ദീപ മേഹ്ത
അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പട്ടിട്ടുള്ളതും, ജെനീ അവാർഡ് ലഭിച്ചിട്ടുള്ളതുമായ ഒരു ചലച്ചിത്രസംവിധായകയും, തിരക്കഥാകൃത്തുമാണ് ദീപ മേഹ്ത(ഹിന്ദി: दीपा मेहता) (ജനനം 1 ജനുവരി 1950 അമൃത്സർ, പഞ്ചാബ്, ഇന്ത്യ)[1] ജന്മം കൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും, ഒരു കനേഡിയൻ ചലച്ചിത്രകാരിയായി അറിയപ്പെട്ട ദീപ മേഹ്തയുടെ ചിത്രങ്ങളിൽ ഭാരതീയരുടേയും, പ്രവാസി ഭാരതീയരുടേയും ജീവിത സാഹചര്യങ്ങളും മറ്റുമാണ് കൂടുതലും പ്രമേയമായിട്ടുള്ളത്.
ദീപ മേഹ്ത | |
---|---|
തൊഴിൽ | ചലച്ചിത്രസംവിധായിക, തിരക്കഥാകൃത്ത് |
ജീവിതപങ്കാളി(കൾ) | പോൾ സാൾട്സ്മാൺ |
ജീവിതരേഖ
തിരുത്തുകഡെഹ്റാഡൂണിലുള്ള വെൽഹാം ഗേൾസ് ഹൈ സ്കൂളിൽ തന്റെ സ്കൂൾ പഠനം പൂർത്തിയാക്കിയ ദീപ ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. ഇതിനു ശേഷമാണ് 1973-ൽ ഇവർ കാനഡയിലേക്ക് കുടിയേറിയത്. കുട്ടികളുടെ ചലച്ചിത്രങ്ങൾക്കുവേണ്ടി തിരക്കഥകൾ രചിച്ചുകൊണ്ടാണ് ദീപ തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1991-ലാണ് ദീപ തന്റെ ആദ്യചിത്രം സംവിധാനം ചെയ്തത്. സാം & മീ എന്നായിരുന്നു ഈ ചിത്രത്തിന്റെ പേർ. ഓം പുരി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു ഭാരതീയ യുവാവിന്റേയും, ഒരു യഹൂദ പുരുഷന്റെയും ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്.
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
തിരുത്തുക- സാം & മീ (1991)
- ഫൈർ (1996)
- എർത്ത് (1998)
- ബോളിവുഡ്/ഹോളിവുഡ് (2002)
- ദി റിപ്പബ്ലിക് ഓഫ് ലവ് (2003)
- വാട്ടർ (2005)
- ഹെവൻ ഓൺ എർത്ത് (2008)
- വാട്സ് കുക്കിംഗ്, സ്റ്റെല്ല? (2008) (co-director)
അവലംബം
തിരുത്തുക- ↑ "The Canadian Encyclopedia bio". Archived from the original on 2008-12-04. Retrieved 2009-07-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Deepa Mehta
- MyBindi Interview Archived 2008-06-16 at the Wayback Machine.
- "Elements of Enlightenment" Archived 2009-02-05 at the Wayback Machine. Interview with Deepa Mehta and daughter Devyani Saltzman
- Interview with Deepa Mehta in Karachi
- Interview about Water and independent film production in India