തൊഴിൽ, നിയമത്തിന്റെ ഭരണം, മൃഗസംരക്ഷണം, ഉയർന്നവർഗ്ഗക്കാരുടെ ഉന്നമനം, തൃണമൂല ജനാധിപത്യം എന്നിവയ്ക്കുള്ള പാർട്ടി (Die Partei für Arbeit, Rechtsstaat, Tierschutz, Elitenförderung und basisdemokratische Initiative), അഥവാ ദീ പാർട്ടൈ, ഒരു ജർമ്മൻ രാഷ്ട്രീയ പാർട്ടി ആണ്. ടൈറ്റാനിക്ക് എന്ന ജർമ്മൻ മാസികയുടെ എഡിറ്റർമാരാാണ് 2004-ൽ സ്ഥാപിത രാഷ്ട്രീയ പാർട്ടികളെ വിമർശിക്കാനായി ദീ പാർട്ടൈ സ്ഥാപിച്ചത്. മാർട്ടിൻ സോൺബോൺ ആണ് ഇതിന് നേതൃത്വം നൽകുന്നത്. 2014-ലെ യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ഒരു സീറ്റ് നേടി, ഇതാദ്യമായാണ് ഒരു ആക്ഷേപഹാസ്യ പാർട്ടി യൂറോപ്യൻ പാർലമെന്റിൽ സീറ്റ് നേടുന്നത്. 2019-ലെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് രണ്ട് സീറ്റ് ലഭിച്ചു.

ദീ പാർട്ടൈ

Partei für Arbeit, Rechtsstaat, Tierschutz, Elitenförderung und basisdemokratische Initiative
നേതാവ്മാർട്ടിൻ സൊണ്ണെബോൺ
രൂപീകരിക്കപ്പെട്ടത്2 ആഗസ്റ്റ് 2004
മുഖ്യകാര്യാലയംബെർലീൻ
യുവജന സംഘടനഹിന്റ്നെർ യുഗെന്ദ്
അംഗത്വം (2019)43,000
പ്രത്യയശാസ്‌ത്രംആക്ഷേപഹാസ്യം
European Parliament groupഗ്രീൻസ്/EFA
നിറം(ങ്ങൾ)കറുപ്പ്, വെള്ള, ചുവപ്പ്
യൂറോപ്യൻ പാർലമെന്റ്
2 / 96
വെബ്സൈറ്റ്
https://www.die-partei.de/ www.die-partei.de
മാർട്ടിൻ സോനെബോൺ, ദീ പാർട്ടൈയുടെ നേതാവ്

നയങ്ങൾ തിരുത്തുക

നിലവിലുള്ള പാർട്ടികളുടെ സവിശേഷതകളെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും ദീ പാർ‌ട്ടൈ തമാശരൂപത്തിൽ അനുകരിക്കുന്നു. കൂടാതെ മറ്റ് പാർട്ടികളുടെ പരിപാടികൾ സന്ദർശിച്ച് അവയുടെ പൊള്ളത്തരം തുറന്നുകാട്ടുകയും ചെയ്യുന്നു.

പ്രധാന പ്രഖ്യാപനങ്ങൾ:-

  • കിഴക്കും പടിഞ്ഞാറൻ ജർമ്മനിയും തമ്മിലുള്ള ബെർലിൻ മതിലും ഇരുമ്പ് തിരശ്ശീലയും പുനർനിർമിക്കുക, കിഴക്കൻ ജർമ്മനിയെ "സെ. ബെ. റ്റ്സെ.", അഥവാ 'പ്രത്യേക സാമ്പത്തിക മേഖല' ആക്കി മാറ്റുക. കിഴക്കൻ ജർമ്മനിയെ 1945-നും 1949-നും ഇടയിൽ "സെ. ബെ. റ്റ്സെ." ( സോവിയറ്റ് അധിനിവേശ മേഖല ) എന്ന ചുരുക്കപ്പേരാണ് വിളിച്ചിരുന്നത്. പിന്നീട് വലതുപക്ഷ രാഷ്ട്രീയക്കാർ കിഴക്കൻ ജർമ്മനിയുടെ നിലനിൽപ്പ് അംഗീകരിക്കാൻ ആഗ്രഹിച്ചില്ല; അവർ വർഷങ്ങളോളം ഈ ചുരുക്കപ്പേരാണ് ഉപയോഗിച്ചത്.
  • ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിന്റെ പരിഷ്കരണം
  • " നവലിബറൽ ഷ്രോഡർ ഭരണം" അവതരിപ്പിച്ച ഹാർട്ട്സ് IV നിയമങ്ങൾ റദ്ദാക്കുക. ജോലി സമയം കുറയ്ക്കുക.
  • ജർമ്മൻ ഭരണഘടനയുടെ ആർട്ടിക്കിൾ 146 പ്രകാരം ജനങ്ങൾ ഒരു പുതിയ ഭരണഘടന ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക.

ഭരണഘടനയുടെ സംരക്ഷണത്തിനുള്ള ഓഫീസിനെക്കൊണ്ട് തങ്ങളെ നിരീക്ഷണത്തിൽ വയ്പ്പിക്കാനായി ദീ പാർട്ടൈ ഒരു "ഭരണഘടനാ വിരുദ്ധ പ്ലാറ്റ്ഫോം" രൂപീകരിച്ചു. എന്നാൽ ഭരണഘടനയുടെ സംരക്ഷണത്തിനുള്ള ഓഫീസി ഇവരെ ഒരു നിസ്സാര രാഷ്ട്രീയ പാർട്ടി എന്ന് വിളിച്ച് ഈ ആവശ്യം നിരാകരിച്ചു. ഭരണഘടനാ വിരുദ്ധ വേദിയുടെ ലക്ഷ്യങ്ങൾ ഇവയായിരുന്നു:

  • ഫെഡറലിസം ഇല്ലാതാക്കുക
  • ജനാധിപത്യവൽക്കരണത്തെ നിർബന്ധിതമാക്കുന്നതിനും അടിമത്തം ഇല്ലാതാക്കുന്നതിനുമായി ലിച്ചെൻ‌സ്റ്റൈനിനെതിരെ യുദ്ധം നടത്തുക
  • "മനുഷ്യന്റെ അന്തസ്സ് ലംഘിക്കാനാവില്ല" എന്ന ജർമ്മൻ ഭരണഘടനയുടെ ആദ്യ ലേഖനം ചില ടിവി ചാനലുകളുടെ സിഇഒമാർക്ക് ബാധകമാകാത്തരീതിയിൽ തിരുത്തുക.

ജർമ്മൻ രാഷ്ട്രീയത്തിൽ പ്രകടനം തിരുത്തുക

ദീ പാർട്ടൈ നാല് ദേശീയ തിരഞ്ഞെടുപ്പുകളിലും (2005, 2009, 2013, 2017) 2005 മുതൽ മിക്ക സംസ്ഥാന, മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിലും പങ്കെടുത്തിട്ടുണ്ട്, ബെർലിനിലെയും ഹാംബർഗിലെയും ഏതാനും ജില്ലകളിൽ മികച്ച ഫലങ്ങൾ നേടിയെങ്കിലും ഒരു സീറ്റും നേടാൻ അവർക്ക് കഴിഞ്ഞില്ല.

2005 ജർമ്മൻ ദേശീയ തിരഞ്ഞെടുപ്പ് തിരുത്തുക

2005 ജൂണിൽ, ദീ പാർട്ടൈ അരാജകവാദി പോഗോ പാർട്ടിയുമായി ചേർന്ന് ദേശീയ തെരഞ്ഞെടുപ്പിനായി Zweckbündnis (ഏതാണ്ട് "അഥികാരത്തിനായുള്ള സഖ്യം") എന്ന സഖ്യത്തിൽ ചേർന്നു.

ഒരു പ്രചാരണ തന്ത്രം തങ്ങളുടെ ടെലിവിഷനിലുള്ള പരസ്യ സമയം ഇബേയിൽ ലേലം ചെയ്യുക എന്നതായിരുന്നു (എല്ലാ ജർമ്മൻ രാഷ്ട്രീയ പാർട്ടികൾക്കും പ്രചാരണത്തിനായി ടിവി സമയം സൗജന്യമായി അനുവദിച്ചിട്ടുണ്ട്). ടെലിവിഷനിൽ രഹസ്യമായി പ്രചാരണം ചെയ്യുന്ന മറ്റു ചില പാർട്ടികളുടെ രീതിയെ തുറന്നുകാണിക്കാനായിരുന്നു ഇത്. [ അവലംബം ആവശ്യമാണ് ] ഹാംബുർഗ്, ബെർലീൻ നഗരങ്ങളിൽ മാത്രം സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്ത പാർട്ടൈ 10,379 വോട്ടുകൾ നേടി മുഴുവൻ വോട്ടുകളുടെ 0.022%).

2009 ജർമ്മൻ ദേശീയ തിരഞ്ഞെടുപ്പ് തിരുത്തുക

നേരത്തെ ഫെഡറൽ, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്ത മറ്റ് നിരവധി പാർട്ടികൾക്കൊപ്പം 2009 ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ദീ പാർട്ടിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു.

2013 ജർമ്മൻ ദേശീയ തിരഞ്ഞെടുപ്പ് തിരുത്തുക

 
ബെർലിനിലെ "ക്രൂസ്ബെർഗ് യാസ്റ്റ്!"ലെ സ്റ്റാൾ (2013)

22 സെപ്റ്റംബറിന് നടന്ന 2013 ജർമ്മൻ ദേശീയ തിരഞ്ഞെടുപ്പിൽ ദീ പാർട്ടിക്ക് 0.2% വോട്ടുകൾ നേടാൻ കഴിഞ്ഞു.

2017 ജർമ്മൻ ദേശീയ തിരഞ്ഞെടുപ്പ് തിരുത്തുക

3 സെപ്റ്റംബർ 2017 ന്, ദീ പാർട്ടൈ അംഗങ്ങൾ വലതുപക്ഷ പാർട്ടിയായ AfD-യുടെ 31 രഹസ്യ ഫേസ്-ബുക്ക് ഗ്രൂപ്പുകളുടെമേൽ പൂർണ്ണ നിയന്ത്രണം നേടി. ഇവയുടെ പേരുകൾ മാറ്റുകയും, മറ്റെല്ലാ അഡ്മിനിസ്ട്രേറ്റർമാരെയും നീക്കംചെയ്യുകയും, ദീ പാർട്ടൈയുടെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്താണ് ഇത് പരസ്യമാക്കിയത്. ഈ ഗ്രൂപ്പിലുള്ളവരെ റോബോട്ടുകൾക്ക് പകരം യഥാർത്ഥ മനുഷ്യർ പറ്റിക്കട്ടെയെന്ന് ഇവർ പറഞ്ഞു. വീഡിയോ പ്രകാരം, ഈ 31 ഗ്രൂപ്പുകളിൽ ഏകദേശം 180,000 അംഗങ്ങളുണ്ട്. [1] ദീ പാർട്ടൈ വോട്ടുകളുടെ 1% നേടി, ഇത് 2013-ൽ കിട്ടിയതിന്റെ അഞ്ചിരട്ടിയാണ്.

 
2016-ൽ ബ്രെമെൻ സർവ്വകലാശാലയിൽ വിദ്യാർത്ഥി സംഖടനയ്ക്കുള്ള പ്രചാരണം

അവലംബം തിരുത്തുക

  1. http://faktenfinder.tagesschau.de/inland/die-partei-afd-facebook-101.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദീ_പാർട്ടൈ&oldid=3306561" എന്ന താളിൽനിന്ന് ശേഖരിച്ചത്