ദാതിയ
മധ്യപ്രദേശ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവുമാണ് ദാതിയ.
- വിസ്തീർണം: 2,691 ച.കി.മീ.
- ജനസംഖ്യ: 6,27,818 (2001)
- ജനസാന്ദ്രത: 233/ച.കി.മീ. (2001)
- സാക്ഷരതാനിരക്ക് 73.51 (2001).
ദാതിയ | |
---|---|
നഗരം | |
ജനാലയിൽനിന്നുള്ള കാഴ്ച | |
Country | India |
State | Madhya Pradesh |
District | Datia |
വിസ്തീർണ്ണം | |
• ആകെ | 2,691 കി.മീ.2(1,039 ച മൈ) |
ഉയരം | 420 മീ(1,380 അടി) |
ജനസംഖ്യ (2001) | |
• ആകെ | 82,742 |
• ജനസാന്ദ്രത | 292/കി.മീ.2(760/ച മൈ) |
Languages | |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 475661 |
Telephone code | 917522 |
വാഹന റെജിസ്ട്രേഷൻ | MP32 |
വെബ്സൈറ്റ് | http://datia.nic.in |
അതിരുകൾ: വ. ഭിണ്ഡ്, ഗ്വാളിയർ ജില്ലകൾ; തെ. ശിവപുരി ജില്ലയും ഉത്തർപ്രദേശും; പ. ഗ്വാളിയർ, ശിവപുരി ജില്ലകൾ; കി. ഉത്തർപ്രദേശ്.
ഭൂമിശാസ്ത്രംതിരുത്തുക
ഭൂമിശാസ്ത്രപരമായി രണ്ട് വ്യതിരിക്ത ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ദാതിയ ജില്ല. ബുന്ദേൽഖണ്ഡ് പീഠ ഭൂമിയുടെ ലോവർ ഭാഗങ്ങളും ഗംഗാ സമതലവും ചേർന്നതാണ് ആദ്യ ഭാഗം. ഗംഗാ എക്കൽ തടത്തിന്റെ അതിരുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ ഭാഗം. പൊതുവേ വടക്കു കിഴക്ക് ദിശയിൽ ചരിഞ്ഞിറങ്ങുന്ന ഭൂപ്രകൃതിയാണ് ജില്ലയുടേത്. ഇടയ്ക്കിടെ സമതലങ്ങളും ചെറു കുന്നുകളും കാണാം. ഗംഗാ നദീശൃംഖലയിൽ ഉൾപ്പെടുന്ന പ്രദേശമാണ് ദാതിയ ജില്ല. സിന്ധ്, പാഹൂജ്, മഹ്തുവാർ, ബേത്വ എന്നിവയാണ് പ്രധാന നദികൾ. ഇവയിൽ മിക്കവയിലും മഴക്കാലത്തു മാത്രമേ കാര്യമായ നീരൊഴുക്കുണ്ടാകാറുള്ളൂ. കാർഷിക വൃത്തിയാണ് ദാതിയയിലെ ജനങ്ങളുടെ മുഖ്യ ഉപജീവന മാർഗം; ഗോതമ്പ് പ്രധാന വിളയും. ജലസേചനത്തിനായി ഇവിടത്തെ കർഷകർ പ്രധാനമായും കിണറുകളെയാണ് ആശ്രയിക്കുന്നത്. കന്നുകാലി വളർത്തലിനും പ്രാധാന്യമുണ്ട്. ലോഹ-പ്ളാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമ്മാണവും എണ്ണയാട്ടുമാണ് പ്രധാന ചെറുകിട വ്യവസായങ്ങൾ.
ജനങ്ങൾതിരുത്തുക
ദാതിയ ജില്ലയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്. ഹിന്ദിയാണ് പ്രധാന വ്യവഹാര ഭാഷ. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വനിതാ കോളജ്, ബിരുദ കോളജ് എന്നിവ ഉൾപ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദാതിയയിൽ പ്രവർത്തിക്കുന്നു. റോഡുകളാണ് മുഖ്യ ഗതാഗത ഉപാധി. രാജാ ബീർ സിങ്ങിന്റെ ഏഴു നില കൊട്ടാരം, ഗോപേശ്വർ ക്ഷേത്രം, ജൈന ക്ഷേത്രം തുടങ്ങിയവ ദാതിയ ജില്ലയിലെ പ്രധാന ആകർഷണങ്ങളാണ്.
പുറംകണ്ണികൾതിരുത്തുക
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദാതിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |