൂടത്തിനുള്ളിൽ ഒരു സംസ്ഥാനത്തെ സൃഷ്ടിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അടിച്ചമർത്തപ്പെട്ട കർഷകരെ മർദക ഭൂവുടമകൾക്ക് നേരെ അദ്ദേഹം സംഘടിപ്പിച്ചു[3] .1938 ൽ അദ്ദേഹം അനുയായികളെ സമീന്ദർക്ക് വരുമാനം നൽകരുതെന്ന് ആവശ്യപ്പെട്ടു.പ്രതികാരം കാരണം, ഇൻഡിഗോ പാടങ്ങൾ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. [4] ഭൂപ്രഭുക്കൾ മിയാനെ കേസിൽ കുടുക്കാൻ ശ്രമിച്ചു. 1838 ,1844 , 1847 എന്നിങ്ങനെ പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാൽ, തെളിവില്ലാത്തതിനാൽ വെറുതെ വിട്ടു.[5]
മരണം
തിരുത്തുക1857 ലെ ഇന്ത്യൻ കലാപത്തിന്റെ സമയത്ത്, ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ മുൻകരുതൽ തടവിൽ കൽക്കട്ട അലിപോർ ജയിലിൽ വച്ചു . 1859-ൽ ഇദ്ദേഹം മോചിപ്പിക്കുകയും 1860-ൽ സ്വതന്ത്രമാക്കുകയും ചെയ്തു. 1862-ൽ മിയാൻ ധാക്കയിൽ വെച്ച് മരണമടഞ്ഞു .
അവലംബം
തിരുത്തുക- ↑ Volume 3, Kenneth W. Jones (1989). Socio-Religious Reform Movements in British India. ISBN 9780521249867. Retrieved May 4, 2018.
{{cite book}}
: Cite has empty unknown parameter:|dead-url=
(help)CS1 maint: numeric names: authors list (link) - ↑ Dr. MOHD. ZAKIRULLAH FIRDAUSI (2014-08-16). Jamat-e-Islami of India: A Politcal Perspective. ISBN 9781312305151. Retrieved May 4, 2018.
{{cite book}}
: Cite has empty unknown parameter:|dead-url=
(help) - ↑ U. A. B. Razia Akter Banu (1992). Islam in Bangladesh. ISBN 978-9004094970. Retrieved May 4, 2018.
{{cite book}}
: Cite has empty unknown parameter:|dead-url=
(help) - ↑ "The Faraizi Movement". December 11, 2013. Archived from the original on 2018-06-27. Retrieved May 4, 2018.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Hardy (1972-12-07). The Muslims of British India. ISBN 9780521097833. Retrieved May 4, 2018.
{{cite book}}
: Cite has empty unknown parameter:|dead-url=
(help)