ദിലീപ് ടിർക്കി

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

ഒഡീഷയിലെ സുന്ദർഗഡിൽ നിന്നുള്ള ഇന്ത്യൻ ഹോക്കി താരമാണ്‌ ദിലീപ് ടിർക്കി.അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം പെനാലിറ്റി കിക്കുകളിലാണ്‌.ഏറ്റവും മികച്ച ഡിഫൻഡറുകളിൽ ഒരാളായാണ്‌ അദ്ദേഹത്തെ പരിഗണിക്കുന്നത്.ഗോൾ പോസ്റ്റുകൾക്കു മുൻപിൽ അദ്ദേഹത്തിന്റെ മാർക്കിങ്ങുകൾ ശ്രദ്ധേയമാണ്‌.ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം.2012 മാർച്ച് 22 ൻ അദ്ദേഹം രാജ്യസഭയിലേക്ക് എതിരില്ലതെ തിരഞ്ഞെടുത്തു[1] .

Dilip Tirkey
MP of Rajya Sabha for Odisha
പദവിയിൽ
ഓഫീസിൽ
4 April 2012
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-11-25) 25 നവംബർ 1977  (47 വയസ്സ്)
Sundargarh, Odisha
രാഷ്ട്രീയ കക്ഷിBiju Janata Dal

വ്യക്തി ജീവിതം

തിരുത്തുക

1977 നവംബർ24ന്‌ ഒറീസയിൽ ജൻഇച്ചു.അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്മാർ അനൂപ് ടിർക്കിയും അജിത് ടിർക്കിയും റയില്വേ ഉദ്യോഗഥരാണ്‌.ദിലീപ് ടിർക്കി മമത ടിർക്കിയെ വിവാഹം കഴിച്ചു.1996ൽ എയർ ഇന്ത്യയിൽ ഭുവനേശ്വറിൽ ഡപ്യൂട്ടി മാനേജരായി[2].

1995ൽ ഇംഗ്ലൻഡിനെതിരെയായിരുന്നു ഇദ്ദേഹത്തിന്റെ അരങ്ങേറ്റം[3].1996 അറ്റ്ലാന്റ ഒളിമ്പിക്സും,2000 സിഡ്നി ഒളിമ്പിക്സും,2004ലെ ആഥൻസ് ഒളിമ്പിക്സിലും ഇന്ത്യക്കായി ഇദ്ദേഹം ഹോക്കി കളിച്ചു.412 അന്താരാഷ്ട്ര മൽസരങ്ങളിൽ ഇദ്ദേഹം ഇന്ത്യക്കായി കച്ചു,ആദിവാദികളിൽ ഇന്ത്യക്കായി മൂന്ന് ഒളിമ്പിക്സ്സുകളിൽ കളിച്ച ആദ്യ താരമാണ്‌ ഇദ്ദേഹം

  1. "Dilip Tirkey". The Times Of India. Archived from the original on 2013-01-03. Retrieved 2012-06-18.
  2. http://www.orisports.com
  3. "International Hockey Federation: Player Profile". Archived from the original on 2010-09-23. Retrieved 2016-09-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദിലീപ്_ടിർക്കി&oldid=3951884" എന്ന താളിൽനിന്ന് ശേഖരിച്ചത്