ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ചലച്ചിത്ര സംവിധായികയും ബിസിനസ്സ് വനിതയുമാണ് ദീപ്തി പിള്ള ശിവൻ.[1] കളിപ്പാട്ടം എന്ന സിനിമയിൽക്കൂടി രംഗത്തെത്തിയ ദീപ്തി, കെ.കെ. ഹരിദാസ് സംവിധാനം ചെയ്ത മൂന്നിലൊന്ന് എന്ന ചിത്രത്തിൽ നായികയായും അഭിനയിച്ചു.[2] ശങ്കർ മഹാദേവൻ കേന്ദ്ര കഥാപാത്രമായ ഡീകോഡിംഗ് ശങ്കർ എന്ന ചലച്ചിത്ര ഡോക്യുമെന്ററി സംവിധാനം ചെയ്തതിലൂടെ അവർ പ്രശസ്തയാണ്.[3][4] ദീപ്തി ഇപ്പോൾ സീ എന്റെർറ്റൈന്മെന്റ്സിന്റെ മേധാവി കൂടിയാണ്.[5][6][7]

പുരസ്‌കാരങ്ങൾ തിരുത്തുക

ദീപ്തി സംവിധാനം ചെയ്ത ഡെക്കോഡിങ് ശങ്കർ എന്ന ഡോക്യുമെന്ററി ചിത്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലേക്കും[8][9] ടോറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും[10][11] തെരഞ്ഞെടുക്കപ്പെടുകയും ടൊറന്റോ ഇന്റർനാഷണൽ വിമൻ ഫിലിം ഫെസ്റ്റിവലിൽ ഇതിന് ഡോക്യുമെന്ററി ചിത്രത്തിന് മികച്ച ജീവചരിത്രത്തിനുള്ള അവാർഡ് ലഭിക്കുകയും ചെയ്തു.[12][13]

References തിരുത്തുക

  1. "മോഹൻലാലിന്റെ ആ മകളെ ഒാർമയില്ലേ? അവൾ ഇതാ വളർന്ന് വലിയ സംവിധായികയായി". Mathrubhumi. Archived from the original on 2021-06-03. Retrieved 2021-06-18.
  2. "ശങ്കർ മഹാദേവനും മോഹൻ ലാലിന്റെ 'ആ' മകളും തമ്മിൽ". Malayala Manorama.
  3. "Decoding Shankar, driven by determination". Times of India.
  4. "It's passion not education which would help you get where you want to be says Deepti Sivan". uniindia.
  5. "ഐഫ്എഫ്ഐ: ഡികോഡിംഗ് ശങ്കർ ഇന്ത്യൻ പനോരമയിൽ". Asianet.
  6. "ZEEL enters Kerala with Zee Keralam". The Hindu.
  7. "Deepti Sivan appointed as Zee Malayalam Business Head". IndianTelevision.com.
  8. "Decoding a musical genius". New Indian Express.
  9. "Shankar Mahadevan On Celluloid In Decoding Shankar At Iffi". Bollyy.com.
  10. "ടൊറന്റോ ചലച്ചിത്രമേളയിൽ ഇടം നേടി 'ഡിക്കോഡിങ് ശങ്കർ'". Twenty Four News.
  11. "Decoding Shankar in Toronto Film Festival". Madhyamam.
  12. "ടൊറന്റോ ചലച്ചിത്രമേളയിൽ പുരസ്‌കാരം നേടി 'ഡിക്കോഡിങ് ശങ്കർ'; സംവിധാനം ദീപ്തി പിള്ള ശിവൻ". Asianet News.
  13. "Deepti Pillai Sivan woman director from Kerala, who won award at the Toronto Women's Film Festival". Mathrubhumi. Archived from the original on 2021-08-02. Retrieved 2021-06-18.
"https://ml.wikipedia.org/w/index.php?title=ദീപ്തി_പിള്ള_ശിവൻ&oldid=3805329" എന്ന താളിൽനിന്ന് ശേഖരിച്ചത്