റുഷെൻ കോട്ടി
ജോസഫ് ജേക്കബ്സ് തന്റെ മോർ ഇംഗ്ലീഷ് ഫെയറി ടെയിൽസ് എന്ന ശേഖരത്തിൽ ഉൾപെടുത്തിയ ഒരു സ്കോട്ടിഷ് യക്ഷിക്കഥയാണ് റുഷെൻ കോട്ടി അല്ലെങ്കിൽ റാഷിൻ കോട്ടി. നാടോടി-യക്ഷിക്കഥകളെ ഇനം തിരിക്കുന്ന ആർനെ-തോംസൺ സൂചികയനുസരിച്ച് ഈ കഥ/ ഇതിലെ നായിക , സിൻഡ്രെല്ലയെ പോലെ ടൈപ്പ് 510 എ വകുപ്പിൽ പെടുന്നു.
സംഗ്രഹം
തിരുത്തുകഒരു രാജ്ഞിയുടെ മരണത്തോടെയാണ് കഥ ആരംഭിക്കുന്നത്. മരണക്കിടക്കയിൽ വെച്ച് അവർ തൻറെ ഏക മകളോട് പറഞ്ഞു, ഒരു ചുവന്ന കാളക്കുട്ടി അവളുടെ സഹായത്തിനെത്തുമെന്ന്.
മൂന്ന് പെൺമക്കളുള്ള ഒരു വിധവയെ രാജാവ് പുനർവിവാഹം ചെയ്തു. പെൺകുട്ടിയുടെ രണ്ടാനമ്മയും മൂന്ന് മക്കളും അവളെ ഉപദ്രവിച്ചു. അവൾക്ക് ധരിക്കാൻ റുഷെസ് പുല്ലുകൊണ്ടുള്ള കോട്ട് മാത്രമാണ് അവർ നൽകിയത്. അതുകൊണ്ട് അവൾ റുഷെൻ കോട്ടി എന്ന് വിളിക്കപ്പെട്ടു. അവൾക്ക് വളരെ കുറച്ച് ഭക്ഷണമേ നൽകിയിരുന്നുള്ളു. ഒരു ചുവന്ന കാളക്കുട്ടി അവളുടെ അടുത്തേക്ക് വന്നു. അവൾ ഭക്ഷണം ചോദിച്ചപ്പോൾ അത് ചെവിയിൽ നിന്ന് വലിച്ചെടുത്തോളാൻ പറഞ്ഞു. രണ്ടാനമ്മ തന്റെ പെൺമക്കളിൽ ഒരാളെ റുഷെൻ കോട്ടിയെ ചാരപ്പണി ചെയ്യാൻ നിയോഗിച്ചു. പെൺകുട്ടി ചുവന്ന കാളക്കുട്ടിയെ കണ്ടെത്തി.
രണ്ടാനമ്മ അസുഖം നടിച്ച് രാജാവിനോട് ചുവന്ന കാളക്കുട്ടിയുടെ ആന്തരികാവയവങ്ങൾ കൊണ്ടുള്ള മരുന്ന് രോഗശമനത്തിന് ആവശ്യമാണെന്ന് പറഞ്ഞു. രാജാവ് അതിനെ അറുക്കുകയായിരുന്നു. പക്ഷേ ചത്ത കാളക്കുട്ടി അതിന്റെ മൃതദേഹം മറവു ചെയ്യാൻ റുഷെൻ കോട്ടിയോട് പറഞ്ഞു. അവൾ അപ്രകാരം ചെയ്‌തു, കണങ്കാലെല്ലൊഴികെ, അത് അവൾക്ക് കണ്ടെത്താനായില്ല.
യൂൾടൈഡ് ഉത്സവത്തിന്, പള്ളിയിൽ പോകാൻ ആഗ്രഹിച്ചതിന് രണ്ടാനമ്മയും മക്കളും അവളെ പരിഹസിക്കുകയും അത്താഴം ഉണ്ടാക്കാൻ അവളോട് കല്പിക്കയും ചെയ്തു. പക്ഷേ ചുവന്ന കാളക്കുട്ടി രംഗത്തെത്തി. അത് അവൾക്ക് ധരിക്കാൻ വസ്ത്രം നൽകുകയും അത്താഴം പാചകം ചെയ്യാൻ അവളോട് ഒരു വശ്യപ്രയോഗം പറയുകയും ചെയ്തു. പള്ളിയിൽ, ഒരു യുവ രാജകുമാരൻ അവളുമായി പ്രണയത്തിലായി.
അവൾ രണ്ടുതവണ കൂടി പോയി, മൂന്നാമത്തെ തവണ, രാജകുമാരൻ അവളെ തടയാൻ പടിക്കൽ ഒരു കാവൽക്കാരനെ നിർത്തി. പക്ഷേ അവൾ പടിക്കു മുകളിലൂടെ ചാടി. ഗ്ലാസ് കൊണ്ട് നിർമ്മിച്ച ഒരു ഷൂ നിലത്തു വീണു.
ചെരുപ്പ് ചേരുന്ന സ്ത്രീയെ താൻ വിവാഹം കഴിക്കുമെന്ന് രാജകുമാരൻ പ്രഖ്യാപിച്ചു. അവളുടെ രണ്ടാനമ്മയിലെ സഹോദരിമാരിൽ ഒരാൾ സ്വന്തം കാലിന്റെ ഒരു ഭാഗം വെട്ടിമാറ്റിയെങ്കിലും വിജയിച്ചില്ല. പിന്നീട് റുഷെൻ കോട്ടിയൊഴികെ മറ്റെല്ലാവരും ഷൂസിടാൻ ശ്രമിച്ചു പരാജയപ്പെട്ടിരുന്നു. അതിനാൽ രാജകുമാരൻ അവളെ നിർബന്ധിച്ചു., ഷൂസിടാൻ. ഷൂസു പാകമായി, അവർ വിവാഹം കഴിക്കുകയും ചെയ്തു.
പുറംകണ്ണികൾ
തിരുത്തുക- The full text of റുഷെൻ കോട്ടി at Wikisource