ദിപോനെഗോറോ
ദിപോനെഗോറോ (ജനനം, ബെന്ദര റാഡെൻ മാസ് മുസ്തഹാർ; പിന്നീട്, ബെന്ദര റാഡെൻ മാസ് അന്തവിര്യ, 11 നവംബർ 1785 – 8 ജനുവരി 1855)[1] ഡച്ച് കൊളോണിയൽ ഭരണത്തിനെതിരെ പ്രവർത്തിച്ച ഒരു ജാവനീസ് രാജകുമാരനായിരുന്നു. ദിപനെഗാരാ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. യോഗ്യകാർത്താൻ സുൽത്താൻ ഹമെങ്‌കുബുവാനോ മൂന്നാമന്റെ മൂത്ത പുത്രനായിരുന്ന അദ്ദേഹം 1825 നും 1830 നും ഇടയിൽ നടന്ന ജാവ യുദ്ധത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിരുന്നു. പരാജയത്തിനും ശത്രുക്കളുടെ പിടിയിലായതിനുംശേഷം മകാസ്സറിലേക്ക് അദ്ദേഹത്തെ നാടുകടത്തുകയും അവിടെവച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.
Pangeran Diponegoro | |
---|---|
Portrait of Prince Diponegoro, 1835 | |
ജീവിതപങ്കാളി | Kedhaton Ratnaningsih Ratnaningrum |
മക്കൾ | |
17 sons and 5 daughters | |
പേര് | |
Mustahar | |
രാജവംശം | Hamengkubuwana |
പിതാവ് | Hamengkubuwana III |
മാതാവ് | Mangkarawati |
ജാവയുടെ ഡച്ച് നിയന്ത്രണത്തിനെതിരായ അദ്ദേഹത്തിന്റെ അഞ്ചുവർഷത്തെ പോരാട്ടം ഇന്തോനേഷ്യക്കാർ വർഷങ്ങളായി ആഘോഷിച്ചുവരുന്നു. ഇന്തോനേഷ്യൻ ദേശീയ വിപ്ലവത്തിലെ പോരാളികൾക്കും ഇന്നത്തെ ഇന്തോനേഷ്യയിലെ ദേശീയതയ്ക്കും അദ്ദേഹത്തിന്റെ പോരാട്ടം പ്രചോദനമായിരുന്നു.[2] ഇന്തോനേഷ്യയിലെ ഒരു ദേശീയ നായകനാണ് അദ്ദേഹം.[3]
ആദ്യകാലം
തിരുത്തുക1785 നവംബർ 11 ന് യോഗകാർത്തയിൽ ജനിച്ച ദിപോനെഗോരോ യോഗ്യകാർത്തായിലെ സുൽത്താൻ ഹാമെങ്‌കുബുവാനോ മൂന്നാമന്റെ മൂത്ത മകനായിരുന്നു. യോഗ്യകർത്താ രാജസഭയിലെ അദ്ദേഹത്തിന്റെ ബാല്യകാലത്ത്, വിഒസി പിരിച്ചുവിടൽ, ജാവയുടെ ബ്രിട്ടീഷ് ആക്രമണം, ഡച്ച് ഭരണത്തിലേക്കുള്ള മടങ്ങിപ്പോക്ക് തുടങ്ങിയ പ്രധാന സംഭവങ്ങൾ നടന്നു.
അവലംബം
തിരുത്തുക- ↑ "Sasana Wiratama: Commemorating The Struggle of Prince Diponegoro". Retrieved 28 September 2014.
- ↑ van der Kroef, Justus M. (August 1949). "Prince Diponegoro: Progenitor of Indonesian Nationalism". The Far Eastern Quarterly. 8 (4): 424. doi:10.2307/2049542.
- ↑ "Daftar Nama Pahlawan Nasional Republik Indonesia (1)" (in Indonesian). Sekretariat Negara Indonesia. Archived from the original on 14 April 2012. Retrieved 9 May 2012.
{{cite web}}
: CS1 maint: unrecognized language (link)