1905-ൽ നർത്തകിയായ അന്ന പാവ്‌ലോവയ്ക്കുവേണ്ടി കാമിൽ സെന്റ് സീനിന്റെ ലെ സൈഗ്നിയിലെ ലെ കാർണവാൽ ഡി അനിമൗക്സിൽ നിന്നും മൈക്കിൾ ഫൊക്കൈൻ സംവിധാനം ചെയ്ത ഒരു നൃത്തമാണ് ദി ഡൈയിങ്ങ് സ്വാൻ The Dying Swan (originally The Swan). 1905-ൽ റഷ്യയിലെ പീറ്റേർസ്ബർഗിൽ ആദ്യമായി അവതരിപ്പിച്ച ഈ ഹ്രസ്വ നൃത്തം (4 മിനിറ്റ്) അന്ന പിന്നീട് 4000-ത്തിലേറെ തവണ അവതരിപ്പിക്കുകയുണ്ടായി. ചായ്ക്കോവ്സ്കിയുടെ സ്വാൻ ലേക്ക് ബാലെയിലെ ഓഡെറ്റെയെക്കുറിച്ചുള്ള ആധുനിക വ്യാഖ്യാനങ്ങളും പാരമ്പര്യേതര വ്യാഖ്യാനങ്ങളും കാലത്തിനനുസൃതമായരീതിയിൽ ഒരുക്കിയെടുക്കുന്നതിന് ഇത് പ്രചോദിതമായിട്ടുണ്ട്.

ദി ഡയിംഗ് സ്വാൻ
Anna Pavlova in costume for The Dying Swan, Buenos Aires, Argentina, c. 1928

പശ്ചാത്തലം

തിരുത്തുക

പൊതുപാർക്കുകളിൽ കണ്ടതു കൂടാതെ ആൽഫ്രെഡ് ലോർഡ് ടെന്നിസന്റെ "ദി ഡയിംഗ് സ്വാൻ" എന്ന പദ്യത്തിൽ നിന്നുമുള്ള അരയന്നങ്ങൾ അന്നാ പാവ്‌ലോവ മാരിൻസ്കി തിയറ്ററിൽ ഒരു ബാലെ നർത്തകിയായിതീരുന്നതിനുമുമ്പുതന്നെ അവർക്ക് പ്രചോദനമായിരുന്നു. ഇമ്പീരിയൽ മരിൻസ്സ്കി ഓപറയിലെ കോറസ് കലാകാരന്മാർ 1905-ലെ ഗാല സംഗീതകച്ചേരിക്ക് വേണ്ടി മൈക്കിൾ ഫോക്ക്നെയോട് അന്നക്കുവേണ്ടി ഒരു സോളോ ഡാൻസ് സൃഷ്ടിക്കാൻ ആവശ്യപ്പെട്ടു. കാമില്ലെ സെയിന്റ് സീൻസിൻറെ സെല്ലൊ സോളോ ആയ ലെ സെഗ്നെയിൽ ഫോക്കിൻ ഒരു സുഹൃത്തിൻറെ പിയാനോയുടെ സംഗീതത്തോടൊപ്പം വീട്ടിൽ വച്ച് മാൻഡോലിൻ വായിക്കുമായിരുന്നു. അതിനോടോപ്പം ഡാൻസ് അവതരിപ്പിക്കാൻ പാവ്‌ലോവയും സമ്മതിച്ചു. അതിനുവേണ്ടി ഒരു റിഹേഴ്സൽ ക്രമീകരിക്കുകയും വളരെ വേഗത്തിൽ ഷോർട്ട് ഡാൻസ് പൂർത്തിയാക്കുകയും ചെയ്തതായി [1]ഡാൻസ് മാഗസിനിൽ (ഓഗസ്റ്റ് 1931) ഫൊക്കീൻ തന്നെയിത് സൂചിപ്പിക്കുകയും ചെയ്തു.

അത് ഒരു തത്‌ക്ഷണ രചനയായിരുന്നു. ഞാൻ അവളുടെ മുമ്പിൽ നൃത്തം ചെയ്തു. അവൾ എൻറെ തൊട്ടുപിന്നിലുണ്ടായിരുന്നു. പിന്നെ അവൾ നൃത്തം ചെയ്തപ്പോൾ ഞാൻ അവളുടെ കൂടെ നടന്നു. അവളുടെ കൈകൾ വളയുകയും ശരിയായ രീതിയിൽ ഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. ഈ അവതരണത്തിനു മുൻപായി, ഞാൻ പൊതുവായി കാൽവിരലൂന്നി ഡാൻസ് ചെയ്യുന്നതിനെ നിരസിച്ചുകൊണ്ട് നഗ്നമായ കാലുകളുപയോഗിക്കുന്നതിനെക്കുറിച്ച് കുറ്റം ആരോപിച്ചിരുന്നു. ദി ഡൈയിംഗ് സ്വാൻ അത്തരം വിമർശനത്തിനുള്ള എന്റെ ഉത്തരമായിരുന്നു. ഈ നൃത്തം ന്യൂ റഷ്യൻ ബാലെറ്റിന്റെ പ്രതീകമായി മാറി. അതു വിദഗ്‌ദ്ധമായി ആശയം പ്രതിഫലിപ്പിക്കുന്ന സാങ്കേതികയുടെ സംയോജനമായിരുന്നു. നൃത്തം കഴിയുന്നതും കണ്ണിനെ മാത്രമല്ല തൃപ്തിപ്പെടേണ്ടതെന്നും മാത്രമല്ല കണ്ണെന്ന മാധ്യമത്തിലൂടെ ആത്മാവിനെ തുളച്ചു കയറണം എന്നും തെളിയിക്കാനുള്ള ഒരു അവസരമായിരുന്നു ഇത്. [2]

1934-ൽ ഫോക്കൈൻ നൃത്തവിമർശകനായ ആർനോൾഡ് ഹാസ്കലിനോട് ഇങ്ങനെ പറഞ്ഞു:

അത് ഒരു ചെറിയ ബാലെയും 'വിപ്ലവാത്മകവും' ആയിരുന്നെങ്കിലും പഴയതിനും പുതിയതിനും ഇടയിലുള്ള ചിത്രീകരണം പ്രശംസനീയമായ വിധത്തിൽ മാറ്റം വരുത്തിയിരുന്നു. ഇവിടെ ഞാൻ പഴയ നൃത്തത്തിൻറെ സാങ്കേതികതയും പരമ്പരാഗത വേഷവും ഉപയോഗപ്പെടുത്തിയിരുന്നു. വികസിതമായ സാങ്കേതികത അത്യാവശ്യമാണെങ്കിലും എന്നാൽ നൃത്തത്തിന്റെ ഉദ്ദേശ്യം ആ രീതി പ്രകടിപ്പിക്കുകയല്ല, മറിച്ച്, ഈ ജീവിതത്തിനിടയിലെ ശാശ്വത പോരാട്ടത്തിനിടയിൽ മരണനിഴലുണ്ടെന്ന് പ്രതീകമായി അവതരിപ്പിക്കുകയും ചെയ്യുന്നു. അതു കേവലം കണ്ണിലൂടെ മാത്രമല്ല, വികാരങ്ങൾക്കും ഭാവനയ്ക്കും അതീതമായി കാലുകൾ മാത്രമാകാതെ ശരീരം മുഴുവനായും ചലിപ്പിച്ച് നൃത്തം ചെയ്യുന്നു.[3]

പ്ലോട്ട് സംഗ്രഹം

തിരുത്തുക

ഈ ബാലെ ആദ്യം ദ സ്വാൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ അതിൻറെ ശീർഷകം പാവ്‌ലോവയുടെ ജീവിതാവസാനമാണ് നല്കപ്പെട്ടത്. ഈ നൃത്തം പ്രധാനമായും ശരീരത്തിൻറെ മുകൾ ഭാഗവും കൈകളുടെ ചലനങ്ങളും പാസ്സ് ദെ ബോറി സ്യൂവി (pas de bourrée suivi) എന്നറിയപ്പെടുന്ന കാൽവിരലുകളുടെ ചെറിയ സ്റ്റെപ്പുകൾ കോർത്തിണക്കികൊണ്ടുള്ളതാണ്.[4]

  1. Balanchine & Mason 1975, p. 137.
  2. Balanchine & Mason 1975, പുറങ്ങൾ. 137–138.
  3. , Balanchine & Mason 1975, പുറം. 138.
  4. Gerskovic 2005, പുറം. 251.

ഗ്രന്ഥസൂചി

തിരുത്തുക
  • Aloff, Mindy (2006). Dance Anecdotes: Stories from the World of Ballet, Broadway, the Ballroom, and Modern Dance. Oxford: Oxford University Press. ISBN 978-0-19-505411-8. {{cite book}}: Invalid |ref=harv (help)
  • Balanchine, George; Mason, Francis (1975). 101 Stories of the Great Ballets. New York: Anchor Books. ISBN 978-0-385-03398-5. {{cite book}}: Invalid |ref=harv (help)
  • Carter, Alexandra (2004). Rethinking Dance History: A Reader. London: Routledge. ISBN 978-0-415-28746-3. {{cite book}}: Invalid |ref=harv (help)
  • Garafola, Lynn (2005). Legacies of Twentieth-Century Dance. New York: Wesleyan University Press. ISBN 978-0-8195-6674-4. {{cite book}}: Invalid |ref=harv (help)
  • Gerskovic, Robert (2005) [1998]. Ballet 101: A Complete Guide to Learning and Loving the Ballet. Pompton Plains, NJ: Limelight Editions. ISBN 978-0-87910-325-5. {{cite book}}: Invalid |ref=harv (help)
  • McCauley, Martin (1997). Who's Who in Russia since 1900. London and New York: Routledge. ISBN 978-0-415-13897-0. {{cite book}}: Invalid |ref=harv (help)
  • Youngblood, Denise Jeanne (1999). The Magic Mirror: Moviemaking in Russia, 1908–1918. Madison, WI: University of Wisconsin Press. ISBN 978-0-299-16230-6. {{cite book}}: Invalid |ref=harv (help)

Web citations

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദി_ഡയിംഗ്_സ്വാൻ&oldid=4118190" എന്ന താളിൽനിന്ന് ശേഖരിച്ചത്