ദീനബന്ധു
1941-ൽ തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് ദീനബന്ധു.[1] ആഴ്ചയിൽ ഒന്ന് വീതമായി ഇത് അച്ചടിച്ചിരുന്നത്. സാന്ത്വന്ത്ര്യസമരത്തിന് ശക്തമായി പിൻന്തുണ നൽകുകയും,, കോൺഗ്രസ് ആശയങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു പത്രത്തിന്റെ ലക്ഷ്യം.
തരം | വർത്തമാന ദിനപത്രം |
---|---|
എഡീറ്റർ | വി.ആർ. കൃഷ്ണനെഴുത്തച്ഛൻ |
സ്ഥാപിതം | 1941 |
ഭാഷ | മലയാളം |
Ceased publication | 1962 |
ആസ്ഥാനം | തൃശ്ശൂർ എറണാകുളം |
സാന്ത്വന്ത്ര്യസമരത്തിൽ അണിചേർരുന്ന കൊച്ചി നാട്ടുരജ്യത്തെ ആദ്യ പത്രമായിരുന്നു ദീനബന്ധു. അക്കാലത്ത് കൊച്ചിയിൽ നിന്നുള്ള പത്രങ്ങളേക്കാൾ പ്രചാരം ദീനബന്ധു നേടുകയുണ്ടായി. എന്നാൽ സ്വാതന്ത്ര്യസമരവുമായി ബദ്ധപ്പെട്ടു പ്രവർത്തിച്ചതിനാൽ പത്രത്തിന് വലിയ വില നൽകേണ്ടിവന്നു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തോട് കൂടി പത്രാധിപർ വി.ആർ. കൃഷ്ണൻ എഴുത്തഛനെയും മറ്റു ജീവനക്കാരേയും സർക്കാർ ജയിലിലടച്ചു.[2] പത്രം നിരോധിക്കുകയും ചെയ്തു. 1944-ൽ പത്രം പുനനാരംഭിച്ചു.
1946 ജനുവരി മുതൽ ദീനബന്ധു ദിനപത്രം എന്ന രൂപത്തിലേക്ക് മാറി. തൃശ്ശൂരിൽ നിന്ന് ആസ്ഥാനം എറണാകുളംത്തേക്ക് മാറ്റുകയും ചെയ്തു. തിരുവതാംകൂർ രാജഭരണത്തിന്റെ ശകത്മായ ഏതിർപ്പും പത്രം അഭിമുഖീകരിച്ചിരുന്നു. ദിവാൻ സി.പി. രാമസ്വാമി അയ്യർ തിരുവതാംകൂറിൽ പത്രം നിരോധിച്ചു. എന്നാൽ ബ്രിട്ടീഷ് സൈനിക താവളങ്ങളായിരുന്ന തങ്കശ്ശേരി, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിലൂടെ ജലമാർഗ്ഗം വഴി നിയമവിരുദ്ധമായി പത്രം തിരുവതാംകൂറിലേക്ക് കടത്തിയിരുന്നു.[2] 1947 ൽ പ്രശസ്ത എഴുത്തുകാരനായിരുന്ന സുകുമാർ അഴീക്കോട് ദീനബന്ധുവിൽ വിവർത്തകനായി പ്രവർത്തിച്ചിരുന്നു.[3]
1962-ൽ സാമ്പത്തിക പരാധീനതകളെ തുടർന്ന് ദീനബന്ധു പ്രവർത്തനം അവസാനിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-10. Retrieved 2011-08-30.
- ↑ 2.0 2.1 "HISTORY OF PRESS IN KERALA". Archived from the original on 2014-08-07. Retrieved 2011-08-30.
- ↑ "വി. ആർ. കൃഷ്ണൻ എഴുത്തച്ഛൻ എന്നൊരാൾ(സുകുമാർ അഴീക്കോട്)". ഗുരുവിഷൻ: ചരിത്ര, സംസ്കാരിക, മാസിക(വി. ആർ. കൃഷ്ണൻ എഴുത്തച്ഛൻ സ്പെഷ്യൽ പതിപ്പ്). തൃശ്ശൂർ: കെ. ശശിധരൻ. 31 March 2018.