ദി ഷാർപ്പ് ഗ്രേ ഷീപ്പ്

ഒരു സ്കോട്ടിഷ് യക്ഷിക്കഥ

പോപ്പുലർ ടെയിൽസ് ഓഫ് വെസ്റ്റ് ഹൈലാൻഡ്‌സ് കഥകളിൽ ജോൺ ഫ്രാൻസിസ് കാംപ്‌ബെൽ ശേഖരിച്ച ഒരു സ്കോട്ടിഷ് യക്ഷിക്കഥയാണ് ദി ഷാർപ്പ് ഗ്രേ ഷീപ്പ് അല്ലെങ്കിൽ ദി ഷാർപ്പ്-ഹോൺഡ് ഗ്രേ ഷീപ്പ്. തന്റെ വിവരദാതാവിനെ കോവലിലെ ഗ്ലെൻഡാരുവെയിൽ നിന്നുള്ള തൊഴിലാളിയായ ജോൺ ദേവർ എന്ന് പട്ടികപ്പെടുത്തുന്നു.

നാടോടി-യക്ഷിക്കഥകളെ ഇനം തിരിക്കുന്ന ആർനെ-തോംസൺ സൂചികയനുസരിച്ച് ഈ കഥ 510A വകുപ്പിൽ പെടുന്നു. സിൻഡ്രെല്ല കഥയ്ക്ക് ഏതാണ്ട് സമാനമായ സ്കോട്ടിഷ് പതിപ്പ് റുഷെൻ കോട്ടി ആണ്.

ഒരു രാജാവിനും രാജ്ഞിക്കും ഒരു മകളുണ്ടായിരുന്നു. പക്ഷേ രാജ്ഞി മരിക്കുകയും രാജാവ് മറ്റൊരുവളെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടാനമ്മ രാജകുമാരിയോട് ക്രൂരമായി പെരുമാറുകയും ജീവിക്കാൻ ആവശ്യമായ ഭക്ഷണം നൽകാതെ ആടുകളെ നോക്കാൻ അയച്ചു. മൂർച്ചയുള്ള (കൊമ്പുള്ള) ചാരനിറത്തിലുള്ള ആടുകൾ ഭക്ഷണം കൊണ്ടുവന്ന് അവളെ സഹായിച്ചു. രണ്ടാനമ്മ, തന്നിൽ നിന്ന് ജീവിക്കാൻ ആവശ്യമായ ഭക്ഷണം നൽകാതെയിരുന്നിട്ടും ഭക്ഷണം ലഭിക്കുന്നുവെന്ന് മനസ്സിലാക്കി അവർ ഒരു ഹെൻവൈഫിന്റെ അടുത്തേക്ക് പോയി. ഹെൻവൈഫ് മകളെ ചാരപ്പണിക്ക് നിയോഗിച്ചു. രാജകുമാരി ഹെൻവൈഫിന്റെ മകളോട് മുട്ടിൽ തല വയ്ക്കാൻ പറഞ്ഞു. രാജകുമാരി അവളുടെ മുടി ചീകിയപ്പോൾ ഹെൻവൈഫിന്റെ മകൾ ഉറങ്ങി. ഈസമയം ആടുകൾ അവളെ സഹായിക്കാൻ വന്നു. ഹെൻവൈഫിന്റെ മകളുടെ തലയുടെ പിന്നിൽ ഉറങ്ങാത്ത ഒരു കണ്ണുണ്ടായിരുന്നു. അവൾ അതിലൂടെ നോക്കി വിവരങ്ങൾ അമ്മയോട് പറഞ്ഞു.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദി_ഷാർപ്പ്_ഗ്രേ_ഷീപ്പ്&oldid=3728590" എന്ന താളിൽനിന്ന് ശേഖരിച്ചത്