ദി കിയേഴ്‌സാർജ് അറ്റ് ബൗലോൺ
1864 ൽ പൂർത്തിയാക്കിയ എഡ്വാർഡ് മാനെറ്റ് വരച്ച എണ്ണച്ചായാചിത്രമാണ് ദി കിയേഴ്‌സാർജ് അറ്റ് ബൗലോൺ. വിമത സ്വകാര്യപ്പടക്കപ്പൽ സിഎസ്‌എസ് അലബാമയ്‌ക്കെതിരായ ചെർബർഗ് യുദ്ധത്തിലെ വിജയിയായ യൂണിയൻ ക്രൂയിസർ യുഎസ്‌എസ് കിയേഴ്‌സാർജിനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പെയിന്റിംഗ്.
The Kearsarge at Boulogne | |
---|---|
കലാകാരൻ | Édouard Manet |
വർഷം | 1864 |
Medium | Oil on canvas |
അളവുകൾ | 81.6 cm × 100 cm (32.1 ഇഞ്ച് × 39 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York |
മാനെറ്റ് യുദ്ധത്തിന് സാക്ഷ്യം വഹിച്ചിരുന്നില്ലെങ്കിലും, ഒരു മാസത്തിനുശേഷം അദ്ദേഹം ചെർബർഗ് സന്ദർശിക്കുകയും ഇപ്പോൾ ഡിജോണിൽ പ്രദർശിപ്പിച്ചിരിക്കുന്ന കിയേഴ്‌സാർജിന്റെ ഒരു വാട്ടർ കളർ വരയ്ക്കുകയും ചെയ്തു. ഓയിൽ പെയിന്റിംഗ് ഒരുപക്ഷേ ഈ വാട്ടർ കളറിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.[1]
പിന്നീട് 1864-ൽ മാനെറ്റ് യുദ്ധത്തിന്റെ ഒരു വിവരണമായ ദി ബാറ്റിൽ ഓഫ് കിയേഴ്‌സാർജ് ആന്റ് ദി അലബാമ വരച്ചു.
അവലംബം
തിരുത്തുക- ↑ The Kearsarge at Boulogne, Metropolitan Museum of Art website
പുറംകണ്ണികൾ
തിരുത്തുക- Manet and the American Civil War : the battle of the U.S.S. Kearsarge and the C.S.S. Alabama, Issued in connection with an exhibition held June 3 - August 17, 2003, Metropolitan Museum of Art, New York