ദി ലേഡി ഓഫ് ഷാലോട്ട് (പെയിന്റിംഗ്)

1888-ൽ ബ്രിട്ടീഷ് പ്രീ-റാഫലൈറ്റ് ആർട്ടിസ്റ്റ് ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി ലേഡി ഓഫ് ഷാലോട്ട്. 1832-ൽ ആൽഫ്രെഡ് ലോർഡ് ടെനിസൺ പ്രഭുവിന്റെ ഇതേ പേരിലുള്ള കവിതയുടെ അവസാനം ഈ ചിത്രം പ്രതിനിധീകരിക്കുന്നു.[1]1888, 1894, 1915 എന്നീ വർഷങ്ങളിൽ വാട്ടർഹൗസ് ഈ കഥാപാത്രത്തിന്റെ മൂന്ന് പതിപ്പുകൾ ചിത്രീകരിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നാണിത്. വാട്ടർഹൗസ് പ്രീ-റാഫലൈറ്റ് ബ്രദർഹുഡിന്റെ ശൈലി സ്വീകരിച്ചെങ്കിലും തന്റെ ബാല്യകാലത്ത് ബ്രദർഹുഡ് പിരിഞ്ഞതിന് പതിറ്റാണ്ടുകൾക്ക് ശേഷം ചിത്രീകരണം നടത്തുകയായിരുന്നു. 1894-ൽ സർ ഹെൻ‌റി ടേറ്റ് ലേഡി ഓഫ് ഷാലോട്ട് പൊതുജനങ്ങൾക്ക് സംഭാവന ചെയ്തു. പതിവായി ഈ ചിത്രം ലണ്ടനിലെ ടേറ്റ് ബ്രിട്ടനിൽ 1840 മുറിയിൽ പ്രദർശിപ്പിച്ചിരുന്നു.

The Lady of Shalott
കലാകാരൻJohn William Waterhouse
വർഷം1888
MediumOil on canvas
അളവുകൾ183 cm × 230 cm (72 ഇഞ്ച് × 91 ഇഞ്ച്)
സ്ഥാനംTate Britain, London

ജോൺ വില്യം വാട്ടർഹൗസിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് ലേഡി ഓഫ് ഷാലോട്ട്. 1888-ൽ ടെന്നീസന്റെ കവിതയിലെ ഒരു രംഗത്തിന്റെ എണ്ണച്ചായാ ചിത്രം ചിത്രീകരിച്ചിരിക്കുന്നു. ആർതർ രാജാവിന്റെ കാമലോട്ടിന് സമീപമുള്ള ഒരു ഗോപുരത്തിൽ വെളിപ്പെടുത്താത്ത ഒരു ശാപത്തിൽ തടവിലാക്കപ്പെട്ട സർ ലാൻ‌സെലോട്ട് എന്ന നൈറ്റിനോട് തിരിച്ചുനൽകാത്ത സ്നേഹം കാംക്ഷിക്കുന്ന മധ്യകാല ആർതൂറിയൻ ഇതിഹാസത്തിൽ നിന്നുള്ള അസ്റ്റോളറ്റിലെ എലൈനിന്റെ രൂപത്തെ അടിസ്ഥാനമാക്കി ഒരു യുവതിയുടെ ദുരവസ്ഥ അതിൽ കവി വിവരിക്കുന്നു. [2] 1888, 1894, 1915 എന്നീ വർഷങ്ങളിൽ വാട്ടർഹൗസ് ഈ കഥാപാത്രത്തിന്റെ മൂന്ന് പതിപ്പുകൾ വരച്ചു.[1][3][4][5]

ഐ ആം ഹാൽഫ് സിക്ക് ഓഫ് ഷാഡോസ്, സഡ് ദ ലേഡി ഓഫ് ഷാലോട്ട്, 1915
ടൊറന്റോയിലെ ഒന്റാറിയോയിലെ ആർട്ട് ഗ്യാലറി
ദ ലേഡി ഓഫ് ഷാലോട്ട് ലുക്കിങ് അറ്റ് ലാൻസെലോട്ട്, 1894
ലീഡ്‌സ് സിറ്റി ആർട്ട് ഗ്യാലറി

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 Riggs, Terry (1998). "The Lady of Shalott 1888". Tate Gallery. Retrieved 7 December 2013.
  2. Potwin, L.S. (December 1902). "The Source of Tennyson's The Lady of Shalott". Modern Language Notes. 17 (8). Johns Hopkins University Press: 237–239. doi:10.2307/2917812. JSTOR 2917812.
  3. "Pictures by J.W. Waterhouse: The Lady of Shalott". johnwilliamwaterhouse.com. Archived from the original on 18 November 2016. Retrieved 7 December 2013.
  4. "I am Half-Sick of Shadows, said the Lady of Shalott". Art Gallery of Ontario. Archived from the original on 2019-02-28. Retrieved 2020-01-12.
  5. "Pictures by J.W. Waterhouse: I am Half-Sick of Shadows, said the Lady of Shalott". johnwilliamwaterhouse.com. Archived from the original on 18 November 2016. Retrieved 7 December 2013.

ഉറവിടങ്ങൾ

തിരുത്തുക
  • Casteras, Susan. The Victorians: British Painting, 1837-1901. Washington, D.C.: National Gallery of Art, 1997.
  • Poulson, Christine, The Quest for the Grail: Arthurian Legend in British Art, 1840-1920, 1999, Manchester University Press, ISBN 0719055377, 9780719055379, google books

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക